❝ ബെൻസീമയുടെ 🦁⚽തിരിച്ചു വരവിൽ
ഫ്രാൻസ് 🇫🇷🔥പൊളിച്ചടുക്കി, 🇳🇱ഹോളണ്ടിനും
🇩🇪 ജർമനിക്കും സമനില 🏴󠁧󠁢󠁥󠁮󠁧󠁿🦁 ജയത്തോടെ ഇംഗ്ലണ്ടും❞

യൂറോകപ്പിനു മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഫ്രാൻസിന് തകർപ്പൻ ജയം നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ബെൻസീമ ഫ്രാൻസിനായി കളത്തിൽ ഇറങ്ങിയ മത്സരം കൂടിയായിരുന്നു ഇത് . ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ വെയിൽസിനെ നേരിട്ട ഫ്രാൻസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്.ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ കരീം ബെൻസിമ പെനാൽറ്റി നഷ്ടമെടുത്തുകയും ചെയ്തു.27ആം മിനുട്ടിൽ വെയിൽസ് താരം നെകോ വില്യംസ് പന്ത് കൈകൊണ്ട് തോട്ടത്തിനാണ് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. താരത്തിന് ചുവപ്പു കാർഡ് ലഭിച്ചതോടെ വെയിൽസ്‌ പത്തു പേരുമായി ചുരുങ്ങി. 35ആം മിനുറ്റിൽ എമ്പപ്പെയിലൂടെ ആയിരുന്നു ഫ്രാൻസിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ അവർ ഗ്രീസ്മനിലൂടെ രണ്ടാം ഗോളും നേടി. 79ആം മിനുട്ടിൽ ഡെംബലയിലൂടെയാണ് മൂന്നാം ഗോൾ ഫ്രാൻസ് നേടിയത്‌. തിരിച്ചു വരവിൽ മികച്ച പ്രകടനം പുറത്തെടുത്ത ബെൻസീമക്ക് ഇരു പകുതിയിലുമായി ഗോൾ നേടാൻ മികച്ച അവസരം ലഭിച്ചു.ഗ്രൂപ്പ് എഫിൽ ജർമ്മനിക്കെതിരെ യൂറോ 2020 കാമ്പെയ്ൻ ആരംഭിക്കുന്നതിന് മുമ്പ് അടുത്ത ചൊവ്വാഴ്ച ഫ്രാൻസ് ബൾഗേറിയയുമായി കളിക്കും.

യൂറോ കപ്പിൽ ഏറെ കിരീട പ്രതീക്ഷയുള്ള ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് ഓസ്ട്രിയയെ പരാജയപ്പെടുത്തി.യുവതാരം ബുക്കായോ സാക്കയാണ് ഇം​ഗ്ലീഷ് പടയ്ക്കായി ​ഗോൾ നേടിയത്.ബോറുസിയ ഡോർട്മുണ്ടിന്റെ 17 കാരനായ മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമ ആദ്യമായി സീനിയർ ടീമിൽ ആദ്യ പതിനൊന്നിൽ സ്ഥാനം പിടിച്ചു.ബ്രൈടൺ & ഹോവ് അൽബിയോൺ ഡിഫെൻഡർ ബെൻ വൈറ്റ് 71 ആം മിനുട്ടിൽ പകരക്കാരനായി എത്തി ദേശീയ ടീമിനായി ആദ്യ മത്സരം കളിച്ചു.മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ പരുക്കേറ്റതോടെ സൂപ്പർതാരം ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്റെ യൂറോ പങ്കാളിത്തം വീണ്ടും അനിശ്ചിതത്വത്തിലായി.ജൂൺ 13 ന് ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യക്കെതിരായ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മത്സരത്തിന് മുന്നോടിയായി ഞായറാഴ്ച റൊമാനിയയ്‌ക്കെതിരായ സൗഹൃദ മത്സരവും ഇംഗ്ലണ്ട് കളിക്കും.

