ജൻഷാദ്, കോഡി കാള്‍ഡ്വെല്‍ മിന്നി; റുപേ പ്രൈം വോളിബോള്‍ ലീഗ് സീസണ്‍ 2വില്‍ തണ്ടര്‍ബോള്‍ട്ടിന് ആവേശകരമായ ജയത്തുടക്കം
സീസണിലെ ആദ്യ കളിയില്‍ ബംഗളൂരു ടോര്‍പ്പിഡോസിനെ തണ്ടര്‍ബോള്‍ട്ട് 3-2ന് തോല്‍പ്പിച്ചുബംഗളൂരു, ഫെബ്രുവരി 4: എ23 റുപേ പ്രൈംവോളിബോള്‍ ലീഗിന്റെ രണ്ടാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ആവേശകരമായ ജയത്തോടെ തുടക്കം കുറിച്ചു. ബംഗളൂരുവിലെ കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ആതിഥേയരായ ബംഗളൂരു ടോര്‍പ്പിഡോസിനെ തോല്‍പ്പിച്ചു (15-11, 15-11, 15-14, 10-15, 14-15). ജയത്തോടെ തണ്ടര്‍ബോള്‍ട്ടിന് രണ്ട് പോയിന്റായി. കൊല്‍ക്കത്തയുടെ ജന്‍ഷാദ് യു ആണ് കളിയിലെ താരം.
സീസണിലെ ആദ്യ പോയിന്റുമായി സ്വെറ്റെലിന്‍ സ്വെറ്റനോവ് ബംഗളൂരു ടോര്‍പ്പിഡോസിന് മികച്ച തുടക്കം നല്‍കി. കാണികള്‍ ആവേശഭരിതരായി. ഒരു മിനിറ്റിനിടെ സ്വെറ്റനോവ് മറ്റൊരു പോയിന്റ് നേടി. എം സി മുജീബ് മനോഹരമായി ബ്ലോക്ക് ചെയ്തു. ടോര്‍പ്പിഡോസ് ലീഡ് 4-2 ആയി ഉയര്‍ത്തി. ടോര്‍പ്പിഡോ അനായാസം സെറ്റ് നേടുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു കോഡി കാള്‍ഡ്വെല്ലും ക്യാപ്റ്റന്‍ അശ്വല്‍ റായിയുടെ ബ്ലോക്കും തണ്ടള്‍ബോള്‍ട്ട്സിന് പോയിന്റുകള്‍ സമ്മാനിച്ചത്. ഇതോടെ വ്യത്യാസം 9-10 ആയി കുറച്ചു. അശ്വല്‍ സൂപ്പര്‍ സെര്‍വിലൂടെ ആദ്യമായി തണ്ടര്‍ബോള്‍ട്ട്സിന് ലീഡും നല്‍കി. ഒരു മിനിറ്റിനുള്ളില്‍ കോഡി വലയ്ക്ക് മുകളിലൂടെ പന്ത് പറത്തിയപ്പോള്‍ തണ്ടര്‍ബോള്‍ട്ട്സ് 15-11ന് സെറ്റും സ്വന്തമാക്കി.

