❝ ഫ്രഞ്ചു 🇫🇷👕 ജേഴ്‌സിയിൽ എനിക്ക്
🏆✌️ കിരീടം നേടണം, ബെൻസീമയുടെ
തിരിച്ചുവരവും പ്രതികരണവും ❞

ആറു വർഷത്തെ ഇടവേളക്ക് ശേഷം ഫ്രഞ്ച് ടീമിൽ തിരിച്ചെത്തിയ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസിമ യൂറോ കപ്പിൽ കിരീടം എന്ന ലക്ഷ്യവുമായാണ് ഇറങ്ങുന്നത്. ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി തകർപ്പൻ പ്രകടനമാണ് വർഷങ്ങൾക്ക് വേഷം ഫ്രഞ്ച് ടീമിൽ താരത്തിന് ഇടം ലഭിച്ചത്. സഹ താരവുമായി ബ്ലാക്ക് മെയിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2015 മുതൽ ഫ്രഞ്ച് ടീമിൽ നിന്നും താരം പുറത്തായിരുന്നു. അതിനു ശേഷം ഒരിക്കൽ പോലും ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്‌സ് താരത്തിന്റെ ഫ്രഞ്ച് ടീമിൽ പരിഗണിച്ചിരുന്നില്ല. 2016 ൽ സ്വന്തം നാട്ടിൽ നടന്ന യൂറോ കപ്പിലും ,2018 ലെ ലോകകപ്പ് വിജയവും ബെൻസീമക്ക് നഷ്ട്ടമായി.

വർഷങ്ങൾക്കു ശേഷം ഫ്രഞ്ച് ടീമിൽ തിരിച്ചെത്തിയതിൽ അഭിമാനിക്കുന്നുവെന്ന് ബെൻസിമ എൽ എക്വിപ്പിനോട് പറഞ്ഞു. “ഫ്രഞ്ച് ടീമിനൊപ്പം ഒരു ട്രോഫി നേടാൻ ഞാൻ ആഗ്രഹിക്കുന്നു വേൾഡ് കപ്പിനൊപ്പം യൂറോ കപ്പും നേടാമെന്ന പ്രതീക്ഷയുമുണ്ട് ” താരം കൂട്ടിച്ചേർത്തു.”ഞാൻ ഫ്രഞ്ച് ടീമിലേക്ക് വരുന്നത് ആരെയും മറികടക്കുന്നതിനോ ആരുടെയെങ്കിലും സ്ഥാനം പിടിക്കുന്നതിനോ അല്ല. … എനിക്കറിയാവുന്ന കാര്യങ്ങൾ കൊണ്ടുവരാൻ മാത്രമാണ് .” ബെൻസീമ പറഞ്ഞു.യൂറോ 2016 ടീമിൽ നിന്ന് പുറത്തായതിൽ വംശീയത ഒരു ഘടകമാണെന്ന് ചൂണ്ടിക്കാട്ടി ബെൻസെമ ദെഷാംപ്‌സിനെയും ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനെയും വിമർശിച്ച രംഗത്തെത്തിയിരുന്നു. “ദെഷാംപ്‌സ് ഒരിക്കലും പറഞ്ഞിട്ടില്ല നിങ്ങൾ യൂറോ കപ്പിൽ കളിക്കുമെന്ന് ടിവിയുടെ മുന്നിൽ തീരുമാനത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു ..” ബെൻസീമ പറഞ്ഞു.


81 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 27 ഗോളുകളുള്ള ബെൻസെമയെ ഈ സീസണിലെ ഏറ്റവും മികച്ച ഫ്രഞ്ച് വിദേശ അധിഷ്ഠിത കളിക്കാരനായി രാജ്യത്തെ കളിക്കാരുടെ അസോസിയേഷൻ തിരഞ്ഞെടുത്തിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ 2018 ൽ യുവന്റസിലേക്ക് പോയതിനുശേഷം മൂന്ന് സീസണുകളിലും 20 ലീഗ് ഗോളുകൾ നേടി റയൽ മാഡ്രിഡിന്റെ ലീഡിങ് സ്കോററായിരുന്നു ബെൻസിമ. ഈ സീസണിൽ റയലിനായി 29 ഗോളുകൾ നേടാനും ബെൻസിമക്കായി. ലാ ലീഗയിൽ 23 ഗോളുമയി മെസ്സിക്ക് പിന്നിൽ രണ്ടാം താനത്താണ് താരം.ഈ സീസണിൽ ഒരു പരിധി വരെ ബെൻസിമ ഒറ്റക്കാണ് റയൽ മാഡ്രിഡിനെ തോളിലേറ്റിയത്.

യൂറോ കപ്പിലെ മരണ ഗ്രൂപ്പിലാണ് ഫ്രാൻസിന്റെ സ്ഥാനം. നിലവിലെ ചാമ്പ്യനംരായ പോർച്ചുഗൽ ,മൂന്ന് തവണ ജേതാക്കളായ ജർമ്മനി , ഹംഗറി എന്നിവരടങ്ങുന്ന ഗ്രൂപ്പ് എഫ് ലാണ് ഫ്രാൻസിന്റെ സ്ഥാനം. ജൂൺ 15 ന് മ്യൂണിക്കിൽ ജര്മനിക്കെതിരെയാണ് ഫ്രാന്സിസിനെ ആദ്യ മത്സരം. ശക്തമായ നിരയുമായി എത്തുന്ന ഫ്രാൻസ് കിരീടം നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ്.