❝ഫുട്‍ബോളിലെ എക്കാലത്തെയുംമികച്ച താരം മെസ്സിയോ,റൊണാൾഡോയോ അല്ല തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തി ഇബ്രാഹിമോവിച്ച്❞

ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരത്തെ തിരഞ്ഞെടുത്ത് എ സി മിലാൻ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാളും, അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി തുടങ്ങിയ ആധുനിക മഹാരഥന്മാരെക്കാൾ മുന്നിൽ സ്വീഡിഷ് താരം തെരെഞ്ഞെടുത്തത് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയാണ്.

തന്റെ അസാധാരണമായ ഗോൾ സ്‌കോറിംഗ് മികവ് കൊണ്ട് ഫുട്‌ബോൾ ലോകത്തെ അത്ഭുതപ്പെടുത്തിയ റൊണാൾഡോ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെപ്പോലുള്ള ഒരു തലമുറ ഫുട്ബോൾ താരങ്ങൾക്ക് പ്രചോദനമായി നിലകൊണ്ടിട്ടുണ്ട്. കഴിവ് കൊണ്ടും,സ്കിൽ കൊണ്ടും ,ഫിനിഷിങ് കൊണ്ടും ,വേഗത കൊണ്ടും,കരുത്തു കൊണ്ടും ആധുനിക തലമുറയിലെ മികച്ച താരങ്ങളെയെല്ലാം റൊണാൾഡോ പിറകിലേക്കും എന്ന കാര്യത്തിൽ സംശയമില്ല.

“റൊണാൾഡോയെ ‘പ്രതിഭാസം’ എന്ന് വിവരിക്കേണ്ടതില്ല. ഗെയിം കളിക്കുന്ന കളിക്കാരും കളികളുള്ള കളിക്കാരും ഉണ്ടെന്നു ഞാൻ എപ്പോഴും പറയുന്നു. എന്നെ സംബന്ധിച്ചിടത്തോളം റൊണാൾഡോയാണ് ഗെയിം. അദ്ദേഹം കളിക്കുന്നത് കാണുമ്പോൾ എല്ലാവരും അദ്ദേഹത്തെപ്പോലെ കളിക്കാനും അവനെപ്പോലെ ആകാനും ആഗ്രഹിക്കുന്നു. ” ബ്രസീലിയൻ ഇതിഹാസത്തെ പ്രശംസിച്ചുകൊണ്ട് ഇബ്രാഹിമോവിച്ച് പറഞ്ഞു. പന്ത് എടുക്കുമ്പോഴുള്ള റൊണാൾഡോയുടെ അസാധാരണ കഴിവുകളെ ഇബ്ര വിവരിക്കുകയും പ്രശംസിക്കുകയും ചെയ്തു. കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനാണ് റൊണാൾഡോ എന്ന് അദ്ദേഹം വാദിക്കുന്നു, മൈതാനത്ത് നീങ്ങുന്ന രീതി, സ്റ്റെപ്പ് ഓവറുകൾ എന്നിവ കാരണവും, അദ്ദേഹത്തിന്റെ ഓരോ ചലനവും ഏറ്റവും മഹത്തരമെന്ന ഗുണങ്ങളെ കാണിക്കുന്നുവെന്നും സ്വീഡിഷ് താരം പറഞ്ഞു.

പി എസ് വി , ബാഴ്സലോണ, റയൽ മാഡ്രിഡ്, എസി മിലാൻ, ഇന്റർ മിലാൻ എന്നിവരുമായി കളിച്ച റൊണാൾഡോയ്ക്ക് അസാധാരണമായ ഒരു കരിയർ ആയിരുന്നു റൊണാൾഡോയുടെ . 452 മത്സരങ്ങളിൽ നിന്ന് 296 ഗോളുകൾ നേടിയ താരം രണ്ട് ബാലൺ ഡി ഓർ കിരീടങ്ങൾ , 2002 ലെ ഫിഫ ലോകകപ്പിൽ ബ്രസീലിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ച റൊണാൾഡോ 8 ഗോളുകൾ നേടി ടോപ് സ്കോററായി മാറി.1994 ൽ ബ്രസീൽ ലോകകപ്പ് നേടിയപ്പോളും റൊണാൾഡോ ടീമിൽ അംഗമായിരുന്നു. നേടിയ ഗോളുകളുടെ എണ്ണം ഉപയോഗിച്ച് ഒരിക്കലും അളക്കാൻ സാധിക്കാത്ത പ്രതിഭയായിരുന്നു റൊണാൾഡോ.നിർഭാഗ്യവശാൽ പരിക്കുകളാൽ വേട്ടയാടിയ കരിയറിൽ നേടേണ്ട പലതും നേടാനും സാധിച്ചില്ല. മെസ്സിയെയും , റൊണാൾഡോയെയും പോലെ നീണ്ട കരിയർ ലഭിച്ചിരുന്നെങ്കിൽ റെക്കോർഡ് ബുക്കുകളിൽ റൊണാൾഡോയെ മറികടക്കാൻ ഇരുവരും മത്സരിച്ചേനെ.

റയൽ മാഡ്രിഡിനൊപ്പം അഞ്ചു വര്ഷം ചിലവഴിച്ച റൊണാൾഡോ ഗാലക്റ്റിക്കോ യുഗത്തിന്റെ ഭാഗമായ സിനെഡിൻ സിഡാനെ, ലൂയിസ് ഫിഗോ, ഡേവിഡ് ബെക്കാം എന്നിവരോടൊപ്പം മികച്ച വിജയങ്ങൾ റയലിന് നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ പ്രൊഫഷണൽ കരിയറിൽ ഏറ്റവും കൂടുതൽ കാലം ചിലവഴിച്ചതും റയൽ മാഡ്രിഡിലാണ്.റൊണാൾഡോയുമായി ഒരിക്കലും താരതമ്യം ചെയ്യാൻ സാധിക്കില്ലെങ്കിലും 39 വയസ്സ് തികഞ്ഞിട്ടും സ്വീഡിഷ് ഫോർവേഡ് കരുത്താർജ്ജിക്കുകയാണ്.