സെർബിയൻ ഡിഫെൻഡറെ സ്വന്തമാക്കി ഇന്റർ മിലാൻ

സെർബിയയുടെ എസ് റോമ ഡിഫൻഡർ അലക്സാണ്ടർ കോലറോവിനെ ഇന്റർ മിലാൻ സ്വന്തമാക്കി. ഈ 34 കാരനെ സ്വന്തമാക്കാൻ 1 .5 മില്യൺ യൂറോയാണ് ഇന്റർ മുടക്കുന്നത് ,ഒരു വർഷത്തേക്കാണ് കരാർ . 2017 ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും റോമയിലെത്തിയ കോലറോവ് 132 മത്സരങ്ങളിൽ നിന്നും 20 ഗോളുകളും 19 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

7 വര്ഷം മാഞ്ചസ്റ്റർ സിറ്റിക്കായി ജേഴ്സി അണിഞ്ഞ കോലറോവ്165 മത്സരങ്ങൾ കളിച്ചിട്ടുണ്ട് .2007 മുതൽ മൂന്നു വര്ഷം ഇറ്റാലിയൻ ക്ലബ് ലാസിയോക്ക് വേണ്ടിയും കളിച്ചിട്ടുണ്ട് . 2018 വേൾഡ് കപ്പിലടക്കം സെർബിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായ കോലറോവ് ,ദേശീയ ടീമിനായി 92 മത്സരങ്ങളിൽ നിന്നും 11 ഗോളുകൾ നേടിയിട്ടുണ്ട് .സെൻട്രൽ ഡിഫെൻഡറായും ,ലെഫ്റ്റ്ബാക്കായും ഒരു പോലെ ഉപയോഗിക്കാവുന്ന താരമാണ് .