ലങ്കൻ പ്രീമിയർ ലീഗിൽ കളിക്കാൻ ഇന്ത്യൻ താരങ്ങളും

ഈ വര്ഷം നവംബറിൽ ആരംഭിക്കുന്ന ലങ്കൻ പ്രീമിയർ ലീഗിൽ മുൻ ഇന്ത്യൻ സൂപ്പർ താരങ്ങൾ കളിക്കാൻ സാധ്യത .ടൂർണമെന്റിന്റെ നടത്തിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന ഇന്നൊവേറ്റീവ് പ്രൊഡക്ഷൻ ഗ്രൂപ്പിന്റെ സിഇഓ ആയ അനിൽ മോഹനാണ് ഇന്ത്യൻ താരങ്ങളെ ശ്രീ ലങ്കൻ ലീഗിൽ കളിക്കാൻ കൊണ്ട് വരാൻ ശ്രമിക്കുന്നത് . മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളര്മാരായ മുനാഫ് പട്ടേൽ ,പ്രവീൺ കുമാർ എന്നി താരങ്ങൾ ലീഗിൽ കളിക്കാൻ സന്നദ്ധരാണെന്നും ഇർഫാൻ പത്താൻ ,യൂസഫ് പത്താൻ എന്നി താരങ്ങളും ടൂർണമെന്റിന്റെ ഭാഗമായേക്കുമെന്നും അനിൽ മോഹൻ ചൂണ്ടി കാട്ടി.

കൂടുതൽ ഇന്ത്യൻ താരങ്ങളെ ലീഗിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്നും കമ്പനി അറിയിച്ചു. ബിസിസിഐ യുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ സ്കളിക്കാൻ സാധിക്കുകയുള്ളു അതിനാൽ ആ കടമ്പ ആദ്യം മറികടക്കേണ്ടതുണ്ട് . 5 ടീമുകളാണ് ലങ്കൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നത് കൊളംബോ ,കാൻഡി ,ഗാലെ ,ഡംബുല്ല ,ജാഫ്‌ന എന്നി നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ടീമുകൾ .