മറ്റൊരു സൗഹൃദ മത്സരത്തിൽ ജർമ്മനിയെ സമനിലയിൽ കുരുക്കി ഡെന്മാർക്ക്. ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടും പാഴാക്കിയ ജർമ്മനിക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പിരിഞ്ഞു. ജർമ്മനിക്ക് വേണ്ടി ഫ്ലോറിയൻ നോയ്ഹാസ് ഗോളടിച്ചപ്പോൾ ഡെന്മാർക്കിന് വേണ്ടി യൂസഫ് പോൾസൺ സ്കോർ ചെയ്തു. രണ്ട് വർഷത്തിന് ശേഷം ജോവാക്കിം ലോ തോമസ് മുള്ളറേയും മാറ്റ്സ് ഹമ്മൽസിനേയും ജർമ്മനിക്ക് വേണ്ടി കളിക്കളത്തിലിറക്കി. കളിയുടെ തുടക്കത്തിൽ തന്നെ മുള്ളറുടെ ഹെഡ്ഡറും,ഫ്ലോറിയൻ ന്യൂഹാസിന്റെ ശ്രമവും ,സാനെക്ക് ലഭിച്ച സുവര്ണാവസരവും എല്ലാം ഡാനിഷ് കീപ്പർ കാസ്പർ ഷ്മൈച്ചൽ തടുത്തിട്ടു.

ഇടവേളയ്ക്ക് തൊട്ടുമുമ്പ് സെർജ് ഗ്നാബ്രിയുടെ ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. എന്നാൽ 48 ആം മിനുട്ടിൽ ഗോസെൻസിന്റെ ക്രോസ്സ് വലയിലേക്കെത്തിച്ച് നോയ്ഹാസ് ജർമ്മനിക്ക് ലീഡ് നൽകി. എന്നാൽ എറിക്സണിന്റെ മനോഹരമായ പാസ് ഗോളാക്കി മാറ്റി പോൾസൺ സമനില നേടി. 77 ആം മിനുട്ടിൽ മത്തിയാസ് ജിന്റർ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ മത്സരം സമനിലയിലേക്ക് നീങ്ങി.ജൂൺ 7 ന് നടക്കുന്ന അവസാന സന്നാഹ മത്സരത്തിൽ ലാത്വിയയെ നേരിടുന്ന ജർമ്മനി ജൂൺ 15 ന് യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ നേരിടും.

പോർച്ചുഗലിലെ എസ്റ്റാഡിയോ അൽഗാർവിൽ നടന്ന മറ്റൊരു മത്സരത്തിൽ 89 ആം മിനുട്ടിൽ ക്യാപ്റ്റൻ മെംഫിസ് ഡെപെ നേടിസി ഗോളിന് നെതർലാൻഡ്‌സ് സ്കോട്ട്ലൻഡിനെതീരെ സമനിലയുമായി തടിതപ്പി.സ്കോട്ലൻഡിനെതിരെ രണ്ട് തവണ പിന്നിൽ പോയശേഷമാണ് നെതർലൻഡ്സ് സമനില പിടിച്ചത്. സ്കോട്ലൻഡിനായി ജാക്ക് ഹെൻഡ്രിയും കെവിൻ നിസ്ബെറ്റുമാണ് ​ഗോളുകൾ നേടിയത്. ഓറഞ്ചുപടയ്ക്കായി രണ്ട് ​ഗോളും നേടിയത് മെംഫിസ് ഡിപെയാണ്.സ്പെയിനിലെ പരിശീലന ക്യാമ്പിലെ കോവിഡ്-19 കേസിനെ തുടർന്ന് ഏഴ് കളിക്കാരില്ലാതെയാണ് സ്കോട്ലൻഡ് ഇറങ്ങിയത്.ജൂൺ 13 ന് ആംസ്റ്റർഡാമിൽ നടക്കുന്ന യൂറോയിലെ ആദ്യ മത്സരത്തിൽ നെതർലാൻഡ്‌സ് ഉക്രെയ്നിനെ നേരിടും. ഞായറാഴ്ച ജോർജിയ്ക്കെതിരെ ഒരു പരിശീലന മത്സരം കൂടി ഹോളണ്ട് കളിക്കും.