❝ഇന്ത്യൻ🇮🇳😍ആരാധകർക്ക് ഫുട്‍ബോൾ🐐👑ഇതിഹാസം സാക്ഷാൽ⚽👑ലിയോണൽ മെസ്സിയെ കാണാനും🥰👕ജേഴ്‌സി സ്വന്തമാക്കാനും അവസരം❞

ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ബാഴ്സലോണ സൂപ്പർ താരം മെസ്സിക്ക് താന്നെയാണ് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും. മെസ്സിയുടെ ആരാധകവൃന്ദത്തിന് അതിരുകളില്ല. അർജന്റീനിയൻ സൂപ്പർസ്റ്റാറിന് ലോകത്ത് കണക്കാക്കാനാവാത്ത ആരാധകരുണ്ട്. ലോകത്തുള്ള എല്ലാ മെസ്സി ആരാധകരുടെയും ഏറ്റവും വലിയ സ്വപ്നമാണ് ഒരു ദിവസം തന്റെ ഫുട്ബോൾ വിഗ്രഹത്തെ നേരിൽ കാണുക എന്നത്. ഇന്ത്യയിലെ ലക്ഷക്കണക്കിനുള്ള മെസ്സി ആരാധകർക്ക് അതിനുള്ള അവസരം ലഭിക്കാൻ പോവകയാണ്.

അമേരിക്കൻ ബിയർ കമ്പനിയായ ബഡ്‌വീസറിന്റെ ഇന്ത്യൻ വിഭാഗമാണ് മെസ്സിയെ കാണാനുള്ള പ്രചാരണവുമായി രംഗത്തെത്തിത്തിയിരിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ പ്രചാരം വർധിപ്പിക്കുക എന്ന ലക്‌ഷ്യം കൂടി ഇതിനുണ്ട്.ആദ്യമായല്ല ബഡ്‌വീസർ ബിയർ കമ്പനി മെസ്സിയുടെ സ്വാധീനം ഉപയോഗിച്ച് തങ്ങളുടെ വിപണനവും ,സോഷ്യൽ മീഡിയ സാന്നിധ്യം വർധിപ്പിക്കുന്നതും.

ബഡ്‌വൈസർ ഇന്ത്യ മെസ്സി മാജിക് ഇന്ത്യ കാമ്പെയ്ൻ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു . ഇതിന് കീഴിൽ കമ്പനി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുടനീളം ഒരു മെസ്സിയുടെ കലാസൃഷ്‌ടി പോസ്റ്റ് ചെയ്യുകയും ആരാധകരോട് അതിന്റെ ലൊക്കേഷൻ തിരിച്ചറിയാൻ ആവശ്യപ്പെടുകയും ചെയ്യുന്നു . ആറ് തവണ ബാലൺ ഡി ഓർ വിജയിയെ കാണാൻ ആരാധകൻ ആഗ്രഹിക്കുന്ന ഒരു സുഹൃത്തിനെ സോഷ്യൽ മീഡിയ പോസ്റ്റിൽ ടാഗ് ചെയ്യാനും അവസരം ഉണ്ട്.മത്സരത്തിലെ വിജയികൾക്ക് മെസ്സിയെ കാണാൻ അവസരം ലഭിക്കും. അല്ലെങ്കിൽ, ആരാധകർക്ക് അര്ജന്റീന സൂപ്പർ താരം ഒപ്പിട്ട ജേഴ്‌സി സമ്മാനമായി ലഭിക്കും.

ആദ്യമായല്ല മെസ്സി ബഡ്‌വീസർ മാർക്കറ്റിംഗ് കാമ്പെയ്‌നുമായി സഹകരിക്കുന്നത്.ഈ വർഷം ജനുവരിയിൽ ബാഴ്സക്ക് വേണ്ടി 644 ആം ഗോൾ നേടി ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ബ്രസീലിയൻ ഗ്രേറ്റ് പെലെയുടെ റെക്കോർഡിനെ മറികടന്നപ്പോൾ മെസ്സി ഗോൾ നേടിയ ഓരോ ഗോൾകീപ്പർമാർക്കും ഓരോ ഗോളിനും അനുസൃതമായി ഒരു കുപ്പി ബിയർ അയയ്ക്കാൻ ബഡ്‌വൈസർ തീരുമാനിച്ചു. മൊത്തത്തിൽ, 160 ഗോൾകീപ്പർമാർക്ക് അവർ വഴങ്ങിയ ഗോളിനനുസരിച്ചുള്ള ബിയർ ലഭിച്ചു.

ഇതിനിടയിൽ ക്യാമ്പ് നൗവിലെ മെസ്സിയുടെ ഭാവി അസന്തുലിതാവസ്ഥ തുടരുകയാണ് . 33 കാരന്റെ ഭാവി ഞായറാഴ്ച്ച പുറത്തു വരുന്ന ബാഴ്‌സലോണ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഫലത്തിനെ ആശ്രയിച്ചിരിക്കുന്നു എന്ന് ടെലിഗ്രാഫ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മുൻ ബാഴ്‌സലോണ പ്രസിഡന്റും പരമോന്നത ഓഫീസിലെ മുൻനിരക്കാരനുമായ ജോവാൻ ലാപോർട്ട, ഞായറാഴ്ച തിരഞ്ഞെടുക്കപ്പെട്ടാൽ മാത്രമേ മെസ്സി ബാഴ്സയിൽ കരാർ പുതുക്കു എന്ന വാർത്തകളും പുറത്തു വന്നിരുന്നു.