വേഗത്തില്‍ രണ്ട് പോയിന്റ് നേടി കൊല്‍ക്കത്ത രണ്ടാം സെറ്റിലും കുതിച്ചു. വിനീത് കുമാറിന്റെ സ്പൈക്ക് കൊല്‍ക്കത്തയ്ക്ക് ലീഡ് നല്‍കിയപ്പോള്‍ ആതിഥേയര്‍ പിന്നാക്കമായി. അലിറേസ അബലൂച്ചാണ് സെറ്റില്‍ ബംഗളൂരുവിന് ആദ്യ പോയിന്റ് നല്‍കിയത്. എന്നാല്‍ കളിയില്‍ കൊല്‍ക്കത്ത ആധിപത്യം തുടര്‍ന്നു. അഞ്ച് പോയിന്റ് ലീഡ് നേടി. എന്നാല്‍ ടോര്‍പ്പിഡോസ് തുടര്‍ച്ചയായ നാല് പോയിന്റ് നേടി അന്തരം 5-7 ആയി കുറച്ചു. കെ രാഹീല്‍ രണ്ട് പോയിന്റ് വേഗത്തില്‍ നേടി. കൊല്‍ക്കത്ത കുതിപ്പ് തുടര്‍ന്നു. വിനിത് കുമാറിന്റെ സ്പൈക്ക് കൊല്‍ക്കത്തയുടെ ലീഡ് വര്‍ധിപ്പിച്ചു. ശക്തമായ ഒരു അടിയിലൂടെ അലിറേസ അബലൂച്ചാണ് ബെംഗളൂരുവിന് സെറ്റില്‍ ആദ്യ പോയിന്റ് നേടിക്കൊടുത്തത്. എന്നാല്‍ ഇത് കളിയെ ഇത് ബാധിച്ചില്ല. തണ്ടര്‍ബോള്‍ട്ട് സെറ്റില്‍ അഞ്ച് പോയിന്റ് ലീഡ് നേടി. എന്നാല്‍ ടോര്‍പ്പിഡോസ് നാല് പോയിന്റുകള്‍ വേഗത്തില്‍ നേടി 5-7 അന്തരം കുറച്ചു. രാഹുല്‍ കെ വലയിലേക്ക് അടിച്ചു. ടോര്‍പ്പിഡോസിന് മറ്റൊരു പോയിന്റ് ലഭിച്ചു. തുടര്‍ച്ചയായ രണ്ട് സ്‌പൈക്കുകളിലൂടെ ദീപേഷ് കുമാര്‍ സിന്‍ഹ കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു. സെറ്റ് 15-11ന് സ്വന്തമാക്കി. കളിയില്‍ 2-0ന് മുന്നിലെത്തുകയും ചെയ്തു.
മൂന്നാം സെറ്റിലും കോഡി തകര്‍പ്പന്‍ പ്രകടനം തുടര്‍ന്നു. മുജീബിന്റെ തകര്‍പ്പന്‍ ബ്ലോക്ക് ടോര്‍പ്പിഡോസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവര്‍ ലീഡും നേടി. കോച്ച് ഡേവിഡ് ലീ ആത്മവിശ്വാസം കൊണ്ടു. എന്നാല്‍ വിനിത് കുമാര്‍ ഒരു സ്‌പൈക്കിലൂടെ തണ്ടര്‍ബോള്‍ട്ടിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. അന്തരം 5-8 ആയി കുറച്ചു. പിന്നാലെ ടോര്‍പ്പിഡോ ടീമിന്റെ നിന്ന് തുടര്‍ച്ചയായ രണ്ട് പിഴവുകള്‍ കൊല്‍ക്കത്തയ്ക്ക് സമനില പിടിക്കുന്നതിന് സഹായകരമായി. ടോര്‍പ്പിഡോയുടെ സ്വെറ്റനോവ് ബൗണ്ടറി ലൈനിന് പുറത്തുനിന്ന് പന്ത് തട്ടിയതോടെ തണ്ടര്‍ബോള്‍ട്ട് 13-11 ലീഡ് നേടി. ബെംഗളൂരുവിന് തിരിച്ചടിച്ചു. ഇരു ടീമുകളും 14-14ന് സമനില. എന്നാല്‍ ടോര്‍പ്പിഡോസിന്റെ ഐബിന്‍ ജോസിന് സെര്‍വില്‍ പിഴച്ചു. മൂന്നാം സെറ്റ് 15-14ന് നേടി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് മത്സരം സ്വന്തമാക്കി.

ടോര്‍പ്പിഡോസ് നാലാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ 4-2 ന്റെ ലീഡ് നേടി. വിനിത് കുമാറിന്റെ പിഴവാണ് ടോര്‍പ്പിഡോസിനെ മത്സരത്തില്‍ നാല് പോയിന്റ് ലീഡ് നേടാന്‍ സഹായിച്ചത്. മറുവശത്ത് വിനിത് ശക്തമായ ഒരു ഷോട്ടിലുടെ കൊല്‍ക്കത്തയ്ക്ക് പോയിന്റ് നല്‍കി. ഐബിന്‍ ജോസിന്റെ മിന്നുന്ന ബ്ലോക്ക് ബംഗളൂരുവിന് 11-5ന് ലീഡ് നല്‍കി. എന്നാല്‍ ദീപേഷ് കുമാറും അശ്വല്‍ റായിയും കൊല്‍ക്കത്തയ്ക്ക് മൂന്ന് പോയിന്റ് നല്‍കി. ഐബിന്റെ മികവില്‍ ടോര്‍പ്പിഡോസ് 15-10ന് നാലാം സെറ്റ് സ്വന്തമാക്കി.
അവസാന സെറ്റില്‍ തണ്ടര്‍ബോള്‍ട്ട്‌സ് നേരത്തെ ലീഡ് നേടി. എന്നാല്‍ ടോര്‍പ്പിഡോസ് ക്യാപ്റ്റന്‍ പങ്കജ് തകര്‍പ്പന്‍ ബ്ലോക്കിലൂടെ സ്‌കോര്‍ ഒപ്പമെത്തിക്കാന്‍ ശ്രമിച്ചു. സ്രജന്‍ വലയ്ക്ക് മുകളിലൂടെ പന്ത് പറത്തിവിട്ട് ടോര്‍പ്പിഡോസിന് ലീഡ് നല്‍കി. എന്നാല്‍ ഇരുടീമുകള്‍ക്കും അധിക നേരം ലീഡില്‍ നിലയുറപ്പിക്കാനായില്ല. ഹരിപ്രസാദിന്റെ ഇരട്ട സ്പര്‍ശം ടോര്‍പ്പിഡോസിന് രണ്ട് പോയിന്റ് ലീഡ് തിരിച്ചുപിടിക്കാന്‍ സഹായകരമായി. എന്നാല്‍ ദീപേഷിന്റെ സ്‌പൈക്ക് അന്തരം വീണ്ടും കുറച്ചു. സൂപ്പര്‍ പോയിന്റ് അവസരത്തില്‍ ടോര്‍പ്പിഡോസ് പന്ത് പുറത്ത് തട്ടി കൊല്‍ക്കത്തയ്ക്ക് ലീഡ് ചെയ്യാന്‍ അവസരമുണ്ടാക്കി. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് പോയിന്റുകള്‍ നേടിയ ബെംഗളൂരു 14-13ന് മുന്നിലെത്തി. ഐബിന്റെ അവസാന ഷോട്ട് തണ്ടര്‍ബോള്‍ട്ടിന്റെ കളിക്കാരന്റെ ദേഹത്തുതട്ടി പുറത്തേക്ക് പോയി. ടോര്‍പ്പിഡോസ് സെറ്റ് സ്വന്തമാക്കി,.എന്നാല്‍ മത്സരം 3-2 ന് കൊല്‍ക്കത്ത നേടി.ഞായറാഴ്ച രാത്രി ഏഴ് മണിക്ക് ബംഗളൂരു കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് മുംബൈ മെറ്റിയോഴ്സിനെ നേരിടും.
റുപേ പ്രൈം വോളിബോള്‍ ലീഗിനെക്കുറിച്ച് :ഇന്ത്യയിലെ ഇന്ത്യയിലെ ഏക സ്വകാര്യ സ്‌പോര്‍ട്‌സ് ലീഗാണ് റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23. 2022 ഫെബ്രുവരിയില്‍ ഒന്നാം സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ്, സീസണ്‍ രണ്ടിലേക്ക് പ്രവേശിക്കുന്നത്. റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സീസണ്‍ 2023 ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 5 വരെ നടക്കും. ഇതാദ്യമായാണ് കാണികളുടെ സാനിധ്യത്തില്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലാണ് ഇത്തവണ ലീഗ് മത്സരങ്ങള്‍. ആഗോള വോളിബോള്‍ സംഘടനയായ എഫ്‌ഐവിബിയുടെ വാണിജ്യ വിഭാഗമായ വോളിബോള്‍ വേള്‍ഡ്, ഇന്റര്‍നാഷണല്‍ സ്ട്രീമിങ് പാര്‍ട്ണര്‍മാരായി രണ്ടു വര്‍ഷത്തെ കരാറില്‍ ഇത്തവണ പിവിഎലുമായി കൈകോര്‍ക്കുന്നുണ്ട്. വോളിബോള്‍ വേള്‍ഡ് ടിവിയാണ് ഇന്ത്യക്ക് പുറത്ത് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെ റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ 31 മത്സരങ്ങള്‍ തത്സമയം കാണാം.
റുപേയെ കുറിച്ച്നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) മുന്‍നിര ഉല്‍പ്പന്നമായ റുപേ, ആദ്യസീസണ്‍ മുതല്‍ പ്രൈം വോളിബോള്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാണ്. മൂന്ന് വര്‍ഷത്തേക്കുള്ള ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശമാണ് റുപേ സ്വന്തമാക്കിയത്.