‘റഫറിക്ക് ആരെയും വേദനിപ്പിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല,അദ്ദേഹം അത് വീണ്ടും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം’ : ലയണൽ സ്കലോണി |Qatar 2022
2022 ലോകകപ്പിലെ അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ മത്സരം ലുസൈൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുകയാണ്. 2022 ലോകകപ്പ് ഫൈനലിന്റെ റഫറിയായി മുൻ പോളിഷ് അമേച്വർ ഫുട്ബോൾ താരം സിമോൺ മാർസിനിയാകിനെ തെരഞ്ഞെടുത്തിരിക്കുകയാണ് .യുവേഫയുടെ സെന്റർ ഓഫ് റഫറീയിംഗ് എക്സലൻസിൽ (CORE) ബിരുദധാരിയായ 41 കാരനായ സിമോൺ മാർസിനിയാക് യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ നിരവധി പ്രധാന മത്സരങ്ങളിൽ റഫറി ചെയ്തിട്ടുണ്ട്.
2022 ഫിഫ ലോകകപ്പിൽ പല മത്സരങ്ങളിലും റഫറിയിങ്ങിനെതിരെ നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു.അർജന്റീന, ക്രൊയേഷ്യ, നെതർലൻഡ്സ്, പോർച്ചുഗൽ തുടങ്ങി നിരവധി ടീമുകളാണ് റഫറിമാർക്കെതിരെ വിവാദങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. കളിക്കാരുടെയും ടീമുകളുടെയും പരാതിയെ തുടർന്ന് രണ്ട് റഫറിമാരെയും ഫിഫ പുറത്താക്കേണ്ടി വന്നിട്ടുണ്ട്. അതിനാൽ, ഫൈനൽ മത്സരം വളരെ സുതാര്യവും വിശ്വസനീയവുമായ രീതിയിൽ നിയന്ത്രിക്കാൻ കഴിവുള്ള ഒരു റഫറിയെ ഫിഫ ഫൈനലിനായി നിയമിച്ചിട്ടുണ്ട്.

ഈ ലോകകപ്പിൽ അർജന്റീന vs ഓസ്ട്രേലിയ, ഫ്രാൻസ് vs ഡെന്മാർക്ക് മത്സരങ്ങൾ നിയന്ത്രിച്ചത് Szymon Marciniak ആയിരുന്നു.1990 ലോകകപ്പ് ഫൈനലിന് ശേഷം ഇതാദ്യമായാണ് ഒരു പോളിഷ് റഫറി ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിക്കുന്നത്. ഫ്രാൻസും അർജന്റീനയും തമ്മിൽ നടക്കാനിരിക്കുന്ന ഫൈനലിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച അർജന്റീന പരിശീലകൻ ലയണൽ സ്കലോനിയും ഫൈനലിലെ എതിരാളികളെക്കുറിച്ച് സംസാരിക്കവെ റഫറിയെ പരാമർശിച്ചു. നേരത്തെ ഒരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ, സ്പാനിഷ് റഫറി അന്റോണിയോ മത്തേയു ലഹോസിനെതിരെ അർജന്റീന മത്സരിക്കുകയും തുടർന്ന് ഫിഫ അദ്ദേഹത്തെ ലോകകപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
Lionel Scaloni: "I don't think the referee can hurt anyone. He refereed well against Australia, let's hope he does it again." 🇦🇷
— Roy Nemer (@RoyNemer) December 17, 2022
“റഫറിക്ക് ആരെയും വേദനിപ്പിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഓസ്ട്രേലിയയ്ക്കെതിരെ അദ്ദേഹം നന്നായി റഫറി ചെയ്തു, അദ്ദേഹം അത് വീണ്ടും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, ”സ്കലോനി പറഞ്ഞു. ലയണൽ സ്കലോണി വിശ്വാസം പ്രകടിപ്പിച്ചതുപോലെ ഒരു ടീമിനെയും അനുകൂലിക്കാതെ സുതാര്യമായ റഫറിയിംഗ് നടത്താൻ സിമോൺ മാർസിനിയാക്കിന് കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന മത്സരത്തിൽ പുതിയ ലോകകപ്പ് ജേതാക്കൾ ആരെന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.