❝ ഖത്തർ 🏆🔥 ലോകകപ്പ് യോഗ്യത തേടി
ഇന്ത്യൻ 🇮🇳🦁 പുലികുട്ടികൾ 💪 ⚽ ഇന്ന്
ഇറങ്ങുന്നു 🇧🇩 ബംഗ്ലാദേശിനെതിരെ ❞

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിലെ ആദ്യ വിജയം തേടി ഇന്ത്യ ഇന്ന് വീണ്ടും ഇറങ്ങും.യോഗ്യതാ റൗണ്ടിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. ഇതുവരെ വിജയിക്കാത്ത ഇന്ത്യക്ക് ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാൻ ഇന്ന് നടക്കുന്ന മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെതിരെ നല്ല വിജയം ആവശ്യമാണ്.ലോകകപ്പിന് യോഗ്യത നേടുന്നതിനുള്ള സാധ്യത നീങ്ങിയെങ്കിലും 2023 ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാനുള്ള ശ്രമം ഇന്ത്യതുടരുന്നുണ്ട്.ദോഹയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മൂന്ന് പോയിന്റ് നേടുക ഇന്ത്യക്ക് അത്യാവശ്യമാണ്.

ലോകകപ്പ് യോഗ്യത പ്രതീക്ഷ നേരത്തെ തന്നെ അവസാനിച്ച ഇന്ത്യക്ക് അവസാന രണ്ടു മത്സരങ്ങൾ വിജയിച്ചാൽ മാത്രമെ ഏഷ്യൻ കപ്പ് യോഗ്യത എങ്കിലും ലഭിക്കുകയുള്ളൂ.ബംഗ്ലാദേശിനെ ഗ്രൂപ്പിൽ ആദ്യം നേരിട്ടപ്പോൾ ഇന്ത്യ കൊൽക്കത്തയിൽ വെച്ച് അവരോട് സമനില വഴങ്ങിയിരുന്നു. ശക്തമായ ഡിഫൻസ് തന്നെയാണ് ബംഗ്ലാദേശിന്റെ കരുത്ത്. ഇന്ത്യൻ നിരയിൽ ഇന്ന് അനിരുദ്ധ് താപയും രാഹുൽ ബെഹ്കെയും ഉണ്ടാകില്ല. റൗളിംഗ് ബോർജസ് ഇന്ന് കളത്തിൽ മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.ആറ് മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ഇയിൽ നാലാം സ്ഥാനത്താണ്. ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിൽ നേരിട്ടുള്ള പ്രവേശനം ഇന്ത്യ ഇതുവരെ ഉറപ്പാക്കിയിട്ടില്ല.


മറ്റ് നാല് നാലാം സ്ഥാനക്കാരും എട്ട് ഗ്രൂപ്പുകളിലെ എല്ലാ താഴത്തെ സ്ഥാനക്കാരും പ്ലേ-ഓഫ് റൗണ്ടിൽ മത്സരിച്ച്, അതിൽ നിന്ന് എട്ട് പേർ വീണ്ടും യോഗ്യതാ പ്രക്രിയയിലേക്ക് പ്രവേശിക്കും.നാലാം സ്ഥാനക്കാരായ ഫിനിഷർമാരിൽ ആറ് ടീമുകൾക്ക് നിലവിൽ ഇന്ത്യയേക്കാൾ കൂടുതൽ പോയിന്റുണ്ട്. ഏഷ്യൻ കപ്പിന്റെ മൂന്നാം യോഗ്യതാ റൗണ്ടിൽ നേരിട്ട് പ്രവേശനം ഇഗോർ സ്റ്റിമാക്കിന്റെ പരിശീലനത്തിലുള്ള ഇന്ത്യൻ ടീമിന് ബംഗ്ലാദേശിനെ തോൽപ്പിക്കേണ്ടിവരും.ഇന്ന് ഇന്ത്യ ജയിച്ചാൽ ആറുവർഷത്തിനിടെ ഇന്ത്യ യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ നേടുന്ന ആദ്യത്തെ ജയം ആയിരിക്കും.

2015 നവംബറിൽ ബാംഗ്ലൂരിൽ നടന്ന യോഗ്യതാ റൗണ്ട് മത്സരത്തിൽ ഗുവാമിനെതിരെ 1-0 ന് ഇന്ത്യ ജയിച്ചതാണ് അവസാനമായി ജയം.വ്യാഴാഴ്ച ഖത്തറിനോടുള്ള മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 18 ആം മിനുറ്റ് മുതൽ 10 പേരുമായി കളിച്ച ഇന്ത്യയെ എതിരില്ലാത്ത ഒരുഗോളിനാണ് ഖത്തർ തോൽപിച്ചത്.മാർച്ചിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ യുഎഇ 6-0ന് ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.105-ാം റാങ്കിലാണ് നിലവിൽ റാങ്കിങ്ങിൽ ഇന്ത്യ. ബംഗ്ലാദേശ് 184ാം സ്ഥാനത്തും. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ രണ്ടുതവണ ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ രണ്ട് തവണ ബംഗ്ലാദേശിനെ തോൽപിച്ചിരുന്നു. 1985ലായിരുന്നു ആ മത്സരങ്ങൾ.രണ്ട് പോയിന്റുമായി ഗ്രൂപ്പിൽ ഏറ്റവും താഴെയുള്ള ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെതിരെ 1-1ന് സമനില പിടിച്ച ശേഷമാണ് ഇന്ത്യയുമായി ഏറ്റുമുട്ടുന്നത്. ഒപ്പം അവർ ഒരു വിജയം ലക്ഷ്യമിടുന്നുമുണ്ട്.വൈകിട്ട് 7.30നാണ് മത്സരം.

ഇന്ത്യ സ്ക്വാഡ്: ഗുർ‌പ്രീത് സിംഗ് സന്ധു, അമ്രീന്ദർ സിംഗ്, ധീരജ് സിംഗ്, പ്രീതം കോട്ടാൽ, രാഹുൽ ഭേകെ, നരേന്ദർ ഗെലോട്ട്, ചിംഗ്‌ലെൻസാന സിംഗ്, സന്ദേശ് ജിംഘൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, ശുഭാശിഷ് ബോസ്, ഉദാന്ത സിംഗ്, ബ്രൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, റൗളിൻ ബോർജസ് ഹാൽഡർ, സുരേഷ് സിംഗ്, ലാലെങ്‌മാവിയ റാൽട്ടെ, അബ്ദുൾ സഹൽ, യാസിർ മുഹമ്മദ്, ലാലിയാൻസുവാല ചാങ്‌ടെ, ബിപിൻ സിംഗ്, ആഷിഖ് കുരുനിയൻ, ഇഷാൻ പണ്ഡിറ്റ, സുനിൽ ഛേത്രി, മൻ‌വീർ സിംഗ്.