‘പുറത്ത് നിന്നും ആരെന്ത് പറഞ്ഞാലും കാര്യമാക്കേണ്ടതില്ല’: സെഞ്ച്വറി നേടിയ ശേഷം കോലി പറയുന്നു |Virat Kohli

ഇന്നലെ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ നടന്ന നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിന് ജയം നേടിക്കൊടുത്തത് സൂപ്പർ താരം വിരാട് കോലിയുടെ മിന്നുന്ന സെഞ്ചുറിയാണ്. വിജയത്തോടെ ബാംഗ്ലൂരിന്റെ പ്ലെ ഓഫ് പ്രതീക്ഷകൾ സജീവമാവുകയും ചെയ്തു.

ഐ‌പി‌എല്ലിലെ താരത്തിലിന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് പറഞ്ഞപ്പോൾ “പുറത്ത് ആരെങ്കിലും പറയുന്നത് താൻ കാര്യമാക്കുന്നില്ല” എന്ന മറുപടിയാണ് കോലി നൽകിയത്.63 പന്തിൽ 100 റൺസെടുത്ത കോഹ്‌ലി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസുമായി (71) ചേർന്ന് 172 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തി.ഹൈദരാബാദ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം നാല് പന്തുകൾ ശേഷിക്കെ ആർസിബി മറികടക്കുന്നു.

“ഞാൻ ഒരിക്കലും മുൻകാല സംഖ്യകൾ നോക്കാറില്ല. ഞാൻ ഇതിനകം തന്നെ വളരെയധികം സമ്മർദ്ദത്തിലായി. ഇംപാക്ട് ഇന്നിഗ്‌സുകൾ കളിച്ചിട്ടും ചിലപ്പോൾ എനിക്ക് വേണ്ടത്ര ക്രെഡിറ്റ് നൽകാറില്ല.അതിനാൽ പുറത്ത് ആരെങ്കിലും പറയുന്നത് ഞാൻ കാര്യമാക്കുന്നില്ല. കാരണം അത് അവരുടെ അഭിപ്രായമാണ്,” മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ കോഹ്‌ലി പറഞ്ഞു.“ സ്വയം ഈ അവസ്ഥയിലായിരിക്കുമ്പോൾ, ഗെയിമുകൾ എങ്ങനെ ജയിക്കണമെന്ന് ഞങ്ങൾക്കറിയാം. ഞാൻ അത് വളരെക്കാലമായി ചെയ്തു വരുന്നതാണ് ,ഞാൻ കളിക്കുമ്പോൾ ടീമിന് വേണ്ടി മത്സരങ്ങൾ ജയിക്കാത്തത് പോലെയല്ല. സാഹചര്യത്തിനനുസരിച്ച് കളിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു,” കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട കോഹി പറഞ്ഞു.

മധ്യ ഓവറുകളിൽ വേഗത കുറയ്ക്കുന്നതിന് പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുള്ള കോഹ്‌ലി, തന്റെ സാങ്കേതികതയിൽ ഉറച്ചുനിൽക്കാനും ഫാൻസി ഷോട്ടുകൾ കളിക്കുന്നത് ഒഴിവാക്കാനും ആഗ്രഹിക്കുന്നു.

Rate this post