❝ ശക്തരായ ഖത്തറിനു 🔥⚡ മുന്നിൽ
പൊരുതി 💪⚽ കീഴടങ്ങി ടീം 🇮🇳 ഇന്ത്യ❞

ലോകകപ്പ് യോഗ്യത മത്സരത്തിൽ ശക്തരായ ഖത്തറിനെതിരെ പൊരുതി കീഴടങ്ങി ടീം ഇന്ത്യ. 17 ആം മിനുട്ടിൽ ഇന്ത്യൻ ഡിഫൻഡർ രാഹുൽ ഭേക്ക് ചുവപ്പ് കാർഡ് കാർഡ് പുറത്തായതോടെ പത്തു പേരുമായി ചുരുങ്ങിയ ഇന്ത്യ ഒരു ഗോളിനാണ് പരാജയപ്പെട്ടത് .ശക്തമായ ഖത്തർ മുന്നേറ്റത്തിനെതിരെ മതിൽ തീർത്ത ജിംഗാൻറെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിരോധം മത്സരത്തിലുടനീളം ഉറച്ചു നിന്നു. ഗോൾ കീപ്പർ ഗുർപ്രീത്ത്‌ സിംഗിന്റെ ലോകോത്തര ഗോൾ കീപ്പിങ് ഖത്തറിന്റെ പല ഗോൾ അവസരങ്ങളും നിഷ്പ്രഭമാക്കി കളഞ്ഞു. പത്തുപേരുമായി ചുരുങ്ങിയിട്ടും അവസാന നിമിഷം വരെ ഏഷ്യൻ ചാമ്പ്യന്മാർക്കെതിരെ കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന ഇന്ത്യൻ ടീം അഭിനന്ദനം അർഹിക്കുന്നു.

ശക്തരായ ഖത്തർനെതിരെ മലയാളിയായ ആഷിക് കുരുണിയൻ ഛേത്രി നയിക്കുന്ന ടീമിൽ സ്ഥാനം നേടി.ഖത്തറിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. തുടക്കത്തിൽ തന്നെ അബ്ദുൽ ഹസീസ് ഹാതിമിന്റെ നേത്ര്യത്വത്തിൽ ഇന്ത്യൻ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടേയിരുന്നു . ആദ്യ പത്തു മിനുട്ടിൽ നിരന്തരം ഇന്ത്യൻ ഗോൾ മുഖത്ത് ഭീഷണി ഉയർത്തി .പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് ഗോൾ വീഴാതിരുന്നത്. 13 ആം മിനുട്ടിൽ അബ്ദുൽ ഹസീസിന് വലം കാൽ ഷോട്ട് കുരിശ് ബാറിന് മുകളിലൂടെ പോയി. 17 ആം മിനുട്ടിൽ വലതു വിങ് ബാക്ക് രാഹുൽ ഭേക്ക് രണ്ടാം മഞ്ഞ കാർഡ് കണ്ടത് ഇന്ത്യക്ക് തിരിച്ചടിയായി. ഖത്തർ ക്യാപ്റ്റൻ അൽ ഹെയ്‌ഡോസ് വലതു വശത്തു നിന്നും അടിച്ച പന്ത് താരത്തിന്റെ കയ്യിൽ തട്ടിയതിനാണ് ചുവപ്പു കാർഡ് ലഭിച്ചത്.


