” അടുത്ത വർഷം നമ്മൾ കപ്പടിക്കും ഇൻഷാ അള്ളാഹ്.. , ആരാധാകന് ഉറപ്പ് നൽകി ഇവാൻ വുകുമനോവിച്ച് “

കേരള ബ്ലാസ്റ്റേഴ്‌സ് ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്ന പരിശീലകനാണ് ഇവാന്‍ വുകുമനോവിച്ച്. കേരള ബ്ലാസ്റ്റേഴ്‌സ് ഈ സെർബിയൻ പരിശീലകനോട് എത്ര നന്ദി പറഞാല്ല് തീരില്ല. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയാണ് ബ്ലാസ്റ്റേഴ്‌സ് സീസൺ ആവസിപ്പിച്ചത്.

കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുമെന്നും അടുത്ത വര്‍ഷം കൊച്ചിയില്‍ കാണാമെന്നും വുകുമനോവിച്ച് നേരത്തെ ആരാധകരോടു പറഞ്ഞിരുന്നു. തനിക്കൊപ്പം ടീമിനെ ഭൂരിഭാഗം താരങ്ങളും അടുത്ത സീസണിലും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സീസണില്‍ വുകുമനോവിച്ചിന്റെ കീഴില്‍ മിന്നുന്ന പ്രകടനമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്. വിദേശ താരങ്ങളെയടക്കം പലരെയും നിലനിരത്താനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഡ്രായിങ് ലൂണായും ലെസ്‌കോവിച്ചും ക്ലബ്ബിൽ തുടരുമെന്നുറപ്പാണ്.

അടുത്ത സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ കിരീട ജയത്തിലേക്കു നയിക്കുമെന്നു ശുഭാപ്തി വിശ്വാസം ഇവാൻ പ്രകടിപ്പിക്കുകയും ചെയ്തു . നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ദുബായ് എയര്‍പോര്‍ട്ടില്‍ വച്ച് ബ്ലാസ്‌റ്റേഴ്‌സ് ആരാധകനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകുകയും ചെയ്തു.”നമ്മുടെ കൂടെയുള്ളത് കേരളാ ബ്ലാസ്‌റ്റേഴ്‌സ് കോച്ചാണ്. ഇന്‍ഷാ അള്ളാഹ്, അടുത്ത വര്‍ഷം നമ്മള്‍ കപ്പടിക്കും” എന്നു പറഞ്ഞ ആരാധകനോട് ‘ഇന്‍ഷാ അള്ളാഹ്’ എന്നു വുകുമനോവിച്ച് തിരിച്ചു പ്രതികരിക്കുകയായിരുന്നു.

ഫൈനലിൽ ഹൈദെരാബാദിനോട് പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങിയത്. കഴിഞ്ഞ രണ്ടു തവണ ഫൈനലിൽ കൈവിട്ട കിരീടം ഈ വര്ഷം ബ്ലാസ്റ്റേഴ്‌സ് തിരിച്ചുപിടിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ എത്തിയതെങ്കിലും അവസാന നിമിഷം മത്സരം കൈവിട്ടു പോവുകയായിരുന്നു.