❝സുനിൽ ഛേത്രിക്ക് ശേഷം ഐ ലീഗിൽ അപൂർവ നേട്ടം കുറിച്ച ഇന്ത്യൻ താരം ❞

ഐ ലീഗിൽ അപൂർവ നേട്ടം സ്വന്തമാക്കി ഫുട്‌ബോൾ പ്രേമികളുടെ കൈയടി വാങ്ങുകയാണ് ഇന്ത്യൻ താരം ബിദ്യാസാഗർ സിങ്. ഐ ലീഗിൽ എഫ്‌സി ട്രാവുവിന്റെ താരമാണ് ബിദ്യാസാഗർ സിങ്. അവസാന മത്സരത്തിൽ ഗോകുലം എഫ്‌സിയോട് തോറ്റെങ്കിലും ട്രാവു നിരയിൽ തലയുയർത്തിയാണ് ബിദ്യാസാഗർ സിങ് കൊൽക്കത്തയിൽ നിന്ന് മടങ്ങുന്നത്. ലീഗിൽ 12 ഗോളുകൾ നേടിയ ട്രാവുവിന്റെ ബിദ്യാസാഗർ സിങ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.

ബിദ്യാസാഗർ സിങ്ങിന്റെ ഗോൾഡൻ ബൂട്ട് നേട്ടത്തിനു ഒരു പ്രത്യേകതയുണ്ട്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഒറ്റയ്ക്ക് ഐ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്നത്. സാക്ഷാൽ സുനിൽ ഛേത്രിയുടെ റെക്കോർഡാണ് ബിദ്യാസാഗർ സിങ് മറികടന്നത്. 2013-14 സീസണില്‍ സുനില്‍ ഛേത്രി ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നേടിയിട്ടുണ്ടെങ്കിലും വേറെ രണ്ട് താരങ്ങൾക്കൊപ്പം നേട്ടം പങ്കുവയ്‌ക്കേണ്ടി വന്നു. 14 ഗോളുകളുമായാണ് അന്ന് ബെംഗളൂരു എഫ്‌സിക്ക് വേണ്ടി കളിച്ച സുനിൽ ഛേത്രി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് അന്ന് കോര്‍ണെല്‍ ഗ്ലെന്‍, ഡാരല്‍ ടഫി എന്നിവരും ഛേത്രിക്കൊപ്പം ഗോൾഡൻ ബൂട്ടിന് അർഹരായി.


ബൈച്ചുങ് ബൂട്ടിയക്കും, രാമൻ വിജയനും ,സുനിൽ ഛേത്രിക്കും ശേഷം ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് ബിദ്യാസാഗർ സിങ്.11 ഗോളുകൾ നേടി ഈ സീസണിലെ ഐ-ലീഗിലെ ഏറ്റവും മികച്ച വിദേശ കളിക്കാരിൽ ഒരാളാണ് ചർച്ചിൽ ബ്രദേഴ്സ് സ്ലൊവേനിയൻ ഫോർവേഡ് ലൂക്കാ മജ്‌സെൻ രണ്ടാം സ്ഥാനത്താണ്. 11 ഗോളുകളുമായി ഗോകുലത്തിന്റെ ഘാനിയൻ ഫോർവേഡ് ഡെന്നിസ് ആൻറ്വി മൂന്നാമതായി.

ലീഗിലെ മികച്ച മിഡ്ഫീൽഡറായി ട്രാവു എ ഫ് സിയുടെ ഫാൽഗുനി സിങ്ങിനെ തെരഞ്ഞെടുത്തു. മികച്ച ഗോൾ കീപ്പറായി പഞ്ചാബ് എഫ് സി യുടെ കിരൺ ലിംബുവിനേയും ,മികച്ച പ്രധിരോധ താരത്തിനുള്ള ജർ‌നൈൽ സിംഗ് അവാർഡ് – ഹംസ ഖീർ (ചർച്ചിൽ ബ്രദേഴ്സ്) നേടി.മികച്ച വളർന്നുവരുന്ന കളിക്കാരൻ (അണ്ടർ 22) – എമിൽ ബെന്നി (ഗോകുലം കേരള എഫ്‌സി)മികച്ച പരിശീലകനുള്ള ട്രോഫി സയ്യിദ് അബ്ദുൾ റഹിം അവാർഡ് – നന്ദകുമാർ സിംഗ് (ട്രാവു) എന്നിവർ നേടി.