ആദ്യ 25 മിനുട്ടിൽ ഭൂരിഭാഗവും ഖത്തറിന്റെ കയ്യിലായിരുന്നു പന്ത് . 29 ആം മിനുട്ടിൽ ആഷിക്കും മൻവീറും ചേർന്ന് ഒരു മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പത്തു പേരായി ചുരുങ്ങിയെങ്കിലും ജിംഗാൻറെ നേതൃത്വത്തിലുള്ള പ്രതിരോധം ശക്തമായി നിലകൊണ്ടു. 33 ആം മിനുട്ടിൽ അബ്ദുൽ അസീസ് ഖത്തറിന് ലീഡ് നേടിക്കൊടുത്തു.ക്ലോസ് റേഞ്ചിൽ നിന്ന് ഇടതുകാൽ ഷോട്ടിലൂടെ ഗുർപ്രീതിനെ കീഴടക്കിയാണ് താരം ഗോൾ നേടിയത്. ആദ്യ പകുതിയിൽ മാത്രം ഖത്തർ 27 ഗോൾ അവസരം ഒരുക്കി. ആറു ഷോട്ടുകൾ ഗോൾ ലക്ഷ്യമാക്കി അടിക്കുകയും ചെയ്തു. ആദ്യ പകുതിയുടെ അവസാനത്തിൽ അബ്ദുൽ കരീം ഗോൾ ലക്ഷ്യമാക്കി ഷോട്ട് ഉതിർത്തെങ്കിലും ഗുർപ്രീത് കാലു കൊണ്ട് തടുത്തിട്ടു .

രണ്ടാം പകുതിയിൽ സുനിൽ ഛേത്രിക്ക് പകരക്കാരനായി ഉദന്ത സിംഗ് സ്റ്റിമാക് ഇറക്കി. 51 ആം മിനുട്ടിൽ ഖത്തർ ലീഡുയർത്തേണ്ടതായിരുന്നു എന്നാൽ മുണ്ടാരിയുടെ വലതു കാൽ ഷോട്ട് തടുത്തുകൊണ്ട് ഗുർ‌പ്രീത് വീണ്ടും രക്ഷകനായി. ഖത്തർ നിരന്തരം മുന്നേറികൊണ്ടിരുന്നെങ്കിലും പ്രതിരോധത്തെയും ഗോൾകീപ്പറെയും മറികടക്കനായില്ല. ഗുർപ്രീതിന്റെ മികച്ച ഗോൾ കീപ്പിങ് ഇല്ലെങ്കിൽ ആതിഥേയർ കൂടുതൽ ഗോളുകൾ നേടിയേനെ. പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇന്ത്യക്ക് കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിക്കനായില്ല. 85ആം മിനുട്ടിൽ അലഹ്രാക്ക് തൊടുത്ത കനത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. ഖത്തർ അറ്റാക്കിനെ ഒരു വിധത്തിൽ തടയാൻ ഇന്ത്യക്ക് ആയി. ബോക്സിൽ ഇന്ത്യ നല്ല രീതിയിൽ ഡിഫൻഡ് ചെയ്തത് കൊണ്ട് തന്നെ ഖത്തറിന് തുടർച്ചയായി ബോക്സിന് പുറത്ത്‌ നിന്ന് ഷോട്ടുകൾ എടുക്കേണ്ടി വന്നു.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തർ എതിരെയുള്ള ഇന്ത്യയുടെ ഈ കളിയും വെച്ച് ഈ കാലത്തൊന്നും വേൾഡ് യോഗ്യത പ്രതീക്ഷിക്കണ്ട ബോൾ കണ്ട്രോൾ ഇല്ല വൺ ടച്ച്‌ പാസുകൾ ഇല്ല ഹൈ ബോൾ ഇല്ല താരങ്ങൾ തമ്മിൽ പരസ്പരധാരണ ഇല്ല ഐ എസ് ൽ കളിച്ച അനുഭവ സമ്പത്തിന്റെ പകുതി പോലും ആരും കാണിക്കുന്നില്ല. ഗുർ പ്രീത സിംഗ് കിടിലൻ സേവ്കളുമായി നിലയുറപ്പിച്ചതാണ് ഇന്ത്യയുടെ ഏക ആശ്വാസം .ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും 3 പോയിന്റുമായി ഇന്ത്യ ഇപ്പോൾ നാലാമത് നിൽക്കുകയാണ്. 19 പോയിന്റുമായി ഖത്തർ ഒന്നാമതും. അടുത്ത മത്സരത്തിൽ ഏഴാം തീയതി ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.