ക്രിക്കറ്റ് ലോകം വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ടി :20 ക്രിക്കറ്റ് ലോകക്കപ്പ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്ക് ദയനീയ തോൽവി. എല്ലാ അർഥത്തിലും എതിരാളികൾ മുൻപിൽ വീണ ഇന്ത്യൻ സംഘം ഏറ്റുവാങ്ങിയത് 10 വിക്കെറ്റ് തോൽവി. ടീം ഇന്ത്യ;168/6,ഇംഗ്ലണ്ട്;170 /0
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റുകൾ നഷ്ടത്തിൽ 168 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് സംഘം കാഴ്ചവെച്ചത് വെടികെട്ട് ബാറ്റിംഗ്. ആദ്യത്തെ ഓവർ മുതൽ അറ്റാക്കിങ് ശൈലി ബാറ്റ് വീശിയ ഇംഗ്ലണ്ട് ഓപ്പണർമാർ അവർക്ക് സമ്മാനിച്ചത് സ്വപ്നതുല്യ ജയം. അലക്സ് ഹെയിൽസ്, ജോസ് ബട്ട്ലർ വെടികെട്ട് ബാറ്റിംഗ് മുൻപിൽ ടീം ഇന്ത്യക്ക് ഉത്തരം ഇല്ലാതെ പോയി.
ഇംഗ്ലണ്ട് ടീമിനായി ഹെയിൽസ് ( 47 ബോളിൽ 86 റൺസ് )നേടിയപ്പോൾ ജോസ് ബട്ട്ലർ വെറും 49 പന്തുകളിൽ നിന്നും 80 റൺസും നേടി. നേരത്തെ ഇന്ത്യക്കായി ആദ്യം ബാറ്റിംഗിൽ തിളങ്ങിയത് ഹാർഥിക്ക് പാന്ധ്യ (63 റൺസ് ), വിരാട് കോഹ്ലി 50 runs എന്നിവർ മാത്രമാണ്.

ജയത്തോടെ ഇംഗ്ലണ്ട് ടീം ടി :20 ക്രിക്കറ്റ് ലോകക്കപ്പ് ഫൈനലിൽ പാകിസ്ഥാൻ ടീമിനെ നേരിടും. ഒന്നാം സെമി ഫൈനലിൽ പാകിസ്ഥാൻ കിവീസിനെ വീഴ്ത്തിയിരുന്നു. തോൽവിയോടെ ഒരിക്കൽ കൂടി ഇന്ത്യൻ ടീം ആരാധകർ ഐസിസി ട്രോഫി ജയം എന്നുള്ള സ്വപ്നം തകർന്നു.
ഹെയിൽസ് 47 പന്തിൽ നിന്ന് നാല് ഫോറും ഏഴ് സിക്സുമടക്കം 86 റൺസ് നേടി പുറത്താകാതെ നിന്നു. ബട്ലറാകട്ടെ 49 പന്തിൽ നിന്ന് ഒമ്പത് ഫോറും മൂന്ന് സിക്സുമടക്കം 80 റൺസുമായി പുറത്താകാതെനിന്നു. ഇരുവരുടേയും വെടിക്കെട്ട് പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ടിന് പത്ത് വിക്കറ്റും നാല് ഓവറും ശേഷിക്കെ ആധികാരിക വിജയം സ്വന്തമായി.
ഭുവനേശ്വർ കുമാർ, അർഷദീപ് സിംഗ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ പ്രത്ഭരായ ബൗളർമാർ ഉണ്ടായിട്ടും ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് പോലും നേടാൻ ആകാതിരുന്നത് വലിയ നിരാശ സമ്മാനിച്ചു. മത്സരത്തിനിടെ സംഭവിച്ച ഫീൽഡിങ് പിഴവുകളും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഞായറാഴ്ച ഇംഗ്ലണ്ട് പാക്കിസ്ഥാൻ ഫൈനൽ മത്സരം നടക്കും.