കൂട്ടയടി ,ചുവപ്പു കാർഡുകൾ പിഎസ്ജിക്ക് വീണ്ടും പരാജയം

ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പിഎസ്ജിക്ക് രണ്ടാം മത്സരത്തിലും പരാജയം.പി എസ് ജിയുടെ ഹോം ഗ്രൗണ്ടിൽ സ്വന്തം ആരാധകരുടെ മുന്നിൽ വെച്ച് മാർസെയാണ് പാരീസ് ടീമിനെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഴ്സയുടെ വിജയം. മത്സരത്തിൽ 31ആം മിനിറ്റിൽ പയറ്റിന്റെ പാസിൽ നിന്നും തൗവിനിലൂടെ മാഴ്സെ ഗോൾ നേടിയത്. ലീഗിലെ തുടർച്ചയായ രണ്ടാം പരാജയമാണ് പാരീസ് ടീമിന്റെ കഴിഞ്ഞ കളിയിൽ യുവനിരയുമായി ഇറങ്ങിയ പിഎസ് ജി യെ ലെന്സ് ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു .

കൊറോണ മാറി എത്തിയ നെയ്മറും ഡി മറിയയും ഒക്കെ കളത്തിൽ ഇറങ്ങിയിരുന്നു എങ്കിലും അതുകൊണ്ടൊന്നും ഗുണമുണ്ടായില്ല‌. മത്സരം തുടക്കം മുതൽ കയ്യാങ്കളി ആയാണ് മുന്നേറിയത്. 12 മഞ്ഞ കാർഡുകളാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കളിക്കാർ നിയന്ത്രണം വിട്ടതോടെ റഫറിക്ക് അഞ്ച് ചുവപ്പ് കാർഡുകൾ പുറത്ത് എടുക്കേണ്ടി വന്നത്‌.പിഎസ് ജിയുടെ കുർസാവ, നെയ്മർ, പരെദസ് എന്നിവർക്കും മാഴ്സെയുടെ അമാവി, ബെനെഡെട്ടോ എന്നിവരും ചുവപ്പ് കണ്ടു