❝ ഐ.എം വിജയന് ഇന്ന് 52-ാം ❤️🎉 പിറന്നാള്‍;
ആശംസകളുമായി 🤝💞 സ്പാനിഷ് ഇതിഹാസം സാവി ❞

ഇന്ത്യ കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഐഎം വിജയൻ. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതി ചേർത്തിരിക്കുന്ന ഐഎം വിജയനില്ലാതെ ഇന്ത്യൻ ഫുട്ബോൾ ഒരിക്കലും അതിന്റെ പൂർണതയിൽ എത്തില്ല. കേരളത്തിന് ഇപ്പോഴും ഫുട്ബോള്‍ എന്ന് പറഞ്ഞാല്‍ ആദ്യം മനസിലെത്തുന്നത് ഐഎം വിജയന്റെ പേരായിരിക്കും. കേരളത്തിലെ കൊച്ചു ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ ഫുട്ബോളിന്റെ പടവുകള്‍ കയറിയ വിജയന്‍ ഇന്ന് 52-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സര്‍പ്രൈസായി ഒരു സമ്മാനവും ലഭിച്ചു.

സ്പെയിനിന്റെയും ബാർ‌സിലോനയുടെയും എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ സ്പാനിഷ് ഇതിഹാസമായി സാവി ഹെര്‍ണാണ്ടസ് വിജയന് പിറന്നാള്‍ ആശംസകളുമായി എത്തി. വിഡിയോയിലൂടെയാണ് താരം ആശംസകള്‍ നേര്‍ന്നത്. ഫേസ്ബുക്കിലൂടെ ഐഎം വിജയന്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്.നിലവില്‍ ഖത്തറിലെ അല്‍സാദ് ഫുട്ബോള്‍ ക്ലബ്ബിന്റെ പരിശീലകനാണ് സാവി. ഹാപ്പി ബെര്‍ത്ത് ഡേ എന്നെഴുതിയ പത്താം നമ്പര്‍ ജേഴ്സിയും ഐഎം വിജയന് സമ്മാനമായി നല്‍കിയിട്ടുണ്ട്. സ്പെയിനിന്റെ ലോകകപ്പ് നേട്ടത്തിലും ബാഴ്സയുടെ ക്ലബ്ബ് കിരീടങ്ങളിലും സാവി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക ജഴ്സി ഡിസൈനറായി ജോലി ചെയ്യുന്ന ഷെഫീറിനൊപ്പം മുൻപു 3 തവണ വിജയൻ ചാവിയെ നേരിൽക്കണ്ടു സംസാരിച്ചിരുന്നു. നാളിതുവരെയുള്ള ജീവിതത്തിൽ തനിക്കു ലഭിച്ച ഏറ്റവും മികച്ച പിറന്നാൾ സമ്മാനമെന്നായിരുന്നു സാവിയുടെ ആശംസയോടുള്ള വിജയന്റെ പ്രതികരണം.