” ലാ ലീഗ കിരീട പോരാട്ടത്തിൽ കടുത്ത വെല്ലുവിളി ഉയർത്തി പരിക്കുകളും, കോവിഡും”

സ്പാനിഷ് ലാ ലീഗ കിരീടത്തിലേക്ക് കുതിക്കുന്ന മൂന്നു ടീമുകളായ അറ്റ്ലെറ്റിക്കോ മാഡ്രിഡ്, റയൽ മാഡ്രിഡ്, ബാഴ്സലോണയെക്കാളും വേഗത്തിലാണ് പരിക്കുകളും കോവിഡ് -19 പാൻഡെമിക്കും ഇവർക്കെതിരെ മുന്നേറുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ ഈ മൂന്നു ടീമുകൾക്ക് പരിക്കും ,കോവിഡും മൂലം നിരവധി പ്രമുഖ താരണങ്ങളെയാണ് നഷ്ടപെട്ടത്. കഴിഞ്ഞ ദിവസം ഗെറ്റാഫെക്കെതിരെ രണ്ടു ഗോളിന് വിജയിച്ച റയൽ ടീമിൽ നിന്നും പരിക്ക് മൂലം നിരവധി താരങ്ങളുടെ സേവനം നഷ്ടപ്പെട്ടിരുന്നു.ഞായറാഴ്ച വലൻസിയക്കെതിരെ കിരീടം നിലനിർത്താം എന്ന പ്രതീക്ഷയോടെ ഇറങ്ങുന്ന റയൽ ഒൻപതു താരങ്ങൾ ഇല്ലാതെയാണ് എത്തുന്നത്.

ക്യാപ്റ്റൻ സെർജിയോ റാമോസ്, ഈഡൻ ഹസാർഡ് എന്നിവരുൾപ്പെടുന്ന നീളമേറിയ പരിക്ക് പട്ടികയിൽ അവസാനം ചേർന്ന താരമാണ് ഫുൾ ബാക്ക് മാർസെലോ. അത്ലറ്റികോയെക്കാൾ രണ്ടു മത്സരം കൂടുതൽ കളിച്ച റയൽ അവരെക്കാൾ അഞ്ചു പോയിന്റിന് പിറകിലാണ്.

ശനിയാഴ്ച ഗ്രനേഡക്കെതിരാണ് അത്ലറ്റികോയുടെ മത്സരം.അത്ലറ്റികോ മാഡ്രിഡിൽ തോമസ് ലെമാർ, ഹെക്ടർ ഹെരേര, ജോവ ഫെലിക്സ്, മൗസ ഡെംബെലെ, മരിയോ ഹെർമോസോ എന്ന ഇതാരങ്ങൾക്ക് കോവിഡ് പിടിപെട്ടത് ഡീഗോ സിമിയോണിക്ക് വൻ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ സെൽറ്റ വിഗോയുമായി സമനിലയിൽ പിരിഞ്ഞ അത്ലറ്റികോക്ക് നാളത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.

അതേസമയം ശനിയാഴ്ച അലവ്സിനെ നേരിടാനൊരുങ്ങുന്ന ബാഴ്‌സലോണയിൽ പരിക്ക് മൂലം എട്ടു താരങ്ങളുടെ സേവനം നഷ്ടമാവും.അറ്റ്ലെറ്റിയേക്കാൾ ഒരു ഗെയിം കൂടുതൽ കളിച്ച കറ്റാലൻ അവരെക്കാൾ എട്ട് പോയിന്റ പിറകിലാണ്.ബുധനാഴ്ച നടന്ന കോപ ഡെൽ റേ സെമി ഫൈനൽ ആദ്യ പാദത്തിൽ സെവിയ്യയോട് ഏറ്റ പരാജയത്തിന്റെ ക്ഷീണം തീർക്കാനാണ് ബാഴ്സ ഇറങ്ങുന്നത്.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications