പരിഹാസങ്ങളിൽ നിന്നും കുതിക്കുന്ന സിറാജ് മാജിക്ക് ⚾️ ഇന്ത്യൻ ക്രിക്കറ്റിന്റെ സ്റ്റാർ പേസർ

മൂർച്ചയുള്ള കോടാലികൊണ്ട് വെട്ടേറ്റ്‌ മുറിഞ്ഞു വീണ മരക്കൊമ്പിന് മേലെ കുറച്ചു മണ്ണ് കൂടി വാരിവിതറിയിട്ടും ദിവസങ്ങൾക്കുള്ളിൽ ആ മോശം വിധിയെ തോൽപിച്ച് അതിൽനിന്നും മികച്ച പുതുനാമ്പുകൾ തളിർത്തു വിജയിച്ച് വരിക തന്നെ ചെയ്യും വീണ്ടും അതേ കോടാലികൊണ്ടുള്ള വെട്ടേറ്റിട്ടും ചെറുത്തുനിന്നു മുറിഞ്ഞു വീഴാതെ നില നിൽക്കുക. ! മുഹമ്മദ് സിറാജ് എന്ന താരത്തെ ഇപ്രകാരം വിശേഷിപ്പിക്കാം ചിലരുടെ ജീവിതം അങ്ങനെയാണ് .ഒരു നിമിഷം അവർ എല്ലാവർക്കും മുൻപിൽ ഒരു തമാശയാകാം .ഏവരാലും വിമർശനം ഏറ്റുവാങ്ങുന്ന ഒരു പരിഹാസ രൂപമായേക്കാം .ഇന്ത്യൻ ക്രിക്കറ്റിൽ മുഹമ്മദ് സിറാജ് എന്ന പേരിന് വലിയ ഹൃദയമുള്ള ബൗളർ എന്ന ഒരു അർഥം കൂടിയുണ്ട് ഇന്നവൻ നിങ്ങൾക്ക് എല്ലാം ഏറെ പ്രിയങ്കരനായ ഒരു ബൗളർ ആയിരിക്കാം പക്ഷേ ഈ യാത്ര ഈ കരിയർ ഈ ജീവിതത്തിൽ അവൻ നേരിട്ട അവഗണനകൾ എല്ലാം തുറന്ന് പറഞ്ഞാൽ അവനോളം വലിയൊരു പോരാളി ഇന്ത്യൻ ക്രിക്കറ്റിൽ ഇല്ല എന്നതും വ്യക്തം .അവനിലെ കഴിവിനെ വിസമരിച്ചു തുടർച്ചയായ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പല ക്രിക്കറ്റ് വ്യാജ പണ്ഡിതന്മാരും ട്രോളിയ മനുഷ്യൻ .

ടീമിന്റെ അത്യാവശ്യ ചില സമയങ്ങളിൽ അവൻ പതറി പല മത്സരങ്ങളിലും സമ്മർദ്ദത്തിന് കീഴടങ്ങി അവന്റെ പന്തുകൾ ലക്ഷ്യം തെറ്റി . ഐപിഎല്ലിൽ ബാംഗ്ലൂർ ടീം ഏതൊരു തോൽവികൾ നേരിടുമ്പോയും അവനായിരുന്നു എല്ലാവർക്കും പ്രശ്‌നം .ചെണ്ട എന്നും പാഴ് ബൗളറെന്നും ഇരുട്ടിന്റെ മറവിൽ മാത്രം അഭിപ്രായം പറയുവാൻ പഠിച്ച ഓൺലൈൻ നിരൂപകർ അവനെ വിലയിരുത്തി . അവൻ മാറിയാൽ ടീമിന്റെ രാശി മാറും എന്ന് പോലും ചോര കുടിക്കുവാൻ മാത്രം അറിയാവുന്ന ചിലർ തയ്യാറാക്കിയ വ്യാജമായ തിരക്കഥ പ്രകാരം പറഞ്ഞുഏവരാലും വെറുക്കപെട്ടവനായി മാറി അവനൊപ്പം കരുത്തേകുവാൻ ആരോക്കെ എന്നത് ചഇന്നും ഉത്തരം ലഭിക്കാത്ത ഒരു ചോദ്യം മാത്രം. അവനെ ഒഴിവാക്കേണ്ടത് ചിലരുടെ തന്ത്രമായിരുന്നു .കളത്തിന് പുറത്തും അകത്തും അവന്റെ പരിഹാസത്തിന്റെ കഴുമരത്തിലേറ്റുമ്പോൾ അവർ അവനെ തെരുവ് പുത്രൻ എന്ന് മുദ്രകുത്തി.

