
❝തകർത്താടി ഹൂഡയും ഹാർദിക്കും!!ആദ്യ ട്വന്റി20യില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം❞
ഇന്ത്യ;അയർലാൻഡ് ഒന്നാം ടി :20യിൽ മിന്നും പ്രകടനവുമായി ഹാർദിക്ക് പാണ്ട്യയും സംഘവും. മഴ കാരണം പന്ത്രണ്ട് ഓവർ മാത്രമായി ചുരുക്കിയ മത്സരത്തിൽ ബാറ്റിംഗ് നിരയുടെ കരുത്തിലാണ് ഇന്ത്യൻ ടീം 7 വിക്കെറ്റ് ജയം പിടിച്ചെടുത്തത്. ഇതോടെ രണ്ട് ടി :20 മത്സര പരമ്പരയിൽ ഇന്ത്യൻ ടീം 1-0ന് മുൻപിൽ എത്തി.
ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച അയർലാൻഡ് ടീം നേടിയത് നാല് വിക്കറ്റുകൾ നഷ്ടത്തിൽ 108 റൺസ്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് ലഭിച്ചത് മികച്ച തുടക്കം.വെടിക്കെട്ട് ശൈലി ആവർത്തിച്ച ഇഷാൻ കിഷൻ രണ്ട് ഫോറും ഒരു സിക്സും അടിച്ചാണ് ഇന്നിങ്സ് ആരംഭിച്ചത്. ഋതുരാജ് ഗെയ്ക്ഗ്വാദ് പകരം ദീപക് ഹൂഡയാണ് ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ എത്തിയത്.

ഇഷാൻ കിഷൻ 11 ബോളിൽ 3 ഫോറും രണ്ട് സിക്സും അടക്കം 26 റൺസുമായി പുറത്തായപ്പോൾ ശേഷം എത്തിയ സൂര്യകുമാർ യാഥവ് നേരിട്ട ആദ്യത്തെ ബോളിൽ തന്നെ ഗോൾഡൻ ഡക്കായി പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ ഞെട്ടലായി മാറി. എന്നാൽ ശേഷം ഒന്നിച്ച ഹൂഡ : ഹാർദിക്ക് പാണ്ട്യ സഖ്യം ഇന്ത്യൻ ജയം എളുപ്പമാക്കി.12 ബോളിൽ ഒരു ഫോറും മൂന്ന് സിക്സും അടക്കം ക്യാപ്റ്റൻ ഹാർധിക്ക് പാണ്ട്യ 24 റൺസ് അടിച്ചപ്പോൾ ദീപക് ഹൂഡ ( 6ഫോർ & 2സിക്സ് ) 47 റൺസ് അടിച്ചെടുത്തു.

നേരത്തെ ഹാരി ടെക്റ്റര്‍ വെടിക്കെട്ട് ഫിഫ്റ്റിയാണ് അയർലാൻഡ് ടോട്ടൽ 100 കടത്തിയത്.ഹാരി ടെക്റ്റര്‍ ആദ്യത്തെ ബോൾ ഇന്ത്യൻ ടീമിനെ സമ്മർദ്ദത്തിലാക്കി. താരം 33 ബോളിൽ മൂന്ന് സിക്സും 6 ഫോറും അടക്കമാണ് 64 റൺസ് നേടിയത് . ഇന്ത്യക്കായി ഭുവി, ചാഹൽ, ആവേശ് ഖാൻ, ഹാർഥിക്ക് പാണ്ട്യ എന്നിവർ ഓരോ വിക്കെറ്റ് വീതം വീഴ്ത്തി. കന്നി അന്താരാഷ്ട്ര മത്സരം കളിച്ച ഉംറാൻ മാലിക് ഒരു ഓവറിൽ 14 റൺസ് വഴങ്ങി നിരാശപ്പെടുത്തി.