❝ഒമാനെതിരെയുള്ള മികച്ച🔥⚽പ്രകടനം ⚡💖ആവർത്തിക്കാൻ
ഇന്ത്യൻ 💪🇮🇳യുവനിര ഇന്നിറങ്ങുന്നു യുഎഇ ക്കെതിരെ ❞

ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ൽ ത​ല​മു​റ കൈ​മാ​റ്റ​ത്തിെൻറ വി​ളം​ബ​ര​വു​മാ​യി ഇ​മ​റാ​ത്തി മ​ണ്ണി​ൽ ഇ​ന്ന് യു.​എ.​ഇ- ഇ​ന്ത്യ സൗ​ഹൃ​ദ പോ​രാ​ട്ടം.കഴിഞ്ഞ മത്സരത്തിൽ ഒമാനെ സമനിലയിൽ പിടിച്ച ആത്മവിശ്വാസത്തിൽ ആണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ തന്നെ പരിശീലകൻ സ്റ്റിമാച് ഇന്ന് വരുത്തും. കഴിഞ്ഞ മത്സരത്തിൽ 10 താരങ്ങൾക്ക് അരങ്ങേറ്റം നടത്താൻ അവസരം നൽകിയ സ്റ്റിമാച് ഇന്നും സ്ക്വാഡിൽ പരീക്ഷണങ്ങൾ നടത്തും.

കഴിഞ്ഞ കളിയിൽ ഗോൾ നേടിയ മൻവീർ ഇന്നും ഇന്ത്യൻ അറ്റാക്കിനെ നയിക്കും. കഴിഞ്ഞ കളിയിൽ സബ്ബായി എത്തി ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം നടത്തിയ മലയാളി താരം മഷൂർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും. ഇന്നത്തെ സൗഹൃദ മത്സരം കഴിഞ്ഞാൽ ഇനി അടുത്ത ഇന്റർ നാഷണൽ ബ്രേക്കിൽ മാത്രമേ ഇന്ത്യക്ക് മത്സരമുള്ളൂ. പത്ത് താരങ്ങൾക്ക് അരങ്ങേറ്റത്തിന് അവസരം നൽകിയാണ് ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് കഴിഞ്ഞ മത്സരം അവസാനിപ്പിച്ചത്. എന്നാൽ ആ മത്സരത്തിലെ ടീമിൽ നിന്ന് കാര്യമായ മാറ്റം യു.എ.ഇയ്ക്കെതിരെ ഉണ്ടാകുമെന്നാണ് മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മളനത്തിൽ സ്റ്റിമാച്ച് പറഞ്ഞത്.


സീനിയർ താരമായ ​ഗോളി ​ഗുർപ്രീത് സിങ് സന്ധുവാകും നാളെ ഇന്ത്യയുടെ ​ഗോൾവല കാക്കുക. സന്ധു തന്നെയാകും ക്യാപ്റ്റൻ. കഴിഞ്ഞ മത്സരത്തിൽ ക്യാപ്റ്റനായിരുന്നു സന്ദേശ് ജിം​ഗൻ, സെന്റർ ബാക്ക് പങ്കാളി ചിങ്ലൻസന സിങ്ങും നാളെ ആദ്യ ഇലവനിലുണ്ടാകില്ല. ഇവർക്ക് പകരം ആദിൽ ഖാൻ, മലയാളി താരം മഷൂർ ഷെരീഫ് സഖ്യത്തെ പരീക്ഷിക്കാനാണ് സ്റ്റിമാച്ചിന്റെ തീരുമാനം. ഒപ്പം യുവതാരം ആപുയ റാൾട്ടെ ആദ്യ ഇലവനിലുണ്ടാകുമെന്നും സ്റ്റിമാച്ച് വ്യക്തമാക്കി.


ഒമാനെതിരായ മത്സരത്തിൽ അവസരം കിട്ടാതിരുന്ന താരങ്ങൾക്ക് യു.എ.ഇക്കെതിരായ മത്സരത്തിൽ അവസരം നൽകുമെന്നും സ്റ്റിമാച്ച് പറഞ്ഞു. ഇതോടെ തികച്ചും വ്യത്യസ്തമായ ആദ്യ ഇലവനെ ഇറക്കാനും സ്റ്റിമാച്ച് തയ്യാറായേക്കുമെന്നാണ് സൂചന. ഇന്ത്യൻ സമയം 8.30നാണ് മത്സരം. കാണികൾക്ക് പ്രവേശനമുണ്ടാവില്ല. ദുബൈ സബീൽ സ്റ്റേഡിയത്തിൽ യു.എ.ഇയെ നേരിടാനൊരുങ്ങുന്നത്. ഒമാനെക്കാൾ ശക്തരാണ് യു.എ.ഇ. റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ 30 പടി മുകളിൽ. ബെർട്ട് വാൻ മാർവികിെൻറ കീഴിൽ ടീം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഇന്ത്യയുമായി ഏറ്റുമുട്ടിയത് 14 തവണ. ഒമ്പതിലും ജയം യു.എ.ഇക്ക്.

സാധ്യത ടീം – യുഎഇ ;- അലി ഖാസിഫ്, ബന്ദർ അൽ അഹ്ബാബി, ഷഹീൻ അബ്ദുൾ-റഹ്മാൻ, വാലിദ് അബ്ബാസ്, മഹമൂദ് ഖാമിസ്, മുഹമ്മദ് അൽ-അത്താസ്, അലി സൽമീൻ, യഹ്യാ നാദർ, അബ്ദുല്ല റമദാൻ, ഖലീൽ അൽ ഹമ്മദി, അലി മബ്‌ഖൗട്.
ഇന്ത്യ;- ഗുർ‌പ്രീത് സിംഗ് സന്ധു, അശുതോഷ് മേത്ത, ചിംഗ്‌ലെൻസാന സിംഗ്, ആദിൽ ഖാൻ, മന്ദർ റാവു ദെസായി, ലാലെങ്‌മാവിയ, ജീക്‌സൺ സിംഗ്, അനിരുദ്ധ് ഥാപ്പ, ലാലിയാൻ‌സുവാല ചാങ്‌തെ, ആഷിക് , മൻ‌വീർ സിംഗ്

മത്സരം: യുഎഇ vs ഇന്ത്യ-തീയതി: 20 മാർച്ച്, 2021, 8.30 PM IST-സ്ഥലം: സബീൽ സ്റ്റേഡിയം, ദുബായ്