എന്നാൽ ഏതൊരു സൂര്യനും അസ്തമനത്തിന് ശേഷം ഒരു ഉദയമുണ്ട് .എല്ലാ വിമർശനങ്ങൾക്കും ഉത്തരം നൽകുവാൻ കളിയാക്കിയവർക്ക് മുൻപിൽ അഭിമാനത്തോടെ തല ഉയർത്തുവാൻ അവന്റെ ബാല്യവും ഒപ്പം അവന്റെ ഏറ്റവും വലിയ ഊർജവുമായ പിതാവിന്റെ വാക്കുകൾ സിറാജ് എന്ന താരത്തിന്റെ കരിയറിൽ സിറാജ് എന്ന പേസ് ബൗളറിൽ കാട്ടിത്തന്ന മാറ്റങ്ങൾ അനവധിയാണ് .പോരാടുവാനുള്ള വലിയ ഊർജവുമായി അവൻ തിരികെ വന്നു അവന് തെളിയിക്കുവാൻ ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു തന്നെ വിമർശിച്ചവർ തന്നെയും കുടുംബത്തെയും അപമാനിച്ചവർ ഒപ്പം എന്നും സപ്പോർട്ടുമായി കൂടെ നിന്ന ഇന്ത്യൻ നായകനും ടീമിനും നന്ദി സമ്മാനിക്കുവാനും അവൻ ശിരസ്സിൽ തന്ത്രങ്ങളും മനസ്സിൽ കരുത്തും കാലുകളിൽ വേഗതയുമായി പന്തെറിയുവാൻ തുടങ്ങി .

അതേ ഇന്ന്‌ അയാൾ സ്വപ്നതുല്യമായ നേട്ടങ്ങൾ സ്വന്തമാക്കി കുതിപ്പ് തുടർന്ന് കൊണ്ടേയിരിക്കുന്നു. ക്രിക്കറ്റ്‌ എന്നത് നമുക്ക് ഇന്ത്യക്കാർക്ക് എക്കാലവും ഒരു വിനോദം എന്നതിനും അപ്പുറം ഒരു രോമാഞ്ചം തന്നെയാണ്. ക്രിക്കറ്റിൽ ഇന്ത്യൻ ടീം എക്കാലവും മികച്ച ഒരുപിടി സ്പിന്നർമാരാൽ അനുഗ്രഹീമാണ്. പക്ഷേ ഇന്ന്‌ കഥ മറിച്ചാണ്. ലോർഡ്‌സിൽ ഇന്നലെ ഇന്ത്യൻ ടീം ചരിതവിജയത്തിൽ പങ്കാളികളായപ്പോൾ അവിടെ തന്റെ ബൗളിംഗ് മികവിനാൽ അയാൾ തലകൾ ഉയർത്തിയാണ് നിന്നത്. ആഴ്ചകൾ മുൻപ് വരെ എല്ലാ അവഗണനകളും നേരിടേണ്ടി വന്ന അയാൾ തന്റെ ഫാസ്റ്റ് ബൗളിംഗ് മികവിനാൽ ഏവർക്കും ഒരു സന്ദേശം നൽകുന്നുണ്ട്. ഏതൊരാൾക്കും എതിരാളികൾക്ക് മുൻപിൽ തോൽക്കാൻ മനസ്സില്ല എങ്കിൽ അയാൾക്ക്‌ പിറകിൽ എല്ലാവരും ഒന്നിച്ചാൽ പിന്നീട് കാണുക ആ വ്യക്തിയുടെ കുതിപ്പായിരിക്കും എന്നത്.

സിറാജ് വീണ്ടും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ അത്ഭുതമായി മാറുകയാണ്. ലോർഡ്‌സ് ടെസ്റ്റിൽ ഷമി, ബുംറ, രാഹുൽ എന്നിവരുടെ എല്ലാം മിന്നും പ്രകടനത്തെ വാനോളം പുകഴ്ത്തുമ്പോൾ അയാളുടെ പ്രകടനത്തെ മറക്കുവാൻ പാടില്ല. എന്നും തന്റെ നൂറ്‌ശതമാനം ആത്മാർത്ഥതയും നൽകാറുള്ള സിറാജ് ലോർഡ്‌സിലെ ഒന്നാം ഇന്നിങ്സിലും കൂടാതെ രണ്ടാം ഇന്നിങ്സിലും നാല് വിക്കറ്റുകൾ വീഴ്ത്തി.20 ഇംഗ്ലണ്ട് വിക്കറ്റുകളും വീഴ്ത്തി ടീം ഇന്ത്യ വിജയക്കൊടി പാറിച്ചപ്പോൾ അയാൾ 8 വിക്കറ്റുകൾ സ്വന്തമാക്കി വീണ്ടും പ്രതിഭ തെളിയിച്ചിരിക്കുകയാണ്. അനവധി ക്രിക്കറ്റ്‌ റെക്കോർഡുകൾ ഈ ഒരൊറ്റ ടെസ്റ്റിൽ സ്വന്തമാക്കുവാനും മുഹമ്മദ്‌ സിറാജിന് കഴിഞ്ഞിട്ടുണ്ട്.8 വിക്കറ്റ് ഒരൊറ്റ ലോർഡ്‌സ് ടെസ്റ്റിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ഫാസ്റ്റ് ബൗളറായി മാറുവാൻ സിറാജിന് സാധിച്ചു.

കടപ്പാട്