ഐസിസി റാങ്കിംഗിൽ ഓസ്‌ട്രേലിയയെ മറികടന്ന് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതായി ടീം ഇന്ത്യ

വാർഷിക റാങ്കിംഗ് അപ്‌ഡേറ്റിൽ ഓസ്‌ട്രേലിയയെ മറികടന്ന് രോഹിത് ശർമ്മയുടെ ടീം ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ പുതിയ ഒന്നാം നമ്പർ ടീമായി. അടുത്ത മാസം നടക്കുന്ന ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023 ഫൈനലിന് മുന്നോടിയായി ഇന്ത്യ ഓസീസിനെ മറികടന്നു.15 മാസമാണ് പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസ്‌ട്രേലിയ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയ്‌ക്കെതിരെ 1-2 ന് തോറ്റെങ്കിലും 122 പോയിന്റുമായി ഒന്നാം സ്ഥാനത്തായിരുന്ന ഓസ്‌ട്രേലിയ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച റാങ്കിങ്ങിൽ താഴേക്കിറങ്ങി രണ്ടാം സ്ഥാനത്തായി.ഇതോടെ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമെന്ന നിലയിൽ ഓസ്‌ട്രേലിയയുടെ ആധിപത്യം അവസാനിച്ചു.ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ 4-0ന് ജയിച്ചതിന് ശേഷം ഇന്ത്യയെ അട്ടിമറിച്ച് പാറ്റ് കമ്മിൻസ് ടീം ഒന്നാം റാങ്കിലേക്ക് ഉയർന്നു. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി യുഗത്തിന് അന്ത്യംകുറിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരാജയപെട്ടതിന് ശേഷം ഇന്ത്യ ഒന്നാം സ്ഥാനത്ത് നിന്ന് താഴേക്ക് പോയിരുന്നു.

പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ ഒഴികെ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടായില്ല.വാർഷിക റാങ്കിംഗ് അപ്‌ഡേറ്റിന് മുമ്പ്, ഓസ്‌ട്രേലിയ 122 പോയിന്റുമായി ഒന്നാം സ്ഥാനത്തായിരുന്നു, ഇന്ത്യ മൂന്ന് പോയിന്റുമായി (119) പിന്നിലായിരുന്നു. 2020 മെയ് മുതൽ പൂർത്തിയാക്കിയ എല്ലാ സീരീസുകളും വാർഷിക റാങ്കിംഗിൽ പരിഗണിക്കുന്നു, 2022 മെയ് മാസത്തിന് മുമ്പ് പൂർത്തിയാക്കിയ സീരീസ് 50 ശതമാനവും തുടർന്നുള്ള എല്ലാ സീരീസുകളും 100 ശതമാനം വെയ്‌റ്റും നൽകി.

എന്നിരുന്നാലും, WTC 2023 ഫൈനലിന് മുന്നോടിയായി, ടീം ഇന്ത്യയ്ക്ക് പരിക്കിന്റെ ചില ആശങ്കകളുണ്ട്. ലഖ്‌നൗ സൂപ്പർ ജയന്റ്സ് ജോഡികളായ കെ എൽ രാഹുലിനും ജയദേവ് ഉനദ്കട്ടിനും തിങ്കളാഴ്ചയാണ് പരിക്കേറ്റത്. ലഖ്‌നൗവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ കെഎൽ രാഹുലിന് ഇടുപ്പിന് പരിക്കേറ്റിരുന്നു, മത്സരത്തിന് മുന്നോടിയായി നെറ്റ്‌സിൽ പന്തെറിയുന്നതിനിടെ ഉനദ്കട്ടിന്റെ തോളിന് പരിക്കേറ്റു.

ഇന്ത്യൻ ടീം: രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എൽ രാഹുൽ, കെ എസ് ഭരത് (WK), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് , ജയദേവ് ഉനദ്കട്ട്

5/5 - (1 vote)