❝അവസാന ഓവറുകളിൽ കൊടുങ്കാറ്റായി അക്‌സർ ;ആദ്യ ഫിഫ്‌റ്റിയുമായി സഞ്ജു ; രണ്ടു വിക്കറ്റ് ജയവുമായി ഇന്ത്യ❞

വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ഏകദിന മാച്ചിൽ ത്രില്ലിംഗ് ജയം സ്വന്തമാക്കി ഇന്ത്യൻ ടീം.312 റൺസ്‌ വിജയ ലക്ഷ്യത്തിന് പിന്നാലെ ബാറ്റ് വീശിയ ശിഖർ ധവാനും സംഘവും അവസാന ഓവറിലാണ് രണ്ട് വിക്കറ്റ് ജയത്തിലേക്ക് എത്തിയത്.

അക്ഷർ പട്ടേൽ വെടികെട്ട് ഫിഫ്റ്റിയും സഞ്ജു കന്നി ഏകദിന ഫിഫ്റ്റിയുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര (2-0) ഇന്ത്യ സ്വന്തമാക്കി. വിൻഡീസ് ഉയർത്തിയ 312 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ രണ്ടു പന്തുകൾ ശേഷിക്കെ ജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ: വിൻഡീസ്-311/6, ഇന്ത്യ-312/8.

ടോസ് നഷ്ടമായി ബൌളിംഗ് ആരംഭിച്ച ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസ് ടോട്ടൽ 311ൽ ഒതുക്കിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടോപ് ഓർഡറിന് തിളങ്ങാൻ കഴിഞ്ഞില്ല. എങ്കിലും ശ്രേയസ് അയ്യർ (63 റൺസ്‌ ), ഗിൽ (43 റൺസ്‌ ), ദീപക് ഹൂഡ(33 റൺസ്‌ ) എന്നിവർ ഫോമിലേക്ക് ഉയർന്നതോടെ ഇന്ത്യൻ ടീം ജയം സ്വപ്നം കണ്ടെങ്കിലും അവസാന ഓവറുകളിലെ അക്ഷർ പട്ടേൽ വെടികെട്ടും സഞ്ജു ക്ലാസ്സ്‌ ഇന്നിഗ്‌സും ഇന്ത്യക്ക് സമ്മാനിച്ചത് മറ്റൊരു ത്രില്ലെർ ജയം.വെറും 51 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സ് അടക്കം സഞ്ജു സാംസൺ 54 റൺസ്‌ നേടിയപ്പോൾ അക്ഷർ പട്ടേൽ 64 റൺസ്‌ അടിച്ചെടുത്തത് വെറും 35 പന്തിൽ.മൂന്ന് ഫോറും 5 സിക്സ് അടങ്ങുന്നതാണ് അക്ഷർ ഇന്നിങ്സ്.

79ന് മൂന്ന് വിക്കറ്റ് എന്നുള്ള നിലയിൽ തകർന്ന ഇന്ത്യക്ക് ജീവൻ പകർന്നത് സഞ്ജു സാംസൺ : ശ്രേയസ് അയ്യർ കൂട്ടുകെട്ട് തന്നെ.79 ന് 3 എന്ന നിലയിലായ ഇന്ത്യയെ സഞ്ചു സാംസണും (54) ശ്രേയസ്സ് അയ്യരും (63) ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ശുഭ്മാന്‍ ഗില്‍ (43) ദീപക്ക് ഹൂഡ (33) എന്നിവര്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. അവസാന ഓവറില്‍ 60 പന്തില്‍ 100 റണ്‍സ് വേണമെന്നിരിക്കെ ക്രീസില്‍ ആക്ഷര്‍ പട്ടേല്‍ ഒപ്പം ഹൂഡയുമുണ്ടായിരുന്നു എങ്കിലും ഹൂഡ വിക്കെറ്റ് നഷ്ടമായ പിന്നാലെ അക്ഷർ പട്ടേൽ ഒറ്റക്ക് ഇന്ത്യൻ ജയം സാധ്യമാക്കി.അക്ഷർ തന്നെയാണ് മാൻ ഓഫ് ദി മാച്ച്.

ആദ്യം ബാറ്റ് ചെയ്ത് വിൻഡീസ് ഓപ്പണർ ഷായ് ഹോപ്പിന്റെ മികവിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. 135 പന്തിൽ നിന്ന് 115 റൺസാണ് ഹോപ്പ് അടിച്ചുകൂട്ടിയത്. 77 പന്തിൽ നിന്ന് 74 റൺസെടുത്ത നിക്കോളാസ് പുരനും വിൻഡീസ് നിരയിൽ തിളങ്ങി. ഇന്ത്യക്ക് വേണ്ടി ശാർദുൽ താക്കൂർ മൂന്ന് വിക്കറ്റെടുത്തപ്പോൾ ദീപക് ഹൂഡ, അക്ഷർ പട്ടേൽ, ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.