❝ ഇന്ത്യ🇮🇳🤜⚽🤛🇵🇰 പാകിസ്ഥാൻ സൗഹൃദ😍✌️ പോരാട്ടത്തിന്
കളമൊരുങ്ങുന്നു ❞

ക്രിക്കറ്റിൽ എന്നല്ല എല്ലാ കായിക ഇനങ്ങളിലും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം എന്നും ആവേശം പകരുന്നതാണ്. ക്രിക്കറ്റിലായാലും , ഹോക്കിയിലായാലും, വോളിബാളിലായാലും, ഫുട്ബോളിലായാലും കേറും വാശിയും നിറഞ്ഞ മത്സരങ്ങൾക്കാണ് ആരാധകർ സാക്ഷിയാവാറുള്ളത്. ക്രിക്കറ്റിലെ അത്രയും ആവേശമില്ലെങ്കിലും ഇന്ത്യ-പാകിസ്ഥാൻ ഫുട്ബോൾ പോരാട്ടവും ആരാധകർ ആവേശത്തോടെ നോക്കിക്കാണുന്നതാണ്. ഏതാണ്ട് മൂന്ന് വർഷത്തിന് ശേഷം ഒരു ഇന്ത്യ-പാക് ഫുട്ബോൾ പോരാട്ടത്തിന് സാധ്യത തെളിയുകയാണിപ്പോൾ.


പാകിസ്ഥാൻ ഫുട്ബോൾ ഫെ‍ഡറേഷൻ നോർമലൈസേഷൻ കമ്മിറ്റി ചെയ്ർമാർ ഹാറൂൺ മാലിക്കാണ് ഇന്ത്യയുമായി സൗഹൃദമത്സരത്തിന് ശ്രമിക്കുകയാണെന്ന് സ്ഥിരീകരിച്ചത്. പാകിസ്ഥാൻ ചാനലായ ജിയോസൂപ്പർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മാലിക്ക് ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാൻ ഫുട്ബോൾ ടീമുകൾക്ക് കൂടുതൽ മത്സരപരിചയങ്ങൾക്കായി ഇന്ത്യയടക്കം ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിലെ എല്ലാ രാജ്യങ്ങളോടും സൗഹൃദമത്സരം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മാലിക്ക് വ്യക്തമാക്കിയത്.ഇന്ത്യൻ ഫുട്ബോൾ ടീമിനെതിരായ മത്സരം പാകിസ്ഥാൻ താരങ്ങൾക്ക് ​ഗുണം ചെയ്യുമെന്നും മാലിക്ക് പറഞ്ഞു. ഇത് രാഷ്ട്രീയത്തിനപ്പുറമാണ്, റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യക്കെതിരെ കളിക്കാനായാൽ അത് പാകിസ്ഥാൻ താരങ്ങൾക്ക് മെച്ചപ്പെടാനുള്ള അവസരമാണ്, ഫുട്ബോൾ ടീമെന്ന നിലയിലും ഫെഡറേഷനെന്ന നിലയിലും ഇന്ത്യ പാകിസ്ഥാനേക്കാൾ വളരെ വലുതാണ്, അതിനാൽ അവരെ നേരിടുമ്പോൾ നമുക്ക് പലതും പഠിക്കാനാകും, മാലിക്ക് പാക്ക് ചാനലിനോട് പറഞ്ഞു.

“ഞങ്ങൾ ഇന്ത്യ അടക്കമുള്ള എല്ലാ എ എഫ് സി അംഗങ്ങളോടും ബന്ധപ്പെട്ടു. അവരോട് സൗഹൃദ മത്സരങ്ങൾ കളിക്കുന്നതിനെപ്പറ്റി ആവശ്യപ്പെട്ടു. മത്സരങ്ങൾ നടത്താനും, പര്യടനങ്ങൾ നടത്താനും ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ സീനിയർ പുരുഷ, വനിതാ‌ ടീമുകൾക്ക് പരമാവധി കളി അവസരങ്ങൾ നൽകുകയാണ് ലക്ഷ്യമിടുന്നത്.” പി എഫ് എഫിന്റെ നോർമലൈസേഷൻ കമ്മറ്റി ചെയർമാനായ ഹാറൂൺ പറഞ്ഞു.അതേ‌ സമയം രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള കായിക മത്സരങ്ങളൊന്നും നടക്കുന്നില്ല. എന്നാൽ ഈ സാഹചര്യം മാറണമെന്നും, സ്പോർട്സ് രാഷ്ട്രീയത്തിന് അതീതമാണെന്നു‌ പറയുന്ന ഹാറൂൺ, ഇന്ത്യയുമായി കളിക്കാനായാൽ അത് പാക് ഫുട്ബോളിനെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി വഷളായതോടെ ഇരുവരും തമ്മിലുള്ള കായിക വിനോദങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് കണക്കിലെടുക്കുമ്പോൾ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം പുതിയ പ്രതീക്ഷയായിട്ടാണ് എല്ലാവരും കാണുന്നത്. 2018ലെ സാഫ് ഗെയിംസിലാണ് ഇരു രാജ്യങ്ങളും അവസാനമായി ഏറ്റുമുട്ടിയത്ആ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്ത്യ വിജയിച്ചിരുന്നു. ഇരു രാജ്യങ്ങളും 24 തവണ നേർക്കുനേർ ഏറ്റുമുട്ടിയിട്ടുണ്ട്,അതിൽ 11 മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചപ്പോൾ മൂന്നു മത്സരങ്ങളിൽ മാത്രമാണ് പാകിസ്ഥാന് ജയിക്കാൻ സാധിച്ചത്. 10 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.