❝ ലോകകപ്പ് 🏆🔥 യോഗ്യതാ റൗണ്ടിനുള്ള 🇮🇳⚽
ഇന്ത്യൻ ടീം റെഡി, രണ്ടു മലയാളികൾ ടീമിൽ ❞

ലോകകപ്പ്-ഏഷ്യാ കപ്പ് യോ​ഗ്യതാ റൗണ്ട് മത്സരങ്ങൾക്കായി ഖത്തറിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകുന്നേരം ദോഹയിലേക്ക് പുറപ്പെടുന്ന 28 അംഗ ടീമിനെ ഇന്ത്യ ഫുട്ബോൾ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചത്.ജൂൺ 3 ന് ആതിഥേയരായ ഖത്തർ, ജൂൺ 7 ന് ബംഗ്ലാദേശ്, ജൂൺ 15 ന് അഫ്ഗാനിസ്ഥാൻ എന്നിവയ്ക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ . സംഘത്തിൽ രണ്ട് മലയാളികൾ മാത്രമാണ് ഇടം പിടിച്ചത്.കേരളം ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൾ സമദ്,ബംഗളുരു എഫ് സിയുടെ ആഷിഖ് കുരൂണിയൻ എന്നിവരാണ് കേരളത്തിന്റെ പ്രതിനിധികൾ.

​എഫ്‌സി ഗോവ മിഡ്‌ഫീൽഡർ ഗ്ലാൻ മാർട്ടിൻസിനെ ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം പിടിച്ചു.ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുനന്തും ഇന്ത്യൻ ടീമിന് ആശ്വാസമാണ്.സുഭാഷിഷ് ബോസ്, പ്രണെയ് ഹാൽഡർ തുടങ്ങിയ താരങ്ങൾ ടീമിലേക്ക് മടങ്ങിയെത്തി.കൊറോണ പൊസറ്റീവ് ആയതിനാൽ എടികെ മോഹൻ ബഗന്റെ പ്രബീർ ദാസ് ടീമിലെ സ്ഥാനം നഷ്ടമായി .അശുതോഷ് മേത്ത, രാഹുൽ കെപി, ആഷിഷ് റായ് എന്നിവർ പരിക്ക് മൂലവും സ്ഥാനം നഷ്ടപ്പെട്ടു.


ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ധീരജ് സിങ് എന്നിവരാണ് സ്ക്വാഡിലിടം പിടിച്ച ​ഗോൾകീപ്പർമാർ. പ്രീതം കോട്ടാൽ, രാഹുൽ ബേക്കെ, സന്ദേശ് ജിം​ഗൻ, നരേന്ദർ ​ഗെഹ്ലോട്ട്, ചിങ്ലൻസന സിങ്, ആദിൽ ഖാൻ, ആകാശ് മിശ്ര, സുഭാശിഷ് ബോസ് എന്നിവരാണ് ടീമിലിടം പിടിച്ച മധ്യനിരക്കാർ.സഹലിനും ആഷിഖിനും പുറമെ ഉദാന്ത സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, ലിസ്റ്റൻ കോളാസോ, ആപുയ റാൾട്ടെ, റൗളിൻ ബോർജസ്, അനിരുദ്ധ് ഥാപാ, സുരേഷ് സിങ്, പ്രണോയ് ഹാൾഡർ, ​ഗ്ലാൻ മാർട്ടിൻസ്, ലാലിയൻസുല ചാങ്തെ, ബിപിൻ സിങ്, മുഹമ്മദ് യാസർ എന്നിവരാണ് സ്ക്വാഡിലുള്ള മധ്യനിരക്കാർ. ക്യാപ്റ്റൻ സുനിൽ ഛേത്രി, ഇഷാൻ പണ്ഡിത, മൻവീർ സിങ് എന്നിവരാണ് മുന്നേറ്റനിരക്കാർ.

ഇന്ന് ഖത്തറിലേക്ക് പുറപ്പെടുന്ന ടീമിനെ അവിടെ ക്വാറന്റീനിൽ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ട്.യോഗ്യത മത്സരങ്ങളിൽ ഏഷ്യയിലെ ചാമ്പ്യൻമാരായ ഖത്തറിനെ ദോഹയിൽ വെച് ഗോൾ രഹിത സമനിലയിൽ തളച്ച ഇന്ത്യ അടുത്ത മത്സരത്തിൽ ഒമാനെതിരെ 2-1ന് തോൽ‌വി വഴങ്ങി. മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളിൽ ബ്ലൂ ടൈഗേഴ്‌സ് യഥാക്രമം ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനെതിരെയും 1-1 സമനിലയിൽ പിരിഞ്ഞു. അടുത്ത മത്സരത്തിൽ ഒമാനെതിരെ 1-0 ന് പരാജയപെടുകയും ചെയ്തു. ഇനിയുള്ള മത്സരങ്ങളിൽ പരമാവധി പോയിന്റ് നേടി ഏഷ്യൻ കപ്പിന് യോഗ്യത ഉറപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.