ഇബ്രയുടെ മികവിൽ എ സി മിലാന് വിജയ തുടക്കം

ഇറ്റാലിയൻ സീരി എ പുതിയ സീസണിൽ മുൻ ചാമ്പ്യന്മാരായ എസി മിലാന് വിജയ തുടക്കം. ഇന്നലെ നടന്ന മത്സരത്തിൽ ബോലോണയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മിലാൻ പരാജയപെടുത്തിയത്. മിലാന്റെ പ്രായം തളർത്താത്ത സ്വീഡിഷ് താരം ഇബ്രഹിമോവിച്ചാണ് മിലൻറെ രണ്ടു ഗോളുകളും നേടിയത്. ആദ്യ പകുതിയിൽ ഹെഡ്ഡറിലൂടെയും രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെയുമാണ് സ്വീഡിഷ് താരം ഗോൾ നേടിയത്. ജനുവരിയിൽ മിലാനിൽ രണ്ടാം തവണ മടങ്ങിയതിന് ശേഷം 22 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയിട്ടുണ്ട് ഇബ്രാഹിമോവിച്ച്

സാൻസിരോയിൽ 1000 ആരാധകർ സാക്ഷിയാക്കി ഇറങ്ങിയ മിലാൻ ആദ്യ പകുതിയിൽ 35ആം മിനുട്ടിൽ ആദ്യ ഗോൾ നേടി ഹെർണാണ്ടസിന്റെ ക്രോസിൽ നിന്നും ഹെഡറിലൂടെ ഇബ്രയുടെ ആദ്യ ഗോൾ. . രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനാൾട്ടിയിൽ നിന്നായിരുന്നു രണ്ടാം ഗോൾ. ലക്ഷ്യം തെറ്റാതെ പെനാൾട്ടി വലയിൽ എത്തിക്കാൻ ഇബ്രയ്ക്ക് ആയി. കഴിഞ്ഞ മത്സരത്തി യൂറോപ്പ ലീഗിലും ഇബ്ര ഗോൾ നേടിയിരുന്നു. മത്സരത്തിൽ ഇബ്രാഹിമോവിച്ചിന് ഹാട്രിക്ക് സ്വന്തമാക്കാൻ അവസരം ലഭിച്ചു എന്നാൽ ഹകാൻ കാൽ‌നോഗ്ലുവിന്റെ പാസിൽ നിന്നും ഗോൾ നേടാനുള്ള ശ്രമം ഗോൾകീപ്പർ ലുകാസ് സ്കൊറുപ്സ്കിയെ മറികടന്നെങ്കിലും ലക്‌ഷ്യം കാണാതെ പോയി.