❝അവസാന ബോൾ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ വിൻഡീസിനെ കീഴടക്കി ഇന്ത്യൻ യുവ നിര❞

അവസാന ബോൾ വരെ ആവേശം നീണ്ടുനിന്ന കളിയിൽ വെസ്റ്റ് ഇൻഡീസ് ടീമിനെ മൂന്ന് റൺസിന് തോൽപ്പിച്ച് ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ മിന്നും തുടക്കം സ്വന്തമാക്കി ശിഖർ ധവാനും ടീമും. പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ഒന്നാം ഏകദിന മാച്ചിലാണ് അവസാന ബോളിൽ മൂന്ന് റൺസിന്റെ ജയം ഇന്ത്യൻ ടീം നേടിയെടുത്തത്. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 308 റൺസ്‌ നേടിയപ്പോൾ വിൻഡീസ് ശക്തമായ പോരാട്ടത്തോടെ ധവാനെയും ടീമിനെയും വി റപ്പിച്ചു.

അവസാന ഓവറിൽ 15 റൺസ്‌ വേണമെന്നുള്ള സ്റ്റേജിൽ മുഹമ്മദ് സിറാജാണ് ഇന്ത്യൻ ബൌളിംഗ് രക്ഷകനായി മാറിയത്. സിറാജ് എറിഞ്ഞ ഓവറിൽ 1 1റൺസ്‌ മാത്രമാണ് പിറന്നത്.ഓവറിലെ ആദ്യത്തെ 5 ബോളിൽ 10 റൺസ്‌ വെസ്റ്റ് ഇൻഡീസ് ബാറ്റ്‌സ്മാന്മാർ അടിച്ചെടുത്തപ്പോൾ അവസാനത്തെ ബോളിൽ ജയിക്കാൻ വേണ്ടത് 5 റൺസ്‌ .പക്ഷേ സിറാജ് ഒരു റൺസ്‌ മാത്രമാണ് വിട്ടുകൊടുത്തത്. ജയത്തോടെ ഇന്ത്യ 1-0ന് ഏകദിന പരമ്പരയിൽ മുൻപിൽ എത്തി.

നാളെയാണ് രണ്ടാം ഏകാദിനം.ശിഖർ ധവാൻ (97 റൺസ്‌ ), ശുഭ്മാൻ ഗിൽ (64 റൺസ്‌ ), ശ്രേയസ് അയ്യർ (54 ) എന്നിവർ മികവിലാണ് ഇന്ത്യൻ ടോട്ടൽ 308ലേക്ക് എത്തിയത്. മറ്റുള്ളവർ നിരാശ സമ്മാനിച്ചപ്പോൾ സഞ്ജു സാംസൺ വേഗം പുറത്തായത് ദുഃഖമായി മാറി.മറുപടി ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് ടീമിനായി ക്രീസിൽ രണ്ടാമത്തെ വിക്കറ്റില്‍ ഒത്തുചേര്‍ന്ന കെയ്ല്‍ മയേഴ്സും (75) ബ്രൂക്ക്സും(46) ചേര്‍ന്ന് നൽകിയത് മികച്ച തുടക്കം.

ഇരുവരും ചേര്‍ന്ന് 117 റണ്‍സിന്‍റെ വമ്പനൊരു കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ ഇന്ത്യൻ ടീം സമ്മർദ്ദത്തിലായി.അവസാന 15 ഓവറില്‍ 120 റണ്‍സ് വേണമെന്നിരിക്കെ വിജയം വെസ്റ്റ് ഇൻഡീസ് നേടുമെന്ന് തോന്നിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കെറ്റ് വീഴ്ത്തി ടീം കളിയിലേക്ക് ഇന്ത്യ തിരികെ വന്നു .ഇന്ത്യക്കായി സിറാജ്, താക്കൂർ, ചാഹൽ എന്നിവർ രണ്ട് വിക്കെറ്റ് വീതം വീഴ്ത്തി.