
ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് വിളി പ്രതീക്ഷിക്കണ്ട
ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ൽ രാജസ്ഥാൻ റോയൽസ് മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസണിന് ഈ ടൂർണമെന്റ് ബാറ്റ് കൊണ്ട് അത്ര മികച്ചതല്ല.ഐപിഎൽ 2023 പോയിന്റ് ടേബിളിൽ റോയൽസ് ഉയർന്ന നിലയിൽ ആയിരുന്നെങ്കിലും റൺസ് കണ്ടെത്താനാവാതെ വലയുകയാണ് സഞ്ജു സാംസൺ.മുംബൈ ഇന്ത്യൻസിനെതിരായ ടൂർണമെന്റിലെ 42-ാം മത്സരത്തിൽ 10 പന്തിൽ 14 റൺസ് മാത്രം നേടി സാംസൺ പുറത്തായി.
140 സ്‌ട്രൈക്ക് റേറ്റിൽ ഒരു ഫോറും ഒരു സിക്‌സും അടിച്ച് പത്താം ഓവറിൽ 20 കാരനായ അർഷാദ് ഖാന്റെ പന്തിൽ പുറത്തായി.മത്സരത്തിൽ എംഐക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായി അർഷാദ് ആകെ മൂന്ന് വിക്കറ്റ് വീഴ്ത്തി.രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ ബാറ്റ് കൊണ്ട് കൊണ്ട് ആ മികവ് ആവർത്തിക്കാൻ സാധിക്കുന്നില്ല. തുടക്കത്തെ മത്സരങ്ങളിൽ മികവ് പുലർത്തിയെങ്കിലും അവസാന മത്സരങ്ങളിൽ സഞ്ജുവിന് സ്കോർ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഈ സീസണിൽ അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ 60 റൺസാണ് ഏറ്റവും ശ്രദ്ധേയമായത്. 14, 17, 22, 2, 60, 0, 0 എന്നിവയാണ് അവസാന ഏഴ് ഇന്നിംഗ്‌സുകളിലെ അദ്ദേഹത്തിന്റെ സ്‌കോർ.ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജുവിന് തിരിച്ചുവരാന്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം വേണമെന്നിരിക്കെ സ്ഥിരത കണ്ടെത്താനാവാതെ നിരാശപ്പെടുത്തുകയാണെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.സഞ്ജുവിന് ഏറ്റവുമധികം വിമർശനം ലഭിക്കുനന്ത് സ്ഥിരതയുടെ കാര്യത്തിലാണ്. സഞ്ജുവിന്റെ മേലുള്ള അമിത് പ്രതീക്ഷകളും ഇതിനു കാരണമാവാറുണ്ട്.
ഈ കാരണത്താലാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജു സാംസണിന് സാധിക്കാത്തത് എന്നാണ് എല്ലവരും കരുതുന്നത്.സഞ്ജുവിന്റെ സ്ഥിരത എല്ലാ സീസണിലും വലിയ ചര്‍ച്ചാ വിഷയമാണ്. താരത്തിന്റെ പ്രധാന ദൗര്‍ബല്യം ഈ സ്ഥിരതയില്ലായ്മയാണെന്ന് പറയാം. ഫിഫ്റ്റിയോടെയാണ് സഞ്ജു ഈ സീസണില്‍ തുടങ്ങിയത്.പിന്നീട് രണ്ട് ഡക്കടക്കം താരത്തിന് നേരിടേണ്ടി വന്നു.ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജുവിന് തിരിച്ചുവരാന്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം വേണമെന്നിരിക്കെ സ്ഥിരത കണ്ടെത്താനാവാതെ നിരാശപ്പെടുത്തുകയാണെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.