“സഞ്ജുവിനെ കുറിച്ച് മിണ്ടാതെ യുവരാജ് സിംഗ് ,അവൻ ഇന്ത്യയുടെ ഭാവി ക്യാപ്റ്റൻ ” |Sanju Samson

ഇന്ത്യയുടെ ഭാവി ക്യാപ്റ്റൻ ആരായിരിക്കുമെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്. എംഎസ് ധോണിക്ക് ശേഷം ഇന്ത്യയെ നയിക്കാൻ പോകുന്ന വിക്കറ്റ് കീപ്പർ ആരാകും എന്ന ചർച്ചയിലാണ് യുവരാജ് തന്റെ പ്രതീക്ഷകൾ പങ്കുവെച്ചത്. ഇന്ത്യയുടെ ഭാവി ടെസ്റ്റ് ക്യാപ്റ്റനായി ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായ റിഷഭ് പന്തിനെ സെലക്ടർമാർ പിന്തുണയ്ക്കണമെന്നാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടറുടെ അഭിപ്രായം.

എംഎസ് ധോണിയെ ഉദാഹരണം ഉദ്ധരിച്ച്, ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാൻ പന്ത് ശരിയായ ആളാണെന്ന് യുവരാജ് പറഞ്ഞു. പന്തിന് നേതൃഗുണങ്ങൾ ഉള്ളതിനാലും റെഡ്-ബോൾ ക്രിക്കറ്റിൽ ഇലവനിൽ ഉറപ്പായതിനാലും പന്തിനെ നായകന്റെ റോളിലേക്ക് പകപ്പെടുത്തണം എന്ന് യുവരാജ് പറയുന്നു. “വിക്കറ്റ് കീപ്പർമാർ എല്ലായ്പ്പോഴും നല്ല ചിന്തകരാണ്, കാരണം ഗ്രൗണ്ടിൽ എല്ലായ്പ്പോഴും അവർക്ക് മികച്ച കാഴ്ച്ചയുണ്ട്,” യുവരാജ് സിംഗ് പറഞ്ഞു.

പന്തിനെപ്പോലെ ഒരാൾക്ക് ആവശ്യമായ സമയം നൽകണമെന്ന് യുവരാജ് കരുതുന്നു. ‘അത്ഭുതങ്ങൾ’ ഉടൻ പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ഭാവിയിൽ റിഷഭ് പന്ത് ഒരു ഇതിഹാസമാകുമെന്ന് യുവരാജ് സിംഗിന് ഉറപ്പുണ്ട്. “ഭാവിയിൽ ക്യാപ്റ്റനാകാൻ കഴിയുന്ന ഒരു ചെറുപ്പക്കാരനെ നിങ്ങൾ തിരഞ്ഞെടുക്കുക, അവന് സമയം നൽകുക, ആദ്യത്തെ ആറ് മാസത്തിലോ ഒരു വർഷത്തിലോ അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്. ടീമിന് മികച്ചത് കൊണ്ടുവരാൻ നിങ്ങൾ ചെറുപ്പക്കാരിൽ വിശ്വസിക്കണമെന്ന് എനിക്ക് തോന്നുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടെസ്റ്റ്‌ ടീമിലെ സ്ഥിരസാന്നിധ്യമായ പന്തിന് ടെസ്റ്റ് ക്രിക്കറ്റിൽ 40ന് മുകളിൽ ശരാശരിയുണ്ട്, കൂടാതെ നാല് സെഞ്ച്വറികളും ഉണ്ട്. 90-കളിൽ അഞ്ച് തവണയാണ്‌ പന്ത് പുറത്തായത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണെ കുറിച്ച് യുവരാജ് സംസാരിക്കാൻ തയ്യാറായില്ല.