❝ 🔴🔵 ബാഴ്സയിൽ ⚽🔥 നെയ്മർ ഇന്നും
തുടർന്നു പോന്നിരുന്നെങ്കിൽ ബാഴ്സ
മൂന്നു 🏆😍 ചാമ്പ്യൻസ് ലീഗ് കൂടി നേടിയേനെ ❞

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്ന നെയ്മർ 2013 നും 2017 നും ഇടയിൽ നാല് സീസണുകൾ ബാഴ്സലോണക്കായി ജേഴ്സിയണിഞ്ഞു. നെയ്മറുടെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു ബാഴ്സലോണയിലേത്.2017 ൽ ലോക റെക്കോർഡ് തുകയ്ക്കാണ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്.2014-15 സീസണിൽ അവർക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും ബ്രസീലിയൻ സ്വന്തമാക്കിയിരുന്നു. 2017 ൽ ബാഴ്സയിൽ നിന്നും പോയതിനു ശേഷം നിയമർക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനായിട്ടില്ല. കഴിഞ്ഞ വര്ഷം ഫൈനലിൽ എത്തിയെങ്കിലും ബയേൺ മ്യൂണിക്കിനോട് പരാജയപെട്ടു.


നെയ്മർ ബാഴ്സലോണയിൽ തുടർന്നിരുന്നെങ്കിൽ താരവും ബാഴ്സലോണ ക്ലബും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയേനെ എന്ന് പെപ് ഗ്വാർഡിയോള. രണ്ടോ മൂന്നോ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ എങ്കിലും ബാഴ്സലോണ നെയ്മർ ഉണ്ടായെങ്കിൽ നേടിയേനെ‌.സുവാരസ്,നെയ്മർ, മെസ്സി എന്നിവരടങ്ങിയ ബാഴ്സ ആക്രമണനിര ആർക്കും തടയാൻ പറ്റാത്തതായിരുന്നു എന്ന് ഗ്വാർഡിയോള പറഞ്ഞു. പാരിസ് സെന്റ് ജെർമെയ്നുമായുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഫസ്റ്റ് ലെഗ് പോരാട്ടത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗ്വാർഡിയോള നെയ്മറിനെ പ്രശംസിച്ചു രംഗത്തെത്തിയത്.

പക്ഷെ പാരീസിലേക്ക് പോകാൻ ഉള്ള നെയ്മറിന്റെ തീരുമാനം തെറ്റാണെന്ന് പറയാൻ പറ്റില്ല എന്ന് ഗ്വാർഡിയോള പറഞ്ഞു. പി എസ് ജി നല്ല ക്ലബാണെന്നും പരീസ് നല്ല നഗരമാണെന്നും ഗ്വാർഡിയോള പറഞ്ഞു. നെയ്മറിന് പരിക്കില്ലാത്ത കാലഘട്ടം ഉണ്ടാകണം എന്നാണ് തന്റെ ആഗ്രഹം എന്ന് ഗ്വാർഡിയോള പറഞ്ഞു. നെയ്മറിന്റെ വലിയ ഫാൻ ആണ് താൻ എന്നും നെയ്മർ ഫുട്ബോളിനെ കൂടുതൽ സുന്ദരമാക്കും എന്നും ഗ്വാർഡിയോള പറഞ്ഞു.

ആധുനിക ഫുട്ബോൾ ലോകത്തെ പുതു ശക്തികളായ മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജി യും ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തുമ്പോൾ തീപാറും എന്നുറപ്പാണ്. എണ്ണ പണത്തിന്റെ ബലത്തിലുള്ള രണ്ടു ടീമുകളുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ചാമ്പ്യൻസ് ലീഗ് കിരീടം. യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും പണക്കൊഴുപ്പുള്ള രണ്ടു ക്ലബുകൾ തമ്മിലുള്ള പോരാട്ടമെന്ന പ്രത്യേകത കൂടി മാഞ്ചസ്റ്റർ സിറ്റിയും പിഎസ്‌ജിയും തമ്മിലുള്ള സെമി ഫൈനൽ മത്സരത്തിനുണ്ട്.

ഇരു ക്ലബുകളും തങ്ങളുടെ ആദ്യത്തെ യൂറോപ്യൻ കിരീടം ലക്ഷ്യമിട്ടാണ് സെമി ഫൈനലിനിറങ്ങുന്നത്. മാഞ്ചസ്റ്റർ സിറ്റി ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് പ്രവേശനം നേടാനുള്ള വഴികൾ നോക്കുമ്പോൾ കഴിഞ്ഞ സീസണിൽ ഫൈനൽ കളിച്ച പിഎസ്‌ജി കൈവിട്ട കിരീടം ഇത്തവണ സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്.