ലോർഡ്‌സിൽ മാസ്സായി ഇന്ത്യൻ ടീം 🏏 കിങായി നായകൻ കോഹ്ലി ⚾️

ഇംഗ്ലണ്ട് വെല്ലുവിളിയെ അവരുടെ തന്നെ മണ്ണിൽ തന്നെ അവസാനിപ്പിച്ച് രണ്ടാം ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് 151 റൺസിന്റെ ഐതിഹാസിക ജയം. അഞ്ചാം ദിനം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ തോൽവി മാത്രം പ്രതീക്ഷിച്ചവർക്ക്‌ മുൻപിൽ ചരിത്രനേട്ടം സ്വന്തമാക്കി തലയുയർത്തി കോഹ്ലിയും സംഘവും മടങ്ങുമ്പോൾ പിറന്നത് ഏറെ നാളുകളായി സജീവമായി ടെസ്റ്റ് ക്രിക്കറ്റ്‌ കളിക്കുന്ന ഇന്ത്യൻ ടീമിന്റെ ചരിത്രത്തിൽ തന്നെ അപൂർവ്വമായ റെക്കോർഡുകൾ. ലോർഡ്‌സിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ആദ്യ ജയമല്ല ഇത് പക്ഷേ എക്കാലവും ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ഈ നേട്ടം ഓർത്തിരിക്കും എന്നതാണ് സത്യം. ടെസ്റ്റ് ക്രിക്കറ്റിൽ തന്നെ ഇത്ര ഗംഭീരമായ ഒരു തിരിച്ചുവരവ് മുൻപ് സംഭവിച്ചിട്ടില്ലഇപ്പോഴിതാ ലോർഡ്സിൽ തോൽവിയുടെ വക്കിൽ നിന്ന് വിജയം പിടിച്ചെടുത്ത് ഇന്ത്യൻ നായകൻ വിരാട് കോലിയും ഒരു അപൂർവനേട്ടം സ്വന്തമാക്കിയിരിക്കുന്നു.

ലോർഡ്സിൽ ടെസ്റ്റ് വിജയം നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ നായകനാണ് വിരാട് കോലി. 1986ൽ കപിൽ ദേവിന്റെ നേതൃത്വത്തിലും 28 വർഷത്തിനുശേഷം എം എസ് ധോണിയുടെ നേതൃത്വത്തിൽ 2014ലാണ് ഇന്ത്യ ലോർഡ്സിൽ വിജയമധുരം നുണയുന്നത്. ഇപ്പോഴിതാ ഏഴ് വർഷങ്ങൾക്കുശേഷം കോലിയും ലോർഡ്സിലെ വിജയനായകരുടെ പട്ടികയിലേക്ക് കസേരയിട്ടിരിക്കുന്നു.ടെസ്റ്റിൽ ക്യാപ്റ്റനെന്ന നിലയിൽ 37-ാമത്തെ ജയമാണ് കോലിസ്വന്തമാക്കിയത്. ഇതോടെ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡിനെ മറികടന്ന് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ സ്വന്തമാക്കിയ നായകൻമാരുടെ നിരയിൽ കോലി നാലാം സ്ഥാനത്തേക്ക് കയറി.ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ​ഗ്രെയിം സ്മിത്ത്(53 ജയം), റിക്കി പോണ്ടിം​ഗ്(48), സ്റ്റീവ് വോ(41) എന്നിവർ മാത്രമാണ് ഈ ടെസ്റ്റ് വിജയങ്ങളുടെ കാര്യത്തിൽ കോലിക്ക് മുന്നിലുള്ളവർ.

എന്തുകൊണ്ടാണ് ഈ ടെസ്റ്റിലെ ജയം നായകൻ കോഹ്ലിയുടെ ക്യാപ്റ്റൻസിയുടെ മികവ് കൂടിയായി മാറുന്നത് എന്ന് ഈ റെക്കോർഡുകൾ തെളിയിക്കുന്നുണ്ട്. അതേ ലോർഡ്‌സ് ടെസ്റ്റിൽ ഇതിനുമുന്‍പ് ഒരുതവണ മാത്രമാണ് ഒരു ടീം അഞ്ചാം ദിനം ലഞ്ചിനുശേഷം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത് രണ്ട് സെഷനില്‍ തന്നെ എതിർ ടീമിനെ ഓള്‍ ഔട്ട് ചെയ്ത് ജയിച്ചത്.ഒപ്പം ലോർഡ്‌സിൽ ഇന്നിങ്സ് ഡിക്ലയറാക്കിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി കോഹ്ലിക്കും മാറുവാൻ കഴിഞ്ഞു.ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ നായകത്വത്തിൽ മുപ്പത്തിയേഴാം ജയമാണ് കോഹ്ലി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് നൽകിയത്. അഞ്ചാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് തുടക്കത്തിൽ തന്നെ റിഷാബ് പന്ത്, ഇഷാന്ത്‌ ശർമ എന്നിവരെ നഷ്ടമായി. ഒരു മികച്ച രണ്ടാം ഇന്നിങ്സ് ടോട്ടൽ പ്രതീക്ഷിച്ച ഇന്ത്യൻ ടീം ഇതോടെ തകരുമെന്നും ലോർഡ്‌സിൽ മറ്റൊരു നാണകെട്ട തോൽവി കൂടി വഴങ്ങും എന്നും കരുതിയവർക്ക് മുമ്പിൽ അവർ തിരിച്ചിവരികയായിരുന്നു.

ചരിത്ര നേട്ടത്തിൽ തലയുയർത്തി തന്നെ ഇന്ത്യൻ ടീം നായകൻ കോഹ്ലിക്കും ലോർഡ്‌സിലെ ഡ്രസ്സിംഗ് റൂമിലേക്ക്‌ മടങ്ങുവാൻ സാധിച്ചു അഞ്ചാം ദിനത്തെ ഏറ്റവും വലിയ ഒപ്പം മികച്ച തീരുമാനവുമായി മാറിയത് രണ്ടാം ഇന്നിങ്സ് ബാറ്റിങ് ഡിക്ലയർ ചെയ്യാനുള്ള ടീം ഇന്ത്യയുടെയും നായകൻ വിരാട് കോഹ്ലിയുടെയും തീരുമാനമാണ്. അതേ അയാൾ സമനിലകൾ ആഗ്രഹിച്ചിരുന്നില്ല. ജയമാണ് അയാളുടെ ലക്ഷ്യം.കോഹ്ലിക്ക് മുൻപിൽ വജ്രായുധങ്ങൾ ഒന്നല്ല നാല് പേസ് ബൗളർമാരാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏതൊരു എതിരാളികളെയും അതിവേഗം വീഴ്ത്തുവാൻ കഴിവുള്ള നാല് മികച്ച ഫാസ്റ്റ് ബൗളർ. എന്താണോ നായകൻ ആഗ്രഹിച്ചത് അത് ലോർഡ്‌സിലെ മണ്ണിൽ ഗംഭീരമായി നടപ്പിലാക്കുവാൻ അവർക്കും സാധിച്ചു