ഏഷ്യ കപ്പ് : സഞ്ജു സാംസൺ ടീമിലില്ല , കോലി തിരിച്ചെത്തി ബുംറ പുറത്ത്

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ഏഷ്യ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു ഇന്ത്യൻ സീനിയർ സെലക്ഷൻ കമ്മിറ്റി. വളരെ നിർണായകമായ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സീനിയർ താരങ്ങൾ എല്ലാം തന്നെ തിരികെ എത്തിയപ്പോൾ മലയാളി താരമായ സഞ്ജു വി സാംസണിനെ ഒഴിവാക്കി.

വിരാട് കോഹ്ലി ഇന്ത്യൻ ടീമിലേക്ക് സ്ഥാനം നേടിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക്‌ ഒപ്പം ലോകേഷ് രാഹുലും ഇന്ത്യൻ ടീമിലേക്ക് എത്തി. പരിക്ക് കാരണം ജസ്‌പ്രീത് ബുംറക്ക്‌ ഇന്ത്യൻ ടീം വിശ്രമം നൽകിയപ്പോൾ ദീപക് ചഹാർ, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ എന്നിവരാണ് ഇന്ത്യൻ സ്‌ക്വാഡിലെ ബാക്ക് അപ്പ് താരങ്ങൾ

റിഷാബ് പന്തിനും ഒപ്പം ദിനേഷ് കാർത്തിക്ക് വിക്കെറ്റ് കീപ്പർ റോളിൽ എത്തുമ്പോൾ സഞ്ജു സാംസൺ ലോകകപ്പ് പ്രതീക്ഷകളെല്ലാം തന്നെ അവസാനിപ്പിക്കും വിധം താരത്തെ ഏഷ്യ കപ്പ് ടീമിലേക്ക് പരിഗണിച്ചില്ല. ജഡേജ, അശ്വിൻ, ഹാർദിക്ക് പാണ്ട്യ എന്നിവരാണ് ഇന്ത്യൻ ടീമിലെ ആൾറൗണ്ടർമാർ എങ്കിൽ യൂസ്വേന്ദ്ര ചാഹൽ, രവി ബിഷ്ണോയി എന്നിവരാണ് ലെഗ് സ്പിൻ ബൗളർമാർ.പേസർ മുഹമ്മദ്‌ ഷമിയെ ഒഴിവാക്കി.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് :രോഹിത് ശർമ്മ, കെ എൽ രാഹുൽ, കോഹ്‌ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, രവി ബിഷ്‌നോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