❝സിമ്പിൾ & ഹംമ്പിൾ സഞ്ജു സാംസൺ❞ : സഞ്ജുവിന്റെ വിനയത്തെയും നിഷ്‌കളങ്കമായ പെരുമാറ്റത്തെയും ക്കുറിച്ച് പ്രശസ്ത മാധ്യമ പ്രവർത്തകൻ |Sanju Samson

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഒരു സ്ഥിരമായ സ്ഥാനമില്ലെങ്കിലും ആരാധരുടെ എല്ലാം തന്നെ പിന്തുണയുടെ കാര്യത്തിൽ സമകാലീനരായ മറ്റു താരങ്ങളേക്കാൽ വളരെ മുന്നിലാണ് മലയാളി താരമായ സഞ്ജു സാംസൺ. മലയാളികൾ മാത്രമല്ല ഇന്ന് ഏതു രാജ്യത്തേക്ക് പോയാലും അവിടെയെല്ലാം ഇന്ത്യയുടെ തന്നെ മറ്റുള്ള കളിക്കാര്‍ക്ക്‌ ലഭിക്കുന്നതിനേക്കാള്‍ സ്‌നേഹവും പിന്തുണയുമാണ് സഞ്ജുവിന് ലഭിക്കുന്നത്.ഇത് സഞ്ജുവിന്റെ ഫാൻസ്‌ ബേസിന്റെ ഉദാഹരണം തന്നെയാണ്.

സഞ്ജുവിനെ ടീമിൽ എടുക്കാത്തപ്പോൾ ഉയരുന്ന പ്രതിഷേധങ്ങൾ ആരാധകർക്ക് സഞ്ജുവിനോടുള്ള സ്നേഹത്തെയാണ് കാണിക്കുന്നത്. സഞ്ജു ആദ്യ ഇലവനിൽ കളിക്കുന്നില്ലെങ്കിലും ആരാധകരിൽ നിന്നും സഞ്ജുവിന് ലഭിക്കുന്ന പിന്തുണ പല താരങ്ങളെയും അത്ഭുതപെടുത്തിയിട്ടുണ്ട്. അയർലണ്ട്, ഇംഗ്ലണ്ട് പര്യടനത്തിൽ നമ്മൾ നേരിട്ട് കാണുകയും ചെയ്തു. വിനയത്തോടെയുള്ള പെരുമാറ്റവും ഇന്ത്യൻ താരത്തിന്റെ തലക്കനക്കമില്ലാതെ ആരാധകരോട് സംസാരിക്കുനന്തുമെല്ലാം സഞ്ജുവിന്റെ പ്രത്യേകതകളാണ്.

കഴിഞ്ഞ ദിവസം സഞ്ജുവിന്റെ സൗമ്യമായ പെരുമാറ്റത്തെ ക്കുറിച്ച് പ്രശംസയുമായി എത്തിയിരിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ വിമൽ കുമാർ.സഞ്ജു പെരുമാറ്റം കൊണ്ട് തന്റെ മനസ്സ് വളരെ അധികം കീഴടക്കിയെന്നും ,ഞാന്‍ കേരളത്തില്‍ നിന്നുള്ളയാളല്ല. മാത്രമല്ല സഞ്ജുവിനെ നേരത്തേ ഞാന്‍ ഒരുപാട് തവണ കാണുകയോ, അദ്ദേഹവുമായി സൗഹൃദമോ ഉണ്ടായിട്ടില്ല. എന്നാൽ ഹാലോ പറയാൻ മടിക്കുന്ന മറ്റു താരങ്ങളിൽ നിന്നും സഞ്ജു സാംസൺ വളരെ അധികമായി വ്യത്യസ്തനാണെന്നും അദ്ദേഹം പറഞ്ഞു.

” വിന്‍ഡീസുമായുള്ള ആദ്യ ടി20യുടെ വേദി ഇവിടെ നിന്നും തന്നെ കുറച്ച് അധികം അകലെയായിരുന്നു .ഏകദേശം ഞങ്ങൾ ഇപ്പോൾ നിൽക്കുന്നിടത്ത് നിന്നും ഒരു മണിക്കൂറോളം യാത്രയുണ്ട് അവിടേക്ക് എത്താൻ.എനിക്ക്‌ അവിടെക്ക്‌ എത്താനായി വലിയ വെല്ലുവിളി നേരിടുമെന്ന് ഞാൻ സഞ്ജുവിനോട് വളരെ കരുതലോടെ തന്നെ പറയുകയായിരുന്നു.എന്നാൽ നിങ്ങൾ ഞങ്ങൾക്ക് ഒപ്പം തന്നെ വരൂയെന്നായിരുന്നു സഞ്ജു സാംസണിന്റെ മറുപടി “വിമൽ കുമാർ സഞ്ജുവിന്റെ സർപ്രൈസ് വാക്കുകൾ വെളിപ്പെടുത്തി.

അതേസമയം സഞ്ജു സാംസൺ തന്നെ വെറുതേ കളിയാക്കുവാനാണ് ഇങ്ങനെ പറയുന്നതെന്ന് ആദ്യം തോന്നിയതെന്ന് പറഞ്ഞ വിമൽ കുമാർ സഞ്ജുവിന്റെ ഏറെ സ്നേഹമുള്ള മനസ്സിനെ തന്റെ യൂട്യൂബ് വീഡിയോയിൽ പുകഴ്ത്തുന്നതാണ് കാണാൻ കഴിയുന്നത്.’ ഞാൻ കരുതി സഞ്ജു എന്നെ കളിയാക്കാൻ പറയുന്ന കാര്യമാണ് ഈ മറുപടിയെന്ന്. പക്ഷേ സഞ്ജുവിന്റെ ആ വാക്കുകൾ കേട്ടപ്പോള്‍ തന്നെ സർപ്രൈസ് ഒപ്പം വളരെ അധികം ക സന്തോഷമാണ് തോന്നിയത്. പക്ഷേ എനിക്ക്‌ വരാന്‍ കഴിയില്ലയെന്ന് ഞാന്‍ ഉടനെ തന്നെ അദ്ദേഹത്തിന് മറുപടി നല്‍കുകയും ചെയ്തു “വിമൽ കുമാർ സംഭവങ്ങൾ വെളിപ്പെടുത്തി.