❝ക്രിസ്റ്റ്യാനോ റൊണാൾഡോ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് വരുന്നത് അസാധ്യമെന്ന് സ്പാനിഷ് ക്ലബ്ബ് പ്രസിഡന്റ്❞|Cristiano Ronaldo

ക്ലബ്ബിന്റെ മേധാവികളുമായി തന്റെ ഭാവിയെക്കുറിച്ച് സംസാരിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയിരുന്നു.ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ഒരു ക്ലബിനായുള്ള വേട്ടയിൽ റൊണാൾഡോ തുടരുമ്പോൾ, മറ്റൊരു മുൻനിര ക്ലബ്ബിനായുള്ള അദ്ദേഹത്തിന്റെ ശ്രമം അവസാനിച്ചതായി തോന്നുന്നു.

റയൽ മാഡ്രിഡുമായുള്ള ദീർഘകാല ബന്ധം ഉണ്ടായിരുന്നിട്ടും റൊണാൾഡോ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിൽ ചേരാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.എന്നാൽ 37 കാരനുമായുള്ള നീക്കം ക്ലബ് തള്ളിക്കളഞ്ഞു.റൊണാൾഡോയ്ക്ക് വേണ്ടിയുള്ള നീക്കം ക്ലബ്ബിന് പ്രായോഗികമായി അസാധ്യമാണെന്ന് അത്‌ലറ്റിക്കോ പ്രസിഡന്റ് എൻറിക് സെറെസോ സ്ഥിരീകരിച്ചു.”റൊണാൾഡോയുടെ]കഥ ആരാണ് കണ്ടുപിടിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹത്തിന് അത്‌ലറ്റിക്കോ ഡി മാഡ്രിഡിലേക്ക് വരുന്നത് പ്രായോഗികമായി അസാധ്യമാണ്,” സെറെസോ എൽ പാർട്ടിഡാസോ ഡി കോപ്പിനോട് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ അത്ലറ്റികോ മാഡ്രിഡ് ആരാധകർ മികച്ച രീതിയിലല്ല സ്വീകരിച്ചത്. ട്രാൻസ്‌ഫറിനെതിരെ അവർ സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്തിയിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റൊണാൾഡോയെ ടീമിലെത്തിക്കാനുള്ള അവസരം ഒഴിവാക്കിയ ഒരേയൊരു ക്ലബ് അത്ലറ്റിക്കോ മാത്രമല്ല. ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കും 37-കാരനുള്ള നീക്കം നിരസിച്ചു, വെറ്ററൻ സ്‌ട്രൈക്കറെ സൈൻ ചെയ്യുന്നതിനുള്ള സാധ്യത ചർച്ച ചെയ്തിട്ടുണ്ടെന്ന് ഒലിവർ കാൻ സ്ഥിരീകരിച്ചു.

റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡസ് സംസാരിച്ച മറ്റൊരു ക്ലബ്ബാണ് ചെൽസി, എന്നാൽ ഈ സമ്മറിൽ ലോണിൽ ഇന്റർ മിലാനിൽ വീണ്ടും ചേരാൻ റൊമേലു ലുക്കാക്കുവിനെ ക്ലബ് അനുവദിച്ചിട്ടും റൊണാൾഡോയെ സൈൻ ചെയ്യാൻ തോമസ് ടുച്ചൽ താൽപ്പര്യപ്പെട്ടില്ല.