❝സഞ്ജു സാംസൺ വീണ്ടും ഏകദിന ടീമിൽ , സിംബാബ്‌വെക്കെതിരെയുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു❞|Sanju Samson

ഇന്ത്യ : സിംബാബ്‌വെ ഏകദിന ക്രിക്കറ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു സീനിയർ സെലക്ഷൻ കമ്മിറ്റി. മൂന്ന് മത്സര ഏകദിന പരമ്പരയാണ് ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് പിന്നാലെ അവരുടെ മണ്ണിൽ കളിക്കുക.

മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു വി സാംസൺ ഈ സ്‌ക്വാഡിലേക്ക് സ്ഥാനം നേടിയപ്പോൾ ശിഖർ ധവാനാണ് ക്യാപ്റ്റൻ. നേരത്തെ വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന പരമ്പരയിലും ധവാൻ ക്യാപ്റ്റൻസിയിലാണ് ഇന്ത്യൻ ടീം കളിക്കാൻ ഇറങ്ങിയത്. ഇഷാൻ കിഷൻ ആണ് സ്‌ക്വാഡിലെ മറ്റൊരു വിക്കെറ്റ് കീപ്പർ. സീനിയർ താരങ്ങൾക്ക്‌ എല്ലാം വിശ്രമം അനുവദിച്ചാണ് ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപനം.

ഇന്ത്യൻ സ്‌ക്വാഡ്: ശിഖർ ധവാൻ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (WK), സഞ്ജു സാംസൺ (WK), വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, അവേഷ് ഖാൻ, പ്രസീദ് കൃഷ്ണ , മുഹമ്മദ് സിറാജ്, ദീപക് ചാഹർ.