
ഗംഭീര തിരിച്ചുവരവുമായി അജിങ്ക്യ രഹാനെ ,ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു |INDIA
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021-23 ഫൈനലിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലിനുള്ള 15 അംഗ ടീമിനെ രോഹിത് ശർമ്മ നയിക്കും. ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ഓവലിൽ വെച്ചാണ് മത്സരം നടക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റിലെയും ഇന്ത്യൻ പ്രീമിയർ ലീഗിലെയും 2023 ലെ മികച്ച പ്രകടനങ്ങൾക്ക് ശേഷം വെറ്ററൻ ബാറ്റർ അജിങ്ക്യ രഹാനെ ടീമിലേക്ക് തിരിച്ചെത്തുന്നു. ഓൾറൗണ്ടർ ശാർദുൽ താക്കൂറും 15 അംഗ ടീമിൽ ഇടംനേടി.മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരും 5 അംഗ പേസ് ആക്രമണത്തിൽ ഇടംകൈയ്യൻ പേസർ ജയ്ദേവ് ഉനദ്കട്ട് സ്ഥാനം നിലനിർത്തി.ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം ശുഭ്‌മാൻ ഗിൽ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, കെഎൽ രാഹുലും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ഭാഗമായിരുന്ന വിക്കറ്റ് കീപ്പർ-ബാറ്റർ ഇഷാൻ കിഷൻ പുറത്തായി.ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ 4-ടെസ്‌റ്റ് പരമ്പരയിൽ തന്റെ സാധാരണ പ്രകടനം പുറത്തെടുത്തിട്ടും കെഎസ് ഭരത് ഒന്നാം ചോയ്‌സ് വിക്കറ്റ് കീപ്പർ-ബാറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.പരുക്കിന്റെ പിടിയലുള്ള സ്റ്റാർ പേസർ ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ എന്നിവർക്ക് ഈ മത്സരം നഷ്ടമാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. അതേസമയം ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തോടെയാണ് രാഹനെ ടീമിലേക്ക് തിരിച്ചെത്തിയത്.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച രഹാനെ അഞ്ച് മത്സരങ്ങളിൽ നിന്ന് 209 റൺസാണ് നേടിയത്. 2022ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യക്കായി അവസാനമായി കളിച്ച അജിങ്ക്യ രഹാനെ സ്ഥിരതയാർന്ന പ്രകടനത്തിന്റെ പിൻബലത്തിൽ ടീമിൽ തിരിച്ചെത്തി. പരിക്കേറ്റ ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും അഭാവത്തിൽ സുരക്ഷിതമായി കളിക്കാനുള്ള സെലക്ടർമാരുടെ തീരുമാനത്തിന്റെ പ്രതിഫലനമാണ് രഹാനെയുടെ സെലക്ഷൻ.
🚨 NEWS 🚨#TeamIndia squad for ICC World Test Championship 2023 Final announced.
— BCCI (@BCCI) April 25, 2023
Details 🔽 #WTC23 https://t.co/sz7F5ByfiU pic.twitter.com/KIcH530rOL
2022-23 രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി 634 റൺസ് നേടിയ രഹാനെ, 7 മത്സരങ്ങളിൽ നിന്ന് ഒരു ഡബിൾ സെഞ്ച്വറി ഉൾപ്പെടെ 2 സെഞ്ച്വറി നേടി. ഐപിഎൽ 2023 ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി അദ്ദേഹം മികച്ച ഫോമിലാണ്.മധ്യനിരയിൽ രഹാനെയും കെ എൽ രാഹുലും ഒരു സ്ഥാനത്തിനായി പോരാടിയേക്കാം.
ഇന്ത്യൻ സ്‌ക്വാഡ് : രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എൽ രാഹുൽ, കെ എസ് ഭരത് (WK), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, മൊഹമ്മദ്. ഷമി, മൊഹമ്മദ്. സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്.