‘ഞാൻ ലയണൽ മെസ്സിയുടെ ആരാധകനാണ്, പക്ഷേ ലോകകപ്പ് ബ്രസീൽ ജയിക്കാൻ പോകുന്നു’ |Qatar 2022 |Brazil

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഖത്തർ 2022 ലോകകപ്പ് നവംബർ 20ന് ആരംഭിക്കും. ലോകകപ്പിന്റെ ആവേശം ലോകമെമ്പാടും നിറയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ആരാധർക്കിടയിലും കളിക്കാർക്കിടയിലും ആര് കിരീടം നേടുമെന്ന ചർച്ചയും സജീവമായിരിക്കുകയാണ്.

ടൂർണമെന്റ് ആരംഭിക്കാൻ മൂന്നാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ ഖത്തർ ലോകകപ്പ് ബ്രസീൽ നേടുമെന്ന് ക്രൊയേഷ്യൻ താരം ആന്ദ്രെ ക്രാമാരിച്ച് അഭിപ്രായപ്പെട്ടു. ഫ്രാൻസിനെതിരായ 2018 ഫൈനലിൽ രണ്ടാം പകുതിയിൽ പകരക്കാരനായി കളിച്ച 31-കാരന്റെ അഭിപ്രായത്തിൽ , അഞ്ച് തവണ ലോക ചാമ്പ്യൻമാരായിട്ടുള്ളവർക്ക് 2002 ന് ശേഷം ആദ്യമായി ഫുട്ബോളിന്റെ ഏറ്റവും വലിയ സമ്മാനം ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

താൻ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയുടെ വലിയ ആരാധകനാണെങ്കിലും ബ്രസീലിന് ശക്തമായ ഒരു സ്ക്വാഡ് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.”ഒരു ആരാധകൻ എന്ന നിലയിൽ നിങ്ങൾ എന്നോട് ചോദിച്ചാൽ, ഞാൻ ലയണൽ മെസ്സിയുടെ ആരാധകനാണ്, പക്ഷേ ബ്രസീലാണ് വിജയിക്കാൻ പോകുന്നത്.”

2014-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 74 തവണ ക്രൊയേഷ്യയുടെ ജേഴ്സി ക്രാമാരിക്ക് അണിഞ്ഞിട്ടുണ്ട്.കൂടാതെ 19 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുണ്ട്, ചരിത്രത്തിലെ അവരുടെ ഏറ്റവും ഉയർന്ന എട്ടാമത്തെ ഗോൾ സ്‌കോററുമാണ്.2016- മുതൽ ബുണ്ടസ്‌ലിഗ ക്ലബ് ഹോഫെൻഹൈമിന്റെ താരം കൂടിയായാണ്.ജർമ്മൻ ക്ലബ്ബിനായി 231 മത്സരങ്ങളിൽ നിന്ന് 106 ഗോളുകൾ നേടിയ ക്രാമാരിക് ഒരു ആധുനിക ഹോഫെൻഹൈം ഇതിഹാസമാണ്. തന്റെ സീനിയർ കരിയറിൽ നിരവധി പരിശീലകരുടെ കീഴിൽ കളിച്ചിട്ടുള്ള ക്രൊയേഷ്യൻ സ്‌ട്രൈക്കർ ക്ലബ്ബിന്റെയും രാജ്യത്തിന്റെയും പ്രധാന കളിക്കാരനായി മാറുകയും ചെയ്തു.

ഈ സീസണിൽ ഹോഫെൻഹൈമിന് വേണ്ടി 12 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ ക്രാമാരിക്ക് നേടിയിട്ടുണ്ട്.കൂടാതെ 2022 ഫിഫ ലോകകപ്പിനുള്ള സ്ലാറ്റ്‌കോ ഡാലിക്കിന്റെ താൽക്കാലിക 34 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ ഫൈനലിൽ കൈവിട്ട കിരീടം കിരീടം തിരിച്ചു പിടിക്കാനാണ് മോഡ്രിച്ചിന്റെ നേതൃത്വത്തിൽ ക്രോയേഷ്യ ഇറങ്ങുന്നത്.

Rate this post