❝ഇന്ത്യൻ 🇮🇳⚽ ഫുട്‍ബോളിനെ ഞങ്ങൾ
കൈവിടില്ല, കളിക്കാരെ ⚽💰സാമ്പത്തികമായി
സഹായിക്കാൻ മുന്നിട്ടിറങ്ങി ⚽👑 ഫിഫ ❞

കഴിഞ്ഞ വർഷം ഫിഫയും വേൾഡ് പ്ലേയേഴ്സ് യൂണിയനായ ഫിഫ്പ്രോയും ചേർന്ന് ഫുട്ബോളിന്റെ ഉന്നതതല ഭരണ സമിതി രൂപീകരിച്ച ഫണ്ടിൽ നിന്നും രാജ്യത്തെ ചില ഫുട്‌ബോൾ കളിക്കാർക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകി അവരെ സഹായിക്കാൻ ഫിഫ ഒരുങ്ങുന്നു.കഴിഞ്ഞ വർഷം നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിലെ അംഗങ്ങൾക്ക് ഫിഫയിൽ നിന്ന് പണം സ്വീകരിക്കാൻ അവസരമൊരുങ്ങുന്നു.

2020 ഫെബ്രുവരിയിൽ ഫുട്ബോൾ കളിക്കാർക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായി രൂപീകരിച്ച ഫിഫ്പ്രോയും ഫിഫയും ഫണ്ട് (ഫിഫ എഫ്എഫ്പി) സ്ഥാപിക്കാൻ ധാരണയിലെത്തിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫെഷണൽ ഫുട്ബോൾ താരങ്ങളെയും ,സ്റ്റാഫുകളെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയും മഹാമാരിയുടെ ഇടയിൽ ക്ലബ്ബുകൾ അനുഭവിക്കേണ്ടിവന്ന സാമ്പത്തിക ആഘാതങ്ങൾക്കിടയിൽ അവരെ സഹായിക്കാനുമാണ് ഫിഫ്പ്രോ രൂപീകരിച്ചത്. നിലവിൽ ഫിഫ എഫ്എഫ്‌പിക്ക് 16 മില്യൺ ഡോളർ ഫണ്ടുണ്ട്.2015 ജൂലൈ മുതൽ 2020 ജൂൺ വരെ വ്യക്തികൾ സമർപ്പിച്ച സാമ്പത്തിക ആനുകൂല്യങ്ങളും ക്ലെയിമുകളും അംഗീകരിക്കുന്നതിനും ശമ്പള പരിരക്ഷ നൽകുന്നതിനും ഫണ്ടിൽ നിന്നും 5 മില്യൺ ഡോളർ ഫിഫ ഉപയോഗിക്കുമെന്ന് റിപോർട്ടുകൾ വന്നു.


നിർമ്മൽ ഛേത്രി, സുബ്രത പോൾ, സഞ്ജു പ്രധാൻ, ഗോർമങ്ങി സിംഗ്, ലക്ഷ്മികാന്ത് കാട്ടിമണി, സുമിത് പാസി എന്നിവരാണ് ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വഴി സാമ്പത്തിക സഹായത്തിന് അപേക്ഷിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിലെ ചില അംഗങ്ങൾ. അവരുടെ ക്ലെയിമുകൾ ഫുട്ബോൾ കളിക്കാർക്കുള്ള ഫിഫ ഫണ്ട് അംഗീകരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. കളിക്കാർ അവരുടെ ബാങ്ക് വിശദാംശങ്ങൾ ഓർഗനൈസേഷനുമായി പങ്കിട്ട ശേഷം 3000 മുതൽ 10000 ഡോളർ വരെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും.ഫിഫ്പ്രോ അംഗീകരിച്ച ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (FPAI) വഴിയാണ് കളിക്കാർ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്.

എഫ്‌സി ബെംഗളൂരു യുണൈറ്റഡിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിക്കുന്ന ഗൗരമംഗി സിങ്ങിന് ഫിഫ്പ്രോയിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നു.തുക കണക്കിലെടുക്കാതെ ഫിഫയിൽ നിന്നുള്ള സഹായം ഒരു വലിയ സഹായമാണെന്നും പകർച്ചവ്യാധികൾക്കിടയിൽ അദ്ദേഹത്തിന് വലിയ ആശ്വാസം നൽകുന്നതെങ്ങനെയെന്നും മുൻ ഇന്ത്യാ ഇന്റർനാഷണൽ കൂട്ടിച്ചേർത്തു.പിരിച്ചുവിട്ട ഐ-ലീഗ് ക്ലബ് ഡി‌എസ്‌കെ ശിവാജിയൻസ് എഫ്‌സിയിൽ നിന്നുള്ള കളിക്കാർക്ക് ബാങ്ക് വിശദാംശങ്ങൾ നൽകിയുകഴിഞ്ഞാൽ 15 പ്രവൃത്തി ദിവസത്തിനുള്ളിൽ അതത് അക്കൗണ്ടുകളിലേക്ക് പണം കൈമാറുമെന്ന് ഫിഫ്പ്രോ അറിയിച്ചു .

ഇന്ത്യ കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുകയും രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേക്ക് പോകുകയും ചെയ്തത് രാജ്യത്തെ സാരമായി ബാധിച്ചു. പകർച്ചവ്യാധികൾക്കിടയിൽ ഫുട്ബോൾ കളിക്കാരെപ്പോലുള്ള വിവിധ വ്യക്തികളുടെ വരുമാന മാർഗങ്ങൾ അടഞ്ഞു പോയി .ഇവരെ സഹായികാകൻ സുനിൽ ഛേത്രി, പ്രഫുൽ പട്ടേൽ എന്നിവരടക്കമുളള പ്രമുഖർ മുന്നോട്ട് വരികയും ചെയ്തു.