❝മാർട്ടിൻ ഗപ്റ്റിലിനെ മറികടന്ന് രോഹിത് ശർമ്മ ; അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി ഇന്ത്യൻ ക്യാപ്റ്റൻ❞

ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്റ്റിലിനെ പിന്തള്ളി രോഹിത് ശർമ്മ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ ഗുപ്റ്റിലിനെ മറികടക്കാൻ രോഹിത്തിന് 21 റൺസ് വേണമായിരുന്നു. ഇന്നത്തെ മത്സരത്തിൽ 44പന്തിൽ നിന്നും 2 സിക്സിന്റെയും 7 ബൗണ്ടറിയുടെയും സഹായത്തോടെ 66 റൺസാണ് ശർമ്മ നേടിയത്.

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡും രോഹിത് ശർമയുടെ പേരിലാണ്. ഇന്ത്യക്കായി ഏറ്റവും കുറഞ്ഞ ഫോർമാറ്റിൽ 129 മത്സരങ്ങളിൽ നിന്ന് 4 സെഞ്ച്വറികളും 26 അർധസെഞ്ചുറികളും രോഹിത് ശർമ്മ നേടിയിട്ടുണ്ട്. ന്യൂസിലൻഡിനായി 116 മത്സരങ്ങൾ കളിച്ചിട്ടുള്ള മാർട്ടിൻ ഗുപ്റ്റിൽ ഇതുവരെ 2 സെഞ്ചുറിയും 20 അർധസെഞ്ചുറിയും ഉൾപ്പെടെ 3399 റൺസ് നേടിയിട്ടുണ്ട്.

99 മത്സരങ്ങളിൽ നിന്ന് 3308 റൺസ് നേടിയ വിരാട് കോഹ്‌ലി ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സ്‌കോറർമാരിൽ മൂന്നാം സ്ഥാനത്താണ് എന്നാൽ ഇതുവരെ സെഞ്ച്വറി നേടിയിട്ടില്ല.ശിഖർ ധവാന്റെ കീഴിൽ ഇന്ത്യ 3-0ന് വിജയിച്ച ഏകദിന പരമ്പരയിൽ നിന്ന് വിശ്രമിച്ചതിന് ശേഷം രോഹിത് ശർമ്മ ടി20 ഐ പരമ്പരയിൽ ഇന്ത്യയെ നയിക്കാൻ തിരിച്ചെത്തിയത്.അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോർഡ് രോഹിതിന്റെ പേരിലാണ് ,2017 ഡിസംബറിൽ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തിൽ നിന്നാണ് സെഞ്ച്വറി നേടി അടിച്ച് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറിനൊപ്പമെത്തി. രണ്ട് മാസം മുമ്പ് ബംഗ്ലാദേശിനെതിരായ ടി20 ഐയിൽ 35 പന്തിൽ സൗത്ത് ആഫ്രിക്കൻ സെഞ്ച്വറി നേടിയിരുന്നു.

ഇന്നത്തെ മത്സരത്തിൽ വിൻഡീസിന് മുന്നിൽ ഇന്ത്യ 191 റൺസ് വിജയ ലക്ഷ്യമാണ് വെച്ചിരിക്കുന്നത്. ഓപ്പണര്മാർമാരായ രോഹിതും സൂര്യകുമാറും മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. രോഹിത് 66 റൺസും ,സൂര്യ കുമാർ 24 റൺസും നേടി. എന്നാൽ പിന്നീട് വന്നവർക്കൊന്നും പിടിച്ചു നില്ക്കാൻ സാധിച്ചില്ല. ഏഴാമനായി ഇറങ്ങി 19 പന്തിൽ നിന്നും ൪ ഫോറിന്റെയും രണ്ടു സിക്സിന്റെയും അകമ്പടിയോടെ 41 റൺസെടുത്ത പുറത്താകാതെ നിന്ന ദിനേശ് കാർത്തിക്കിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്കോർ നൽകിയത്.വിൻഡീസിന് വേണ്ടി അൻസാരി ജോസഫ് രണ്ടു വിക്കറ്റ് നേടി,