❝പെപ് ഗ്വാർഡിയോളയ്‌ക്കോ ഹോസെ മൗറീഞ്ഞോയ്‌ക്കോ പോലും ഈ സാഹചര്യങ്ങളിൽ ഇന്ത്യൻ ടീമിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല ❞: ഇഗോർ സ്റ്റിമാക്

അടുത്ത കാലത്തായി ഇന്ത്യൻ ടീമിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എ‌എഫ്‌സി ഏഷ്യൻ കപ്പിലേക്ക് യോഗ്യത റൗണ്ടിലേക്ക് എത്തിയെങ്കിലും പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ പ്രകടനത്തിലും ഒരു വിഭാഗം തൃപ്‌തരല്ല .2022 ലെ ലോകകപ്പ് യോഗ്യതയിൽ എട്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയം, നാല് സമനില , മൂന്ന് തോൽവികളും ഇന്ത്യ നേരിട്ടു.ഏഴ് ഗോളുകൾ വഴങ്ങിയപ്പോൾ ആറ് ഗോളുകൾ നേടാൻ ഈ ടീമിന് കഴിഞ്ഞു.ഇന്ത്യയുടെ പരിശീലകനെന്ന നിലയിൽ എങ്ങനെ പ്രവർത്തിക്കുമെന്ന ചോദ്യത്തിന് “എന്നെ പുറത്താക്കാം, പക്ഷേ പെപ് ഗ്വാർഡിയോളയ്‌ക്കോ ജോസ് മൗറീഞ്ഞോയ്‌ക്കോ പോലും ഈ സാഹചര്യങ്ങളിൽ കൂടുതൽ ചെയ്യാൻ കഴിയില്ല.”എന്നായിരുന്നു സ്റ്റിമേക്കിന്റെ മറുപടി.

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ സാധിച്ചത് വലിയ നേട്ടമായാണ് സ്റ്റിമാക്ക് കാണുന്നത്. അത് ഞങ്ങളുടെ ലക്ഷ്യമായിരുന്നെനും മൂന്നാം റൗണ്ടിൽ കൂടുതൽ നിലവാരം പുലർത്തണമെന്നും അദ്ദേഹം അഭിപ്രയപെട്ടു.കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബ്ലൂ ടൈഗേഴ്സ് ഹെഡ് കോച്ച് ധാരാളം പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ട് വന്നു.മിഡ്ഫീൽഡർ ബ്രാൻഡൻ ഫെർണാണ്ടസിനെ പോലെ മികച്ച താരങ്ങളെ മുൻ നിരയിലെത്തിക്കാനും സാധിച്ചു. രണ്ടു വര്ഷം കൊണ്ട് സുനിൽ ഛേത്രി ,ഗുർപ്രീത് സിംഗ് സന്ധു, സന്ദേഷ് ജിങ്കൻ തുടങ്ങിയ താരങ്ങൾ വലിയ പുരോഗതിയാണ് കൈവരിച്ചത്.ഏഷ്യയിലെ ഏറ്റവും മികച്ച പ്രതിരോധക്കാരിൽ ഒരാളായാണ് അദ്ദേഹത്തെ സ്റ്റിമാക്ക് വിശേഷിപ്പിച്ചത്. പാൻഡെമിക് മൂലം നിർഭാഗ്യവശാൽ, 2019 ഡിസംബർ മുതൽ 2021 മാർച്ച് വരെ ഇന്ത്യ ഒരു മത്സരം പോലും കളിയ്ക്കാൻ സാധിക്കാതിരുന്നത് ഇന്ത്യയുടെ പ്രകടനത്തെ സാരമായി ബാധിച്ചെന്നും പരിശീലകൻ പറഞ്ഞു.

2019 മെയ് മാസത്തിൽ ഇന്ത്യൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ക്രൊയേഷ്യക്കാരൻ ഗോർ സ്റ്റിമാക് ചുമതലയേൽക്കുന്നത്. തായ്‌ലൻഡിൽ നടന്ന കിംഗ്സ് കപ്പായിരുന്നു ആദ്യത്തെ ചാമ്പ്യൻഷിപ്പ്. കുറാക്കാവോയോട് ഇന്ത്യ 3-1 ന് തോറ്റ ഇന്ത്യ ആതിഥേയരായ തായ്‌ലൻഡിനെ 1-0 ന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. കിംഗ്സ് കപ്പിനെത്തുടർന്ന്, ബ്ലൂ ടൈഗേഴ്സ് ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിന് ആതിഥേയത്വം വഹിച്ചു എന്നാൽ ആ ടൂർണമെന്റിൽ ഒരു സമനില മാത്രം നേടിയ ഇന്ത്യ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.

ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിനുശേഷം ഇന്ത്യ സംയുക്ത ഫിഫ ലോകകപ്പും ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളായിരുന്നു പിന്നീട് വന്നത്. ആദ്യ മത്സരത്തിൽ ഒമാനോട് 2 -1 പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ 2022 ഫിഫ ലോകകപ്പ് ആതിഥേയർക്കെതിരെ ചരിത്ര സമനില നേടി. എന്നാൽ താഴ്ന്ന റാങ്കിലുള്ള ടീമുകളായ ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനുമായും തുടർച്ചയായി സമനില വഴങ്ങി.ബാക്ക്-ടു-ബാക്ക് സമനിലയ്ക്ക് ശേഷം, 2019 നവംബറിൽ അവർ ഒമാനോട് 1-0 ന് തോറ്റു.2021 മാർച്ചിൽ യുഎഇയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഒമാനിനെ വീണ്ടും നേരിട്ട ഇന്ത്യ 1-1 സമനില നേടിയെങ്കിലും യുഎഇ ക്കെതിരെ 6-0 ന് കനത്ത തോൽവി ഏറ്റുവാങ്ങി.

ഒമാനിനും യുഎഇക്കുമെതിരായ രണ്ട് സൗഹൃദ മത്സരങ്ങൾക്ക് ശേഷം ഖത്തറിൽ നാടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലാണ് ഇന്ത്യ പങ്കെടുത്തത്.ആദ്യ മത്സരത്തിൽ ഖത്തറിനെതിരെ കനത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും ബംഗ്ലാദേശിനെതിരായ അടുത്ത മത്സരത്തിൽ വിജയിച്ചു .അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ സമനില നേടി എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യൻ ടീമിന്റെ മാനേജരെന്ന നിലയിൽ ഇഗോർ സ്റ്റിമാക്ക് 15 കളികളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രമേ നേടാനായുള്ളൂവെങ്കിലും എ‌എഫ്‌സി ഏഷ്യൻ കപ്പിലെ മൂന്നാം റൌണ്ട് യോഗ്യതയിലേക്ക് ഇന്ത്യയെ നയിക്കാനായി സാധിച്ചു.