ഇന്ത്യ vs അയർലൻഡ് : ❝സഞ്ജു കളിക്കും ,ഉംറാൻ മാലിക്കിന് അവസരം ലഭിക്കുമോ?❞

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് അയർലാൻഡ് എതിരായ ഇന്ത്യൻ ടീമിന്റെ ടി :20 ക്രിക്കറ്റ് പരമ്പരക്ക്‌ വേണ്ടിയാണ്. രണ്ട് ടി :20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യൻ ടീമിനെ ക്യാപ്റ്റൻ റോളിൽ നയിക്കുന്നത് സ്റ്റാർ ആൾറൗണ്ടർ ഹാർദിക്ക് പാണ്ട്യയാണ്.

രോഹിത് ശർമ്മ, വിരാട് കോഹ്ലി, റിഷാബ് പന്ത്, ജസ്‌പ്രീത് ബുംറ എന്നിവരുടെ എല്ലാം അഭാവത്തിൽ ഹാർദിക്ക് നായകനായി എത്തുമ്പോൾ എല്ലാ കണ്ണുകളും പോകുന്നത് മലയാളി താരമായ സഞ്ജു സാംസൺ അടക്കമുള്ള യുവ നിരയിലേക്ക് തന്നെ.ടി :20 ക്രിക്കറ്റ് ലോകക്കപ്പ് മൂന്ന് മാസങ്ങൾ അപ്പുറം നിൽക്കേ ആരൊക്കെ പ്രകടനമികവിനാൽ ലോകക്കപ്പ് സ്‌ക്വാഡിലേക്ക് സ്ഥാനം നേടുമെന്നത് ശ്രദ്ധേയമായൊരു ചോദ്യം.കൂടാതെ അർഷദീപ്, ഉമ്രാൻ മാലിക്ക്, രാഹുൽ ത്രിപാടി എന്നിവരിൽ ആർക്കൊക്കെ അരങ്ങേറ്റത്തിനുള്ള അവസരം ലഭിക്കുമെന്നത് മറ്റൊരു പ്രധാന ചോദ്യം.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച സഞ്ജു സാംസണ്‍ ഇന്നിറങ്ങുമോ എന്ന് ആരാധകർ ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ വിക്കറ്റ് കീപ്പർ ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്‌വാദാണ് ടീമിന്‍റെ ഓപ്പണർമാർ. ടീമിലേക്ക് മടങ്ങിയെത്തിയ വിശ്വസ്തന്‍ സൂര്യകുമാർ യാദവാണ് മൂന്നാം നമ്പറില്‍. നാലാം നമ്പറില്‍ മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണ്‍ എത്തുമെന്നാണ് വിശ്വാസം.

അഞ്ചാം നമ്പറില്‍ ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യയും ദിനേശ് കാർത്തിക്കാണ് ടീമിലെ ആറാമനായി ടീമിലെത്തും. ഏഴാം നമ്പറിൽ ലെഫ്റ്റ് ആം സ്പിന്നർ അക്‌സർ പട്ടേൽ കളിക്കും. യുസ്‌വേന്ദ്ര ചാഹലായിരിക്കും ടീമിലെ രണ്ടാം സ്പിന്നർ. ഹർഷല്‍ പട്ടേലിനൊപ്പം സീനിയർ പേസർ ഭുവനേശ്വർ കുമാറും ടീമിൽ ഇടം പിടിക്കും. ടീമിലെ മൂന്നാമത്തെ പേസ് ബൗളറായി ആവേശ് ഖാന്‍, അർഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക് എന്നിവരിൽ നിന്നും ഒരളുമെത്തും.

സാംസണിന് തന്റെ കഴിവ് തെളിയിക്കാനുള്ള അവസാന അവസരം ആയിട്ടാണ് അയർലൻഡ് പര്യടനത്തെ കാണുന്നത്.അയർലൻഡിനെതിരെ സാംസണിൽ നിന്ന് മികച്ച പ്രകടനമാണ് സെലക്ടർമാർ പ്രതീക്ഷിക്കുന്നത്.കളിച്ച ടി20യിൽ 14.5 ശരാശരിയിൽ 174 റൺസ് മാത്രമാണ് സാംസൺ നേടിയത്.ടി20 ലോകകപ്പിന് മുമ്പ് ചുരുക്കം ചില ടി20 മത്സരങ്ങൾ മാത്രം കളിക്കാനിരിക്കെ, ഷോപീസ് ഇവന്റിലേക്ക് ഒരു സ്ഥാനം കണ്ടെത്താൻ സാംസണ് വലിയ സ്‌കോർ ചെയ്യേണ്ടതുണ്ട്.146.79 സ്ട്രൈക്ക് റേറ്റിൽ 17 കളികളിൽ നിന്ന് 458 റൺസ് നേടിയതിനാൽ അദ്ദേഹത്തിന് മികച്ച ഐപിഎൽ 2022 സീസൺ ഉണ്ടായിരുന്നു. ആ ഫോം നിലനിർത്തിയാൽ മാത്രമേ സഞ്ജുവിന് ഇന്ത്യയിൽ ജേഴ്സിയിൽ ഇനിയും കാണാൻ സാധിക്കു.

Rate this post