❝പന്തിന്റെ സെഞ്ചുറിയും , ബാറ്റ് കൊണ്ടും പെന്തകൊണ്ടുമുള്ള ഹർദിക്കിനെ ഓൾ റൗണ്ട് പ്രകടനം പരമ്പര സ്വന്തമാക്കി ഇന്ത്യ❞

ഇംഗ്ലണ്ട് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി ഇന്ത്യൻ ടീം. ടി :20 ക്രിക്കറ്റ്‌ പരമ്പര 2-1ന് നേടിയ ശേഷമാണ് രോഹിത് ശർമ്മയും സംഘവും ഏകദിന പരമ്പരയും 2-1ന് നേടിയത്. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ടീമിന് 259 റൺസ്‌ മാത്രമാണ് നേടാൻ കഴിഞ്ഞത് എങ്കിലും തുടക്ക വിക്കറ്റുകൾ നഷ്ടമായ ശേഷം റിഷാബ് പന്തിന്റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യൻ ടീം 5 വിക്കെറ്റ് നഷ്ടത്തിൽ ജയത്തിലേക്ക് എത്തി

ഇംഗ്ലണ്ടിന്റെ മികച്ച ടോട്ടൽ പിന്നാലെ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ലഭിച്ചത് മോശം തുടക്കം. രോഹിത് ശർമ്മ (17 റൺസ്‌ ), വിരാട് കോഹ്ലി (17 റൺസ്‌ ), ധവാൻ (1 റൺസ്‌ ), സൂര്യകുമാർ യാദവ് (16 )എന്നിവർ വേഗം പുറത്തായി 4 വിക്കെറ്റ് നഷ്ടത്തിൽ 72 റൺസ്‌ എന്നുള്ള നിലയിൽ തകർച്ച നേരിട്ട ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത് അഞ്ചാം വിക്കറ്റിൽ ഒന്നിച്ച റിഷാബ് പന്ത് : ഹാർദിക്ക് പാണ്ട്യ ജോഡി തന്നെ.133 റൺസ്‌ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ പിറന്നതോടെ ഇംഗ്ലണ്ട് ടീം തോൽവി ഉറപ്പിച്ചു. ഇന്ത്യക്കായി വെറും 55 ബോളിൽ 10 ഫോർ അടക്കം ഹാർദിക്ക് 72 റൺസ്‌ നേടിയപ്പോൾ റിഷാബ് പന്ത് തന്റെ കന്നി അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയാണ് അടിച്ചെടുത്തത്. 113 ബോളിൽ 16 ഫോറും രണ്ട് സിക്സ് അടക്കം റിഷാബ് പന്ത് 125 റൺസ്‌ നേടിയപ്പോൾ ഇന്ത്യൻ ടീം രോഹിത് ശർമ്മ ക്യാപ്റ്റൻസിയിൽ മറ്റൊരു പരമ്പര നേട്ടം സ്വന്തമാക്കി

നേരത്തെ ഇന്ത്യക്കായി ഹാർദിക്ക് പാണ്ട്യ നാല് വിക്കറ്റുകൾ വീഴ്ത്തി ബൗളിങ്ങിൽ അടക്കം തിളങ്ങി. ഇംഗ്ലണ്ട് നിരയിൽ ബട്ട്ലർ (60 റൺസ്‌ )മൊയിൻ അലി (34)എന്നിവരാണ് പിടിച്ചുനിന്നത്. ഇന്ത്യക്കായി ഹാർദിക്ക് പുറമേ ചാഹൽ മൂന്നും സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി.അപൂർവ്വ റെക്കോർഡുകൾ അടക്കം പിറന്ന കളിയിൽ നാല് വിക്കറ്റും 50 റൺസ്‌ ഒരു ഏകദിന മത്സരത്തിൽ നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ താരമായ ഹാർദിക്ക് പാണ്ട്യ ഇന്ത്യക്ക് താൻ എത്രത്തോളം സ്പെഷ്യൽ എന്ന് തെളിയിച്ചു.

അതേസമയം മത്സരത്തിലെ സെഞ്ച്വറിയോടെ ഏകദിന ക്രിക്കറ്റ്‌ ടീമിലെ ഇന്ത്യൻ വിക്കെറ്റ് കീപ്പർമാർ സെഞ്ച്വറി ലിസ്റ്റിലേക്ക് എത്തിയ റിഷാബ് പന്താണ് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് എങ്കിൽ ഹാർദിക്ക് പണ്ട്യയാണ് മാൻ ഓഫ് ദി സീരിസ് പുരസ്‌കാരം നേടിയത്.ഒരിക്കൽ കൂടി ഇന്ത്യൻ ടീം പരമ്പര നേട്ടത്തിന്റെ ട്രോഫി നേടിയ ശേഷം യുവ താരത്തിന് സമ്മാനിച്ചത് ശ്രദ്ധേമായി. ഇന്നത്തെ കളിയിൽ പ്ലേയിംഗ്‌ ഇലവൻ ഭാഗമാകുവാൻ കഴിഞ്ഞില്ല എങ്കിലും സ്‌ക്വാഡിലെ യുവ താരമായ അർഷദീപിനാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഏകദിന ട്രോഫി നൽകിയത്. മഹേന്ദ്ര സിംഗ് ധോണിയിൽ നിന്നുള്ള പതിവ് രോഹിത് ശർമ്മയും ആവർത്തിക്കുന്നത് കാണാൻ കഴിഞ്ഞു.