❝മഴക്കളിയിൽ തകർപ്പൻ ജയം നേടി ഇന്ത്യ ; വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി യുവ നിര❞
മഴ തടസ്സപ്പെടുത്തിയ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 119 റൺസിന്റെ വിജയത്തോടെ ഇന്ത്യ പരമ്പര തൂത്തു വാരുകയും ചെയ്തു.മഴ വില്ലനായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 225 എന്ന നിലയില്‍ നില്‍ക്കവെ രണ്ടാം തവണയും മഴ മത്സരം തടസപ്പെടുത്തുകയുണ്ടായി.
ഇതോടെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 35 ഓവറില്‍ 257 എന്ന നിലയിലേക്ക് വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ വിന്‍ഡീസ് 26 ഓവറില്‍ 137ന് റണ്‍സിന് പുറത്താവുകയായിരുന്നു. ശുബ്മാന് ഗില്ലാണ് കളിയിലെയും പരമ്പരയിലെയും താരം.ഇന്ത്യയുടെ ഇന്നിങ്സിൽ ഗിൽ 98 റൺസ് എടുത്ത് ക്രീസിൽ നിൽക്കെ ആയിരുന്നു മഴ എത്തിയത്. താരത്തിന് തന്റെ ആദ്യ സെഞ്ച്വറി മഴ കാരണം നഷ്ടമായി.
ഇന്ത്യക്കായി ക്യാപ്റ്റൻ ധവാൻ 58 റൺസും ശ്രേയസ് അയ്യർ 44 റൺസും എടുത്തു. സഞ്ജു സാംസൺ 6 റൺസുമായി പുറത്താകാതെ നിന്നു.മറുപടിക്കിറങ്ങിയ വിന്‍ഡീസിനായി ബ്രണ്ടന്‍ കിങ് (42), നിക്കോളാസ് പൂരന് (42) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. യുസ് വേന്ദ്ര ചഹാല്‍ നാല് വിക്കറ്റും മുഹമ്മദ് സിറാജും ശര്‍ദുല്‍ ഠാക്കൂറും രണ്ട് വിക്കറ്റ് വീതവും അക്ഷര്‍ പട്ടേലും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റും വീഴ്ത്തിയതോടെ ആതിഥേയര്‍ 26 ഓവറില്‍ 137 റണ്‍സിലൊതുങ്ങി.
ഇന്ത്യക്ക് വേണ്ടി ചാഹൽ നാലു വിക്കറ്റും സിറാജ്, താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്സർ പട്ടേലും പ്രസീതും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.ശുഭ്മാന്‍ ഗില്‍ പ്ലെയര്‍ ഓഫ് ദി മാച്ച്, പ്ലെയര്‍ ഓഫ് ദി സീരിസ് പുരസ്കാരങ്ങള്‍ സ്വന്തമാക്കി.ആദ്യ രണ്ട് മത്സരത്തിലും പോരാട്ടവീര്യം പുറത്തെടുത്ത വിന്‍ഡീസിന് അവസാന മത്സരത്തില്‍ കളത്തിലെ ഉണ്ടായില്ല.