❝ 🔵⚫ ഇന്ററിന്റെ 🏆👑കിരീട നേട്ടത്തിൽ
ഈ ഉരുക്കു 🔥⚽ മനുഷ്യന്റെ പങ്ക് ❞

11 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്റർ മിലാൻ ഇറ്റാലിയൻ സിരി എ യിൽ കിരീടം ചൂടിയത്. മുൻ വർഷങ്ങളിൽ കിരീടം കൈപ്പിടിയിൽ ഒതുക്കിയ യുവന്റസിൽ നിന്നും വ്യക്തമായ ആധിപത്യത്തോടെയാണ് ഇന്റർ കിരീടം കൈപിടിയിലൊതുക്കിയത്. പരിശീലകൻ അന്റോണിയോ കോണ്ടെയുടെ തന്ത്രങ്ങൾക്കൊപ്പം ഇന്ററിന്റെ വിജയങ്ങളിൽ നിർണായകമായ പ്രകടനം നടത്തിയ താരമാണ് ബെൽജിയൻ സ്‌ട്രൈക്കർ റൊമേലു ലുകാകു.

ഈ സീസണിൽ 33 സിരി എ മത്സരങ്ങളിൽ നിന്നും 21 ഗോളുകളും 10 അസിസ്റ്റുമാണ് 27 കാരൻ സംഭാവന ചെയ്തത്.ചാമ്പ്യൻസ് ലീഗിൽ നാലും കോപ്പ ഇറ്റാലിയയിൽ രണ്ടു ഗോളും താരം നേടിയിട്ടുണ്ട്. അർജന്റീനിയൻ സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനെസുമായുള്ള ലുകാകുവിന്റെ കൂട്ടുകെട്ട് ഇന്റെരിനു വിജയങ്ങൾ സമ്മാനിച്ചു. ഇപ്പോൾ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്ക് ഫോഴ്സുകളിലൊന്നാണ് ഇത്. സിരി എ യിൽ ഇരു താരങ്ങളും കൂടി 36 ഗോളുകളും 15 അസിസ്റ്റുകളും നേടിയിട്ടുണ്ട്.


ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഇറ്റലിയിൽ എത്തിയ ലുകാകു തന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ ക്ലബ്ബുകൾ ലുകാകുവിനെ നോട്ടമിട്ടിരുന്നെങ്കിലും കൂടുതൽ കിരീടങ്ങൾ നേടുന്നതിനായി സാൻ സിറോയിൽ തന്നെ തുടരാനാണ് ബെൽജിയൻ ആഗ്രഹിക്കുന്നത്.ഇന്റർ മിലാൻ പോലൊരു ക്ലബിന് വേണ്ടി കളിക്കുന്നതിൽ അഭിമാനം ഉണ്ടെന്നും 2020-21 സീസൺ തന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ ആണെന്നും ലുകാകു പറഞ്ഞു.

നിലവിൽ ഇന്റർ മിലാനിൽ ലുകാകുവിന് 3 വർഷത്തെ കരാർ കൂടി ബാക്കിയുണ്ട്.ഈ സീസണിൽ ഇന്റർ മിലാന് വേണ്ടി ലുകാകു മികച്ച ഫോമിലാണ്. 41 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ താരം നേടിയിട്ടുണ്ട്. താരം ഇന്റർ മിലാനിൽ തന്നെ തുടരുമെന്ന് പറഞ്ഞതോടെ ലുകാകുവിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്ന ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും പുതിയ സ്‌ട്രൈക്കറെ കണ്ടു പിടിക്കേണ്ടി വരും.

മൗറോ ഇക്കാർഡിയുടെ പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ലുക്ക് തന്റെ സൈനിഗ് ശെരിവെക്കുന്ന പ്രകടനമാണ് ഈ സീസണിൽ പുറത്തെടുത്തത്.2009-10 സീസണിൽ സാമുവൽ എറ്റോ ഡീഗോ മിലിറ്റോ ജോഡി ഇന്ററിനു കിരീടങ്ങൾ നേടികൊടുത്തതിന് സമാനമായാണ് ലുകാകു മാർട്ടിനെസ് ജോഡി സിരി എ കിരീടം നേടിയത്.