ത്രി രാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ മ്യാൻമറിനെതിരെ വിജയവുമായി ഇന്ത്യ

ത്രി രാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം.ഇംഫാലിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ മ്യാൻമറിനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം.ഖുമാൻ ലാംപാക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അനിരുദ്ധ് ഥാപ്പയുടെ ഗോളിലായിരുന്നു ഇന്ത്യയുടെ ജയം.

30000-ത്തോളം ആരാധകരെ സാക്ഷി നിർത്തിയായിരുന്നു ഇന്ത്യൻ ജയം.നേരത്തെ നാല് വ്യക്തമായ അവസരങ്ങളെങ്കിലും ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താൻ പാടുപെടുന്ന ഇന്ത്യക്ക് ആദ്യ പകുതിയുടെ അവസാനത്തിൽ നിർണായക ലീഡ് ആശ്വാസമായി. ആദ്യ പകുതിയുടെ അധികസമയത്ത് രാഹുൽ ഭേക്കെയുടെ ക്രോസിൽ എത്തിയപ്പോൾ ഥാപ്പ തന്റെ നാലാമത്തെ അന്താരാഷ്ട്ര ഗോൾ കണ്ടെത്തി. മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.

സുനിൽ ഛേത്രി രണ്ടു സുവര്ണാവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തു,38 കാരനായ സ്ട്രൈക്കർ തന്റെ 85-ാം അന്താരാഷ്ട്ര ഗോളിനായി ആടിനെ ശ്രമം നടത്തിയെങ്കിലും ലക്ഷ്യത്തെ കണ്ടെത്താൻ സാധിച്ചില്ല. മാർച്ച് 28 ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യ കിർഗിസ്താനെ നേരിടും.

Rate this post