ട്വന്റി-20 റാങ്കിങ്; ആദ്യ പത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഇടം പിടിച്ചു

ഐ.സി.സിയുടെ പുതിയ ട്വന്റി-20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി പാക് ക്യാപ്റ്റൻ ബാബർ അസം. പാകിസ്താൻ-ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് റാങ്കിങ് പ്രഖ്യാപിച്ചത് .869 പോയിന്റ് നേടിയാണ് അസം ഒന്നാം സ്ഥാനം നേടിയത് . ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ.എൽ രാഹുൽ 824 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. പത്താം സ്ഥാനത്തുള്ള ഇന്ത്യയുടെ ക്യാപ്റ്റൻ വിരാട് കോലിയാണ് പട്ടികയിലുള്ള രണ്ടാമത്തെ ഇന്ത്യക്കാരൻ. ഓസ്ട്രേലിയയുടെ ആരോൺ ഫിഞ്ച് മൂന്നാം സ്ഥാനത്തും ന്യൂസീലന്റിന്റെ കോളിൻ മൺറോ നാലാം സ്ഥാനത്തുമുണ്ട്. ഇംഗ്ലണ്ട് താരം ഡേവിഡ് മലൻ ആറാം സ്ഥാനത്ത് നിന്ന് ഒരു പടി മുന്നിൽ കയറി മലൻ അഞ്ചാമതെത്തി.

Virat Kohli and KL Rahul | Deepak Malik / Sportzpics

അഫ്ഗാനിസ്താന്റെ റാഷിദ് ഖാൻ തന്നെയാണ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അഫ്ഗാന്റെ മുജീബുർ റഹ്മാൻ രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയയുടെ ആഷ്റ്റൺ ആഗർ മൂന്നാമതാണ്. ബൗളിങ്ങിൽ ആദ്യ പത്തിൽ ഒരു ഇന്ത്യക്കാരനും ഇടംപിടിക്കാനായില്ല .ഓൾറൗണ്ടർമാരുടെ പട്ടികയിൽ അഫ്ഗാനിസ്താന്റെ മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്. സിംബാബ്വേയുടെ സീൻ വില്ല്യംസ് രണ്ടാമതും ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെൽ മൂന്നാം സ്ഥാനവും നേടി .