❝ ഇനിയുള്ള നാലു 💪✌️ മത്സരങ്ങളും
വിജയിച്ച് ബാഴ്സലോണ 🏆😍 ലാലിഗ
കിരീടം നേടും ❞

ബാഴ്സലോണ പ്രസിഡന്റായി ജുവാൻ ലപോർട്ട സ്ഥാനമേറ്റതിനു ശേഷം വലിയ ഉണർവാണ് ബാഴ്സ താരങ്ങൾക്കും മാനേജ്മെന്റിനും ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച വലൻസിയയ്‌ക്കെതിരായ ബാഴ്‌സയുടെ മികച്ച വിജയത്തിൽ ടീമിനെ പ്രശംസിച്ച ലപോർട്ട ലാലിഗ കിരീടം ഇത്തവണ ബാഴ്സലോണ ഉയർത്തും എന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു . ഇനി നാലു മത്സരങ്ങൾ ആണ് ലാലിഗയിൽ ബാക്കിയുള്ളത്. നാലു മത്സരങ്ങളും വിജയിച്ച് ബാഴ്സലോണ കിരീടത്തിൽ മുത്തമിടും എന്ന് ലപോർടെ പറഞ്ഞു.

അഞ്ചു മത്സരങ്ങൾ ബാക്കിയുള്ളപ്പോഴും താൻ എല്ലാ മത്സരങ്ങളും ടീം വിജയിക്കും എന്ന് പറഞ്ഞിരുന്നു എന്ന് ലപോർട പറഞ്ഞു. “വലൻസിയയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ട്, അവശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ വിജയിച്ചാൽ ഞങ്ങൾ ലീഗ് ജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” വലൻസിയയിലെ മനീസസ് വിമാനത്താവളത്തിലെത്തിയ അദ്ദേഹം പറഞ്ഞു. രണ്ടാം തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ ലാപോർട്ട ടീമിനൊപ്പം ഉണ്ടാവാറുണ്ട്.


വലൻസിയക്ക് എതിരായ വിജയം നന്നായിരുന്നു എന്നും. മെസ്സി മാത്രമല്ല ടീം മുഴുവൻ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്നും ലപോർടെ പറഞ്ഞു‌. ലാലിഗയിൽ ഇപ്പോൾ രണ്ടാമതുള്ള ബാഴ്സലോണക്ക് ഇനി ബാക്കിയുള്ള മത്സരങ്ങൾ ഒക്കെ വിജയിച്ചാൽ കപ്പ് നേടാം. എന്നാൽ അവരുടെ അടുത്ത മത്സരം ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡിനോടാണ്. വ്യാഴാഴ്ച ഗ്രാനഡയോട് പരാജയപ്പെട്ടതിന് ശേഷം കളിക്കാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനായി ബാഴ്സ ഡ്രസ്സിംഗ് റൂമിലേക്കും പരിശീലന ഗ്രൗണ്ടിലേക്കും ലപോർട്ട പോയിരുന്നു .

കളിക്കുശേഷം ടീമിന്റെ പ്രകടനത്തെക്കുറിച്ച് കോച്ച് റൊണാൾഡ് കോമാനും ടീമിന്റെ മാനസികാവസ്ഥയെ പ്രശംസിക്കുകയും ചെയ്തു. ഗ്രാനഡയ്‌ക്കെതിരായ റെഡ് കാർഡിനെ തുടർന്ന് രണ്ടു മത്സരങ്ങളിൽ നിന്നും അദ്ദേഹത്തിന് വിലക്കേർപ്പെടിത്തിയിട്ടുണ്ട്. അറ്റ്ലെറ്റിക്കോയ്‌ക്കെതിരായ ശനിയാഴ്ചത്തെ മത്സരവും കൂമാന് നഷ്ടമാവും.