❝സൂപ്പർ🤦‍♂️താരമില്ലാതെ 💪🇮🇳ഇന്ത്യൻ ടീം സ്‌ക്വാഡിൽ
ഇടം നേടിയവർ❞ പരിശീലന 🏟✈ ക്യാംപിനായി ദുബായിലേക്ക് ❞

കൊവിഡ് ബാധിതനായ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇല്ലാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലന ക്യാംപിനായി ഇന്ന് ദുബായിലേക്ക് പുറപ്പെടും. ഒമാനും യു എ ഇക്കെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള പരിശീലന ക്യാംപാണ് ദുബായില്‍ നടക്കുക. ഈമാസം 25ന് ഒമാനെയും 29ന് യുഎ ഇയെയുമാണ് ഇന്ത്യ നേരിടുക.

മെയ്-ജൂൺ മാസങ്ങളിലാണ് ലോകകപ്പ് യോ​ഗ്യതാ റൗണ്ടിലെ ശേഷിക്കുന്ന മത്സരങ്ങൾ. ഇതുമുമ്പായി മത്സരപരിചയത്തിനാണ് രണ്ട് കരുത്തുറ്റ ടീമുകളുമായി സൗഹൃദമത്സരം കളിക്കുന്നത്. ഈ മാസം ആദ്യ ഈ മത്സരങ്ങൾക്കായി 35 അം​ഗ സാധ്യത ലിസ്റ്റാണ് തയ്യാറാക്കിയിരുന്നു. ഇതിൽ നിന്നാണ് അവസാനവട്ട വെട്ടിച്ചുരുക്കൽ നടത്തി 27 അം​ഗ സ്ക്വാഡ് ആക്കിയത്

രണ്ട് മത്സരവും ദുബായിലാണ് നടക്കുക. 2019 നവംബറില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരത്തിന് ശേഷം ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ഛേത്രിക്കൊപ്പം പരിക്കേറ്റ സഹല്‍ അബ്ദുല്‍ സമദ്, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, രാഹുല്‍ ബെക്കെ, ആശിഷ് റായ് എന്നിവരെയും ടീമിലേക്ക് പരിഗണിച്ചില്ല. മഷൂര്‍ ഷെരീഫ്, ആഷിക് കുരുണിയന്‍ എന്നിവരാണ് ടീമിലെത്തിയ മലയാളിതാരങ്ങള്‍.

ക്യാംപിലുണ്ടായിരുന്ന കെ പി രാഹുലിന് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് പ്രഖ്യാപിച്ച അന്തിമ ടീമില്‍ ഇടംപിടിക്കാനായില്ല. ഗുര്‍പ്രീത് സിംഗ് സന്ധു, പ്രീതം കോട്ടാല്‍, സന്ദേശ് ജിംഗാന്‍, മന്ദര്‍ റാവു ദേശായ്, റൗളിംഗ് ബോര്‍ജസ്, ഹാളിചരണ്‍ നര്‍സാരി, മന്‍വീര്‍ സിംഗ്, ലിസ്റ്റണ്‍ കൊളാസോ തുടങ്ങിയവരും ക്രോയേഷ്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക് പ്രഖ്യാപിച്ച അന്തിമ ടീമിലുണ്ട്.

“നാമെല്ലാവരും ഒത്തുചേരുകയും അന്താരാഷ്ട്ര നടപടികൾക്ക് തയ്യാറെടുക്കുകയും ചെയ്യുന്നത് വളരെ ഏറെ ആശ്വാസമാണ് നൽകുന്നത്. ടീമിൽ ധാരാളം പുതിയ മുഖങ്ങളുണ്ട്, എല്ലാവർക്കുമായി കഠിനാധ്വാനത്തിനുള്ള സമയമാണിത് -വാസ്തവത്തിൽ, ക്യാമ്പിലെ എല്ലാവർക്കും. അവർ എങ്ങനെ പ്രതികരിക്കുന്നുവെന്നും അവരോടൊപ്പമുള്ള നമ്മുടെ ഭാവി എത്ര തിളക്കമാർന്നതാണെന്നും നമ്മൾ പരിശോധിക്കേണ്ടതുണ്ട്,” മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്ക് പറഞ്ഞു.

സ്‌ക്വാഡ്:

ഗോൾകീപേഴ്സ്: ഗുർപ്രീത് സിങ്ങ് സന്തു, അമൃന്ദർ സിങ്ങ്, സുഭാഷിഷ് റോയ് ചൗധുരി,
ധീരജ് സിങ്ങ്.

ഡിഫണ്ടർമാർ : അഷുതോഷ് മെഹ്ത, ആകാശ് മിശ്ര, പ്രിതം കൊട്ടാൽ, സന്ദേഷ് ജിങ്കൻ, ചിങ്ലെൻസന സിങ്ങ്, ആദിൽ ഖാൻ, മന്ദർ റാവോ ദേശായി, മഷൂർ ഷെരീഫ്.

മിഡ്‌ഫീൽഡർമാർ: റൗലിൻ ബോർജസ്, ലാലേങ്മവിയ, ജീക്സൺ സിങ്ങ്, റായ്നിയർ ഫെർണാണ്ട്‌സ്, അനിരുദ്ധ് താപ്പ, ബിപിൻ സിങ്ങ്, യാസിർ മൊഹമ്മദ്‌ , സുരേഷ് സിങ്ങ്, ഹാളിചരൻ നർസാരി, ലല്ലിയൻസുവാല ചാങ്ത്തെ, ആഷിഖ് കുരുണിയൻ.

ഫോർവേഡ്സ്: മൻവീർ സിങ്ങ്, ഇഷാൻ പണ്ഡിത, ഹിതേഷ് ശർമ , ലിസ്റ്റൺ കൊളാക്കോ.