❝മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാലം വരാൻ പോവുകയാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ❞

മാഞ്ചസ്റ്റർ യൂണൈറ്റഡിനും പരിശീലകൻ സോൾഷ്യറിനും ഇന്ന് വളരെ നിർണായകമാണ്. ചാമ്പ്യൻസ് ലീഗിൽ അറ്റ്ലാന്റാക്കെതിരെ ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുക എന്നത് നിര്ബന്ധമായിരിക്കുകയാണ്.അവസാന അഞ്ചു മത്സരങ്ങളിൽ യുണൈറ്റഡിന് ഒന്നിൽ മാത്രമാണ് വിജയിക്കനായത്. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാൻ സാധിക്കാതിരുന്നാൽ പരിശീലകൻ ഓലയുടെ കാര്യത്തിൽ ഒരു തീരുമാനമാവും.

മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയ ഫോമിൽ ആണെങ്കിൽ പ്രതീക്ഷ കൈവിടാതെ അവരുടെ സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസൺ മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ മോശം രീതിയിലാണ് തുടങ്ങിയത്. ലീഗിലും ചാമ്പ്യൻസ് ലീഗിലും ഒക്കെ ഒരു സ്ഥിരത കിട്ടാതെ കഷ്ടപ്പെടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാലം വരാൻ പോവുകയാണെന്ന് അദ്ദേഹം അറ്റലാന്റയ്ക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി പറഞ്ഞു.ചാമ്പ്യൻസ് ലീഗ് തങ്ങൾ ആരാണെന്ന് എല്ലാവരെയും കാണിച്ചു കൊടുക്കേണ്ടതുണ്ട്. എല്ലാവർക്കു മുന്നിലും യുണൈറ്റഡ് മികച്ച ടീം ആണെന്ന് കാണിക്കാൻ ചാമ്പ്യൻസ് ലീഗിനേക്കാൾ നല്ല വേദി ഇല്ല എന്ന് റൊണാൾഡോ പറഞ്ഞു. പരാജയങ്ങൾക്ക് ഒന്നും ന്യായം ഇല്ലായെന്നും റൊണാൾഡോ പറഞ്ഞു.

ലെസ്റ്ററിനോട് തോറ്റ ടീമിൽ നിന്ന് ഇന്ന് കാര്യമായ മാറ്റങ്ങളുമായാകും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുക. റാഷ്ഫോർഡും കവാനിയും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായേക്കും. ദയനീയ ഫോമിൽ ഉള്ള ക്യാപ്റ്റൻ മഗ്വയറിനെ ഇന്നും ഒലെ വിശ്വാസത്തിൽ എടുക്കുമോ എന്നത് കണ്ടറിയണം. അവസാന മത്സരങ്ങളിൽ ഗോളടിക്കാത്ത റൊണാൾഡോയ്ക്ക് ഫോമിൽ എത്താൻ ആകുമോ എന്നതും ഏവരും ഉറ്റു നോക്കുന്നു. പരിക്ക് കാരണം വരാണെ ഇന്നും യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല.ചാമ്പ്യൻസ് ലീഗിൽ ഒരു വിജയവും ഒരു പരാജയവും ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വിജയം നിർബന്ധമാണ്.

പ്രീമിയർ ലീഗിൽ അഞ്ചു മത്സരങ്ങൾ കളിച്ച റൊണാൾഡോ മൂന്നു ഗോളുകളാണ് നേടിയത്. സെപ്റ്റംബറിൽ പ്ലയെർ ഓഫ് ദി മന്ത് അവാർഡും നേടി. എന്നാൽ സൂപ്പർ താരത്തിന് അവസാന മൂന്നു മത്സരങ്ങളിലും ഗോൾ നേടാനും സാധിച്ചില്ല. ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിനെതിരെ റൊണാൾഡോ അവസാന നിമിഷം നേടിയ ഗോളിനാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്.

Rate this post