ഇങ്ങനെ കളിച്ചാൽ റയൽ മാഡ്രിഡിന് ഒരു കിരീടം പോലും നേടാൻ സാധിക്കില്ല

പുതിയ പരിശീലകനായ കാർലോ ആൻസെലോട്ടിയുടെ കീഴിൽ ഈ സീസണിൽ മികച്ച തുടക്കമാണ് റയൽ മാഡ്രിഡിന് ലഭിച്ചത്. ല ലീഗയിലും ചാമ്പ്യൻസ് ലീഗിലും മികച്ച വിജയം നേടിയാണ് അവർ സീസൺ ആരംഭിച്ചത്. എന്നാൽ ആ തുടക്കം നിലനിർത്താൻ പാടുപെടുകയാണ് ഇപ്പോൾ. അവസാനം കളിച്ച മൂന്നു മത്സരങ്ങളിലും റയലിന് വിജയിക്കാൻ സാധിച്ചിട്ടില്ല. കിരീട പ്രതീക്ഷയുമായി ഇറങ്ങുന്ന ഒരു ടീമിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഗൗരവമുള്ളതാണ്.

ഇന്നലെ ലാ ലീഗയിൽ എസ്പാന്യോളിനെതിരെ വഴങ്ങിയ തോൽവിയോടെ റയലിന്റെ 25 മത്സരങ്ങളുടെ വിന്നിങ് സ്ട്രീക് അവസാനിക്കുകയും ചെയ്തു. ജനുവരിക്ക് ശേഷം ആദ്യമായാണ് റയൽ ലാ ലീഗയിൽ അവർ പരാജയപ്പെടുന്നത്. ലാ ലീഗയിൽ വിയ്യ റയലിനെതിരെ ഗോൾ രഹിത സമനില വഴങ്ങിയ അവർ ചാമ്പ്യൻസ് ലീഗിൽ എസ്റ്റാഡിയോ സാന്റിയാഗോ ബെർണാബുവിൽ മോൾഡോവാൻ പുതുമുഖ ക്ലബ്ബിനോട് തോൽവി വഴങ്ങുകയും ചെയ്തു. ഈ തോൽവികൾ റയലിന്റെ സ്ഥിതി ഗുരുതരമാക്കുന്നത് മാത്രമല്ല ഭയാനകവുമാക്കി റയൽ മാഡ്രിഡ് പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

പക്ഷേ അത് ഫുട്ബോളാണ് എന്തും സംഭവിക്കാം ,സെൽറ്റ വിഗോയെയും റിയൽ മല്ലോർക്കയെയും തകർത്ത് കാർലോ ആൻസലോട്ടിയുടെ റയൽ മാഡ്രിഡ് ലോകം കീഴടക്കാൻ തയ്യാറായതുപോലെ തോന്നി ഇന്റർ, വലെൻസിയ എന്നിവരെയും അവർ പരാജയപ്പെടുത്തി. എന്നാൽ ഓരോ ദിവസം തോറും ഫലങ്ങളുടെ കാര്യത്തിൽ പ്രവചനാതീതമായ ടീമായി റയൽ മാറി.ആൻസലോട്ടിയുടെ മാറ്റങ്ങളും കളിയുടെ രീതിയും ടീമിനെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്തു.മിക്കപ്പോഴും, തോൽവിയല്ല മറിച്ച്‌ പരാജയെപ്പട്ട രീതിയാണ് ആശങ്കാജനകമാകുന്നത്.എസ്പാൻയോളിനെതിരെ ലോസ് ബ്ലാങ്കോസിന് അങ്ങനെയായിരുന്നു.

ലൂക്കോസ് വാസ്‌ക്വസിനെ വലതു വിങ്ങിൽ കളിപ്പിച്ചത് വഴി ആൻസലോട്ടിക്ക് തന്റെ ടീമിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നതിന്റെ തെളിവാണ്. താരത്തിന് ആ പൊസിഷനിൽ കളിക്കുന്നത് തലപര്യമില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. അത് പോലെ തന്നെ ഡേവിഡ് അലബയെ ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് കളിപ്പിക്കുന്നത് എന്നാൽ ഓസ്ട്രിയൻ താരത്തിന് സെന്റർ ബാക്കിലാണ് കളിക്കാൻ ഇഷ്ടപെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ആർക്കെങ്കിലും ഇപ്പോൾ റയൽ മാഡ്രിഡിനെ രക്ഷിക്കാൻ കഴിയുമെങ്കിൽ, അത് കരിം ബെൻസേമക്കാണ്. സീസണിന്റെ തുടക്ക മത്സരത്തിൽ യുവ താരം വിനീഷ്യസ് ജൂനിയർ മികവ് കിട്ടിയെങ്കിലും അത് തുടരാൻ സാധിച്ചില്ല. മുന്നേറ്റത്തിൽ ലൂക്ക ജോവിച്ച് അല്ലാതെ റയലിന് വേറെ ഓപ്‌ഷനില്ല.ഈഡൻ ഹസാർഡിനെ സംബന്ധിച്ചിടത്തോളം താളം കിട്ടാതെ അലയുകയാണ്.റയൽ മാഡ്രിഡ് എട്ട് ലീഗ് മത്സരങ്ങളിൽ ഏഴ് പോയിന്റ് നഷ്ടപ്പെടുത്തുകയും അവരുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു, പക്ഷേ അവർ ഇപ്പോഴും അത് ലറ്റികോ മാഡ്രിഡും റയൽ സോസിഡാഡും പോയിന്റിൽ സമനിലയിൽ ആണെങ്കിലും ലാലിഗ സാന്റാൻഡറിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

Rate this post