❝നീണ്ട🤩ഇടവേളക്ക് ശേഷം🇮🇳⚽ഇന്ത്യൻ ടീം ബൂട്ടണിയുന്നു ❤️രാഹുലും❤️ മഷൂറും ഇന്ത്യൻ ടീം ക്യാമ്പിൽ ആദ്യമായി ഇടം നേടി ❞

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം വീണ്ടും കളത്തിലേക്ക് ഇറങ്ങുകയാണ്. ഈ മാസം വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് മുന്നോടിയായുള്ള ഇന്ത്യൻ ക്യാമ്പിലേക്കായുള്ള ടീം പരിശീലകൻ സ്റ്റിമാച് ഇന്ന് പ്രഖ്യാപിച്ചു. ഈ മാസം ഒമാൻ, യു എ ഇ ‌ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള 35 അംഗ ഇന്ത്യൻ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. 10 പുതുമുഖങ്ങൾ ടീമിലിടം പിടിച്ചു.

മലയാളി താരങ്ങളായ രാഹുൽ കെ പിയും മഷൂരി ഷെരീഫും ആദ്യമായി ഇന്ത്യൻ ക്യാമ്പിലേക്ക് എത്തിയിരിക്കുകയാണ്. ഇവരെ കൂടാതെ ആശിഖ് കുരുണിയനും മലയാളി സാന്നിദ്ധ്യമായി സ്ക്വാഡിൽ ഉണ്ട്.നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി നടത്തിയ പ്രകടനമാണ് മഷൂറിനെ സ്റ്റിമാചിന്റെ ശ്രദ്ധയിൽ എത്തിച്ചത്. മഷൂർ ഡിഫൻസിൽ കാഴ്ചവെച്ച പ്രകടനം നോർത്ത് ഈസ്റ്റിന്റെ പ്ലേ ഓഫിലേക്ക് ഉള്ള കുതിപ്പിൽ നിർണായകമായിരുന്നു. രാഹുൽ കെ പിക്കും ഇത് അർഹിച്ച അവസരമാണ്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ദയനീയ പ്രകടനമാണ് നടത്തിയിരുന്നത് എങ്കിലും രാഹുൽ മികച്ചു നിന്നിരുന്നു. മൂന്ന് മലയാളി താരങ്ങൾ സ്ക്വാഡിൽ എത്തി എങ്കിലും സഹലും സുഹൈറും രെഹ്നേഷും ടീമിൽ എത്താത്തത് നിരാശ നൽകുന്നു. പരിക്കാണ് സഹലിനെ പുറത്തിരുത്തുന്നത്.

ഐ എസ് എല്ലി ൽ തിളങ്ങിയ ലിസ്റ്റൺ, ഇഷാൻ പണ്ഡിത, ആകാശ് മിശ്ര, ബിപിൻ സിംഗ്, യാസിർ മുഹമ്മദ് എന്നിവരൊക്കെ സ്ക്വാഡിൽ ഉണ്ട്.നിലവിൽ 35 അംഗ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഈ മാസം 13 ന് നടക്കാനിരിക്കുന്ന ഐ എസ് എൽ ഫൈനലിന് ശേഷം ഇതിൽ നിന്ന് 7 പേരെ ഒഴിവാക്കി മത്സരങ്ങൾക്കുള്ള 28 അംഗ അന്തിമ ടീമിനെ എ ഐ എഫ് എഫ് പ്രഖ്യാപിക്കും. ഇതിന് ശേഷം ഈ 28 അംഗ ടീം ദുബായിലേക്ക് പറക്കും. അവിടെയാകും മത്സരങ്ങൾക്ക് മുന്നോടിയായി ടീമിന്റെ മുന്നൊരുക്ക ക്യാമ്പ്. മാർച്ച് 25 ന് ഒമാനെ നേരിടുന്ന‌ ടീം ഇന്ത്യ, 4 ദിവസങ്ങൾക്ക് ശേഷം കരുത്തരായ യു എ ഇയുമായി ഏറ്റുമുട്ടും.

ഇന്ത്യൻ സ്ക്വാഡ് ;-

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അമൃന്ദർ സിംഗ്, സുഭാഷിഷ് റോയ് ച d ധരി, ധീരജ് സിംഗ്, വിശാൽ കൈത്ത്.
പ്രതിരോധക്കാർ: സെറിറ്റൺ ഫെർണാണ്ടസ്, അശുതോഷ് മേത്ത, ആകാശ് മിശ്ര, പ്രീതം കോട്ടാൽ, സന്ദേഷ് ജിംഗൻ, ചിംഗ്‌ലെൻസാന സിംഗ്, സർതക് ഗോലുയി, ആദിൽ ഖാൻ, മന്ദർ റാവു ദെസായി, പ്രബീർ ദാസ്, മഷൂർ ഷെരീഫ്.


മിഡ്‌ഫീൽഡർമാർ: ഉഡന്ത സിംഗ്,റൗളിന് ബോർജസ്, ലാലെങ്‌മാവിയ, ജീക്‌സൺ സിംഗ്, റെയ്‌നിയർ ഫെർണാണ്ടസ്, അനിരുദ്ധ് ഥാപ്പ, ബിപിൻ സിംഗ്, യാസിർ മുഹമ്മദ്, സുരേഷ് സിംഗ്, ലിസ്റ്റൺ കൊളാക്കോ, ഹാലിചരൻ നർസാരി, ലാലിയാൻസുവാല ചാങ്‌തേ, ആഷിക് കുരുണിയൻ.


ഫോർവേഡ്സ്: മൻ‌വീർ സിംഗ്, സുനിൽ ഛേത്രി, ഇഷാൻ പണ്ഡിറ്